ഒരു ഭിക്ഷക്കരെന്റെ കഥ
ഒരിക്കൽ, ഒരിടത്ത്, ഒരു ധനികൻ നടക്കാൻ ഇറങ്ങി. വഴിയോരത്ത് ഇരുന്ന ഒരു ഭിക്ഷ ക്കാരനെ കണ്ടയാൾ നിന്നു. അയാൾ ആ ഭിക്ഷക്കാരന്റെ കണ്ണിലേക്കു സദയം ഒരല്പനേരം നോക്കിയതിനു ശേഷം ചോതിച്ചു എങ്ങിനെയാണ് ഈ അവസ്ഥയിൽ എത്തിയതെന്ന്. ഭിക്ഷക്കാരൻ പറഞ്ഞു "സാർ, ഏകദേശം ഒരു വർഷമായ് എനിക്കൊരു ജോലിയുമില്ല, നിങ്ങളെക്കണ്ടാൽ ഒരു ധനികനെ പോലുണ്ട്. നിങ്ങൾ എനിക്കൊരു ജോലി തരികയാണെങ്കിൽ എന്റെ ഈ ദുരവസ്ഥ മാറും." ധനികൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു " ശരി, ഞാൻ നിന്നെ സഹായിക്കാം പക്ഷെ ജോലി തന്നല്ല മറിച്ച് ഒരല്പം കുടി നല്ല വിധത്തിൽ... നിനക്ക് സമ്മതം ആണ് എങ്കിൽ ഞാൻ നിന്നെ എന്റെ കച്ചവടത്തിൽ പങ്കാളിയാക്കാൻ ഉദ്ദേശിക്കുന്നു. നമുക്ക് രണ്ടുപേർക്കും ചേർന്ന് ഒരു കച്ചവടം തുടങ്ങാം. ഭിക്ഷക്കാരനു ഒന്നും മനസ്സിലായില്ല. "സാർ, എന്താണ് ഉദ്ദേശിച്ചത്? "എനിക്കൊരു വലിയ നെൽപാടം ഉണ്ട്. അതിലെ അരി നീ വിപണിയിൽ കൊണ്ട് പോയി വിൽക്കണം. വില്പനയ്ക്ക് വരുന്ന എല്ലാ ചിലവുകളും ഞാൻ വഹിക്കും, നീ ചെയേണ്ടത് ഇത്രമാത്രം അരി വിൽക്കുക അതിനു ശേഷം ഓരോ മാസവും ലാഭത്തിലെ എന്റെ വിഹിതം എനിക്ക് തരിക. ഭിക്ഷക്കാരന്റെ കണ്ണ് നിറഞ്ഞു. അയാൾ പറഞ്ഞു " നന്ദി സാർ, നന്ദി, തീർച്ചയായും എന്റെ പ്രാർത്ഥനകൾക്ക് കിട്ടിയ ഉത്തരമാണ് നിങ്ങൾ..” ഒരു ചെറിയ വിരാമത്തിനു ശേഷം അയാൾ ചോദിച്ചു "സാർ, ലാഭം എങ്ങിനെ ആയിരിക്കും വീതിക്കുക? എനിക്ക് 10 ശതമാനവു നിങ്ങള്ക്ക് 90 ശതമാനവു അല്ലെങ്കിൽ ഞാൻ 5 ശതമാനം വെച്ച് നിങ്ങള്ക്ക് 95 ശതമാനം തരികയോ?" ധനികൻ വിസമ്മത ഭാവത്തിൽ തലയാട്ടീട്ടു പറഞ്ഞു "നീ എനിക്ക് 2.5% തരണം ബാക്കി 97.5% വും നിനക്ക് വെക്കാം. അയാൾക്ക് അയാളുടെ കാതുകളെ വിശ്വസിക്കാനായില്ല. അൽപ സമയത്തേക്ക് അയാൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. സ്വപ്ന തുല്ല്യമായൊരു വാഗ്ദാനം ആയിരുന്നു അത്. ധനികൻ ചിരിച്ചു കൊണ്ട് പറഞ്ഞു, സഹോതരാ, എനിക്കത്രയും മതി കാരണം എന്റെ കൈവശം നിനക്ക് ഊഹിക്കാൻ കഴിയുന്നതിൽ കൂടുതൽ സമ്പത്ത് ഉണ്ട്. നീ എനിക്ക് 2.5 % മാത്രം തരണം അങ്ങനെ നീ അഭിവൃദ്ധിപ്പെടുക. ഭിക്ഷക്കാരൻ അയാളുടെ മുന്നിൽ മുട്ടുമടക്കി നിന്നു പോയി. “ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ചെയ്യാം. നിങ്ങൾ ചെയ്യുന്ന ഈ ഉപകാരത്തിനു ഞാൻ എന്നെന്നും കടപ്പെട്ടവനായിരിക്കും.”
പഴയ ഭിക്ഷക്കാരൻ അങ്ങാടിയിൽ അരിക്കട തുടങ്ങി. അയാൾ നല്ല വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. അയാൾ നന്നായ് അധ്വാനിച്ചു. നേരം പുലരും മുമ്പേ എഴുന്നേൽക്കും, രാത്രി വളെരെ വൈകി ഉറങ്ങും. അരിക്കട നല്ല നിലയിൽ മുന്നോട്ടു പോയി, പക്ഷെ പ്രധാന കാരണം അരിയുടെ ഗുണ മേന്മ തന്നെ ആയിരുന്നു.
അമ്പരപ്പിക്കുന്ന ലാഭമായിരുന്നു 30 ദിവസത്തിന് ശേഷം ലഭിച്ചത്. അയാൾ പൈസ എണ്ണി തിട്ടപ്പെടുത്താൻ തുടങ്ങി. പണം കയ്യിൽ വരുമ്പോഴുള്ള അനുഭൂതി അയാൾ ശരിക്കും അസ്വതിക്കാൻ തുടങ്ങി. അതോടൊപ്പം അയാളുടെ മനസ്സില് ഒരു ചിന്തയും ഉടലെടുത്തു. ഹാ! ഞാൻ എന്തിനു 2.5% എന്റെ പങ്കാളിക്ക് കൊടുക്കണം? ഈ ഒരു മാസമത്രയും ഞാൻ അയാളെ കണ്ടില്ല! രാവും പകലും കഷ്ട്ടപ്പെട്ട് ഞാനാണ് ഈ കച്ചവടം ഇത്രയും നല്ല നിലയിൽ എത്തിച്ചത്. ലാഭം മുഴുവനും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ധനികൻ അയാളുടെ 2.5% ലാഭവിഹിതം വങ്ങിക്കാനായ് വന്നു. പഴയ ഭിക്ഷക്കാരൻ പറഞ്ഞു "നിനക്ക് 2.5% ലാഭ വീതത്തിന് ഒരു അർഹതയുമില്ല. ഇത് എന്റെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. അതുകൊണ്ട് ലാഭം മുഴുവനും എനിക്ക് മാത്രം അവകാശപെട്ടതാണ്”.
ആ ധനികനായ കച്ചവട പങ്കാളി നിങ്ങളായിരുന്നു എങ്കിൽ, എന്ത് വികാരമാണ് നിങ്ങളിൽ ഉണ്ടായിട്ടുണ്ടാവുക?
നമ്മളിൽ ചിലരെങ്കിലും ആ പഴയ ഭിക്ഷ ക്കാരനെ പ്പോലെ ആണ്. നമ്മുടെ ജീവിതവും നാം ശ്വസിക്കുന്ന ഓരോ ശ്വാസവും അള്ളാഹു തന്നതാണ്. പണം സമ്പാതിക്കാനുള്ള നമ്മുടെ കഴിവുകളും, സംസാര പാടവവും, നിർമാണ നൈപുണ്യവും അള്ളാഹു തന്നതാകുന്നു.
നമ്മുടെ ശരീരവും, കണ്ണുകളും, ചെവികളും, വായും, കൈകളും, കാലും, ഹൃദയവും എല്ലാം അല്ലാഹുവിന്റെ സൃഷ്‌ടി ആകുന്നു.
നമ്മുടെ ബുദ്ധിശക്തിയും, സര്‍ഗ്ഗശക്തിയും(creativity), മനോവികാരവും, യുക്തിയും നമ്മൾ സംസാരിക്കുന്ന ഭാഷയുമെല്ലാം അള്ളാഹു തന്നതാണ്.
2.5% (സകാത്ത്) കൊടുക്കുന്നത് അല്ലാഹുവിനോടുള്ള നന്ദി പ്രകടനവും ബാധ്യതാ നിർവഹണവും ആണ്.
നാം തിരിച്ചു കൊടുക്കാനുള്ളതിനെ ക്കുറിച്ച് ഒരിക്കലം മറക്കാതിരിക്കുക.
( Whatsapp ഇൽ ലഭിച്ച ഒരു ഇംഗ്ലീഷ് കഥയുടെ മലയാള വിവർത്തനം)
No comments:
Post a Comment