തറാവീഹ് ; മുജായിദ് ഫിത്‍നകളിലൂടെ...
മുജായിദുകളെപ്പോലെ 'ദജ്ജാലിന്റെ അനുയായികള്‍' എന്ന് വിളിക്കപ്പെടാന്‍ മറ്റാരും അര്‍ഹരല്ല എന്നാണ് സമകാലീനസംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അവസാനകാലമായാല്‍ കൂറെ അതീവകപടന്മാരായ ദജ്ജാലുകള്‍ കടന്നുവരുമെന്ന ഹദീസ് ഇത് കൂടുതല്‍ ശക്തിയോടെ തെളിയിക്കുന്നു. ഹദീസിലെ അതീവ കപടന്മാര്‍ എന്ന വാക്കിലൂടെ പരിഭാഷപ്പെടുത്തിയ അറബിവചനം കദ്ദാബ് എന്നതാണ്. അഥവാ അസത്യത്തെ സത്യത്തിനിടയില്‍ അതീവതന്ത്രപരമായി കടത്തിക്കൂട്ടി വഞ്ചന നടത്തുന്നവര്‍. തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ നരകത്തിലെ പട്ടികളെന്ന് അഭിസംബോധന ചെയ്‍ത ഖവാരിജികളുടെ പിന്തുടാര്‍ച്ചാവകാശികളെന്ന് മുസ്‍ലിം ഉമ്മത്ത് വിധിയെഴുതിയ ഈ വിഭാഗത്തിന് റമളാന്‍ മാസമാകുമ്പോ തങ്ങളിലെ വഞ്ചനാത്മകത സടകുടഞ്ഞെഴുന്നേല്‍ക്കും. തത്ഫലമായി റമളാനിലെ ഏറ്റവും നല്ല പ്രവര്‍ത്തനമായ തറാവീഹ് നിസ്‍കാരത്തെ തങ്ങളുടെ ലക്ഷ്യപ്രാപ്‍തിക്കായി അവര്‍ തെരെഞ്ഞെടുത്തിരിക്കുകയാണ്. ആദ്യം തറാവീഹ് എട്ടെന്ന് വാദിച്ചു, പിന്നെ അങ്ങനെയൊരു നിസ്‍കാരം തന്നെയില്ലെന്നായി, എന്തിനധികം ഇപ്പോ തറാവീഹ് എന്ന പദമുപയോഗിക്കുന്നത് തന്നെ ബിദ്അത്തുമാക്കി. വിഡ്ഢിത്തമേ, വിവരക്കേടേ, ഗതികേടേ... നിന്‍റെ പേരോ മുജായിദ് മതം.
ഏതായാലും മുസ്‍ലിം ഉമ്മത്തിലേക്ക് വസ്‍വാസുമായി കടന്നു വരുന്ന ഈ വിഭാഗത്തിന്‍റെ തറാവീഹുമായി ബന്ധപ്പെട്ട് ഹദീസുകളില്‍ നടത്തുന്ന കള്ളത്തരങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ടല്ലോ. അതിലേക്ക് ഒരു ശ്രമം നടത്തുകയാണിവിടെ... ഇന്‍ഷാ അല്ലാഹ്..
ഫിത്‍ന 1 :- തറാവീഹ് എന്ന പദം ബിദ്അത്ത്!!!
ഒരു മൗലവി എഴുതുന്നു : “പരിശുദ്ധ ഖ്വുര്‍ആനിലോ തിരുസുന്നത്തിലോ തറാവീഹ് എന്ന പദം പ്രയോഗിച്ച് കാണാത്തതിനാല്‍ ഈ പദപ്രയോഗം പില്‍ക്കാലത്ത് വന്നതാണെന്ന് അനുമാനിക്കാം” (അല്‍മനാര്‍, റമള്വാന്‍ സ്പെഷ്യല്‍ പതിപ്പ് 1984 ജൂണ്‍, പേജ് 50).
ഇയാള്‍ക്കിത് അനുമാനം മാത്രമാണ്. പക്ഷെ അണികളിപ്പോ ഉറപ്പിന്‍റെ മേലാണ്. പോരാ, തറാവീഹ് എന്ന് പറയുന്നത് തന്നെ പുത്തന്‍വാദമാണത്രെ. ഇരിക്കട്ടെ, അനുമാനികളുടെ അനുമാനത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കാം.
തറാവീഹ് പദത്തിനോടുള്ള അലര്‍ജ്ജി എന്ത് കൊണ്ട് ?
ആദ്യമായി എന്തിനാണ് തറാവീഹ് എന്ന പദത്തെ നിഷേധിക്കുന്നതെന്ന് അറിയണമല്ലോ. ഉദ്ദേശ്യം മറ്റൊന്നുമല്ല, ഇവരുടെ പുരോഹിതവര്‍ഗ്ഗത്തിന്‍റെ ഏറ്റവും പുതിയ വാദമനുസരിച്ച് റമളാനില്‍ പ്രത്യേകമായൊരു സുന്നത്ത് നിസ്‍കാരമില്ല. അപ്പോള്‍ തങ്ങളുടെ ഈ പിഴച്ച് വാദത്തിന് ഏറ്റവും തെളിഞ്ഞ് നില്‍ക്കുന്നതും പൊതുജനസമൂഹത്തില്‍ അറിയപ്പെട്ടതുമായ ഒന്നാണ് തറാവീഹ് എന്ന പേരിലുള്ള സുന്നത്ത് നിസ്‍കാരം. ആയതിനാല്‍ തങ്ങളുടെ വാദത്തിനെ സ്ഥിരപ്പെടുത്താനെന്നോണം ആദ്യം ചെയ്യുന്ന പണിയാണ് തറാവീഹ് എന്ന പദത്തിന്‍റെ തന്നെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുക. അതില്‍ പൊതുജനം സംശയമായിക്കഴിഞ്ഞാല്‍ തങ്ങളുടെ പ്രധാന ഉദ്ദേശ്യത്തിലേക്ക് എത്തിക്കല്‍ എളുപ്പമാകുമെന്നാണ് ധാരണ.
എന്നാല്‍, ആദ്യമായി നാം മനസ്സിലാക്കേണ്ടത് തന്നെ, തറാവീഹ് എന്ന പദത്തെ ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് ഇസ്‍ലാമിലെ എത്രയെത്ര നല്ല കാര്യങ്ങളാണ് പില്‍ക്കാലത്ത് വ്യാപിച്ചത്. വിജ്ഞാനശാഖകളും അവയുടെ പേരുകളും ഒക്കെയും ഒന്ന് പരിശോധിച്ച് നോക്കൂ. ഇല്‍മുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ അഖീദഃ തുടങ്ങി ഹദീസിന്റെ ബലാബലം പരിശോധിക്കുന്ന വിജ്ഞാനശാഖ പോലും വന്നത് പിന്നീടാണ്. മാത്രമോ മുസ്‍ലിം സമുദ്ധാരകരെന്ന് സ്വയം പരിചയപ്പെടുത്തി വന്ന ഒഹാബികള്‍ പോലും തങ്ങളുടെ നാമമായി പ്രഖ്യാപിച്ച ഇസ്‍ലാഹി എന്ന നാമം തന്നെ എന്ന് കടന്നു വന്നതാണ്. എന്നിരിക്കെ, എന്തിനായിരിക്കും പില്‍ക്കാലത്ത് കടന്നുവന്നത് എന്ന പൊട്ടന്‍ ന്യായം പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായിരിക്കും...
തറാവീഹ് പദം പ്രമാണങ്ങളില്‍ :
എന്നാല്‍ റമളാനില്‍ പ്രത്യേകമായി സ്ഥിരപ്പെട്ട സുന്നത്ത് നിസ്‍കാരത്തിന്‍റെ പേരുകളിലൊന്നാണ് തറാവീഹ്. ഇത് തലമുറകള്‍ തലമുറകളായി നമ്മിലേക്ക് പകര്‍ന്ന് വന്നതുമാണ്. എന്തിനധികം ഒഹാബികളുടെ ഫത്‍വകളില്‍ പോലും ഈ പേര് കാണാവുന്നതാണ്. എന്ന് മാത്രമല്ല, ഈ പേരിന്‍റെ ഉപയോഗം സ്വഹാബത്തിന്റെ കാലം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിന് ഒരു തെളിവാണ് ഇമാം അബുല്ലൈസ് നസ്‍ര്‍ ബ്‍നു മുഹമ്മദ് അസ്സമര്‍ഖന്ധി(റ) തന്റെ തന്‍ബീഹുല്‍ ഗാഫിലീന്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്ന ഹദീസ്. ശ്രദ്ധിക്കുക...
അലിയ്യുബ്നു അബീത്വാലിബി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) (ഒരു ഇമാമിന്റെ പിന്നില്‍ ഒറ്റ ജമാഅത്തായി) സംഘടിപ്പിച്ച ഈ തറാവീഹ് നിസ്കാരത്തിന് അവലംബം എന്നില്‍ നിന്ന് കേട്ട ഹദീസായിരുന്നു. .........ഞാന്‍ നബി(സ്വ)യില്‍നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ്.” (തന്‍ബീഹുല്‍ ഗാഫിലീന്‍ - ശൈഖ് സമര്‍ഖന്ധി)
ഈ ഹദീസ് പ്രമുഖ ഒഹാബി പണ്ഡിതന്‍ അബ്‍ദുല്ലാഹ് ബ്‍നു ജിബ്‍രീന്‍ തന്റെ ഒരു ഫത്‍വയില്‍ ഉദ്ധരിക്കുക കൂടി ചെയ്‍തിട്ടുണ്ട്.
മുന്‍ഗാമികളൊക്കെ തന്നെയും റമദ്വാനിലെ ഈ മഹത്തായ നിസ്‍കാരത്തിനെ തറാവീഹ് എന്നായിരുന്നു അഭിസംബോധന ചെയ്‍തത്. അത് ഓരോന്നും കാണിക്കുകയാണെങ്കില്‍ പേജുകളുടെ അകമ്പടി വേണ്ടി വരും. എന്തിനും ഏതിനും ബുഖാരിയിലുണ്ടോ എന്ന് അലമുറയിടുന്ന ഈ വിഡ്ഢികള്‍ക്ക്, മഹാനായ ഇമാം ബുഖാരി(റ) തന്നെ തന്‍റെ ജാമിഉസ്സ്വഹീഹിലെ ഒരു അദ്ധ്യായത്തിന്‍റെ പേര് തന്നെ തറാവീഹ് എന്നായിരുന്നുവെന്ന് അറിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കും. സലഫി എന്ന പേരും സലഫികളുടെ നിലപാടുകള്‍ക്കും ശൈലികള്‍ക്കും തീര്‍ത്തും അന്യമാണിവരുടെ മുഖമുദ്രയെന്ന് തിരിച്ചറിയുമ്പോള്‍ ഓര്‍മ്മ വരുന്നത് പണ്ടൊരു വിദ്വാന്‍ തന്‍റെ വികൃതമായ മുഖം മറച്ച് വെക്കാനായി സുന്ദരന്‍ എന്ന് സ്വയം അഭിസംബോധന ചെയ്യുന്ന രംഗമാണ്.
ആദ്യകാല ഒഹാബികള്‍ തറാവീഹിനെയും ഇരുപത് റക്അത്തിനെയും പിന്തുണക്കുന്നു :...
തറാവീഹ് എന്ന പദത്തിന്‍റെ ഉപയോഗവും അത് ഇരുപതല്ല എന്നുമുള്ള വാദം ഒഹാബികളുടെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണെന്ന്. അതിലേക്ക് അറിയിക്കുന്ന അതിശക്തമായ രേഖകളിതാ...
പണ്ടുള്ള ഒഹാബിപ്പാതിരിമാര്‍ തറാവീഹിനോട് വര്‍ത്തിച്ചിരുന്ന നയങ്ങള്‍...
ഉമര്‍ (റ)വിന്‍റെ കാലത്ത് തന്നെ 20 റക്അത്തും വിത്റും ഞങ്ങള്‍ നമസ്‍കരിക്കാറുണ്ടെന്ന് സായിബ് പറഞ്ഞതായി ബൈഹഖി രിവായത്ത് ചെയ്‍തിട്ടുണ്ട്. ഇതിന്‍റെ ഇസ്‍നാദ് സ്വഹീഹാണെന്ന് ഇമാം നവവി(റ) ഖുലാസയില്‍ പറഞ്ഞിരിക്കുന്നതായി മുല്ലാ അലി മിര്‍ഖാത്തില്‍ പറയുന്നു. (അല്‍ മുര്‍ശിദ് : പു -1 പേജ് - 384)....
മാത്രമല്ല ഉബയ്യ് ബ്‍നു കഅ്ബ്(റ) ഉമര്‍(റ)വിന്‍റെ കാലത്ത് മദീനയില്‍ത്തന്നെ 20 റക്അത്ത് നിസ്‍കരിച്ചതായി മാലിക് ഇമാമിന്‍റെ മുവത്വ മുതലായ കിതാബുകളിലും രിവായത്ത് ചെയ്‍തിരിക്കുന്നു.
(അല്‍ മുര്‍ശിദ് : പു - 2 പേജ് -396)
തറാവീഹ് നിസ്‍കാരം : ഇത് ഇശാഇന്‍റെ ശേഷമാണ്. പക്ഷെ റമളാനില്‍ മാത്രമേയുള്ളൂ. 20 റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടല്‍ വാജിബാണ്. (കിതാബുല്‍ അവ്വലു ഫില്‍ അമലിയ്യാത്ത് : 29) (ഇ.കെ മൗലവി, കെ.എം മൗലവി, എം.സി.സി അബ്‍ദുല്‍ റഹ്‍മാന്‍ മൗലവി)
എങ്ങനെയുണ്ട്... ??!!!!
സുന്നികള്‍ക്ക് ഇനി ഈ മുജായിദ് ഭ്രാന്തന്മാരോട് തര്‍ക്കിക്കേണ്ട ആവശ്യമില്ല. മുജാക്കളുടെ തന്തമാരും സന്താനങ്ങളും തന്നെ പരസ്‍പരം തര്‍ക്കിച്ച് ഒരു ധാരണയിലെത്തട്ടെ...
എന്നിട്ട് മതി പാരമ്പര്യത്തിനോടെതിരിടുന്നത്..
No comments:
Post a Comment