Tuesday, 23 June 2015

നമസ്കാരത്തില്‍

നമസ്കാരത്തില്‍ രണ്ടു സുജൂദിന്‍റെ ഇടയിലുള്ള ഇരുത്തത്തില്‍ നാം പറയുന്ന പ്രാര്‍ത്ഥനയെ കുറിച്ച് നാം ആരെങ്കിലും  ചിന്തിച്ചു നോക്കിയിടുണ്ടോ..?
ഒരു മനുഷ്യന്‍റെ ഐഹീകവും പാരത്രീകവുമായ ജീവിതത്തിന്ന് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ആ പ്രാര്‍ത്ഥനയില്‍ അടങ്ങിയിരിക്കുന്നു.......
മൊത്തം ഏഴ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചാല്‍ നമ്മുടെ ജീവിതം പൂര്‍ണ്ണമായും ധന്യമായി... എന്താണ് ആ പ്രാര്‍ത്ഥന...?
اللهم اغفر لي وارحمني واجبرني وارفعني وارزقني واهدني وعافني
(1) അല്ലാഹുവേ..അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും എനിക്ക് നീ പൊറുത്തു തരേണമേ.. ( اللهم اغفر لي )
(2) അല്ലാഹുവേ..ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിളും എനിക്ക് നീ റഹ്മത്ത് ഗുണം നല്‍കേണമേ.... ( وارحمني )
(3) അല്ലാഹുവേ... ദൈനംദിന ജീവിതത്തില്‍ പ്രതി സന്ധികള്‍ വരുമ്പോള്‍ തളരാതെ പിടിച്ചു നില്‍ക്കാന്‍ എനിക്ക് നീ കരുത്ത് പകരേണമേ.. ( واجبرني )
(4) അല്ലാഹുവേ...ഞാന്‍ ചെയ്യുന്ന എന്‍റെ എല്ലാ വ്യവഹാരങ്ങളിലും എനിക്ക് ഉയര്‍ച്ച വികസനം ലഭിക്കേണമേ...( وارفعني )
(5) അല്ലാഹുവേ...എന്‍റെ ജീവിതവും ആരോഗ്യവും നില നിര്‍ത്താന്‍ ഉതകുന്ന നല്ല ഭക്ഷണം നല്‍കി എന്നെ നീ അനുഗ്രഹിക്കേണമേ.....( وارزقني )
(6) അല്ലാഹുവേ...വ്യത്യസ്ത വിഭാഗക്കാര്‍ എന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോള്‍ ശരിയായ ആദര്‍ശം സ്വീകരിക്കാന്‍ എനിക്ക് നീ നേര്‍ മാര്‍ഗ്ഗം കാണിച്ചു തരേണമേ..... ( واهدني )
(7) അല്ലാഹുവേ...എന്‍റെ ജീവിതത്തില്‍ പല അസുഖങ്ങളും വരുമ്പോള്‍ എനിക്ക് നീ സൗഖ്യം നല്‍കി അനുഗ്രഹിക്കേണമേ......( وعافني

പരമാവധി ഷെയർ ചെയ്യുക

No comments:

Post a Comment