Thursday, 25 June 2015

ചോദ്യം:

*************************
ചോദ്യം: ലോകത്തുള്ള എല്ലാ ഗ്രൂപ്പുകളുടെയും പള്ളികളിൽ നിസ്കാരം കഴിഞ്ഞ ഉടനെ ഇമാം സ്വല്പം വലത്തോട്ട് തിരിഞ്ഞിരിക്കുന്നു. എന്നാൽ ലോകത്തിലെ ഒരേ ഒരു പള്ളിയിലാണ് ഇമാം ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നത്. അത് ഏത് പള്ളിയാണ്? എന്താണതിനു കാരണം?
ഉത്തരം: മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാം ഇടത്തോട്ടെക്കാണ് തിരിഞ്ഞിരിക്കുന്നത്. കാരണം.. അവിടെ വലത്തോട്ട് തിരിഞ്ഞിരുന്നാൽ ഇമാമിന്റെ പൃഷ്ഠഭാഗം പുന്നാര ഹബീബിന്റെ അടുത്തേക്ക് വരും.
ചോദ്യം: ഖുറാനിൽ ഒരേ ഒരു സ്ത്രീയുടെ പേരാണുള്ളത്.. മറിയം. എന്നാൽ അല്ലാഹു (ഖുറാനിലൂടെയല്ല) സലാം ചൊല്ലിയ മഹതി ആരാണ്? ആ മഹതി എങ്ങിനെയാണ് സലാം മടക്കിയത്?
ഉത്തരം: അല്ലാഹുവിന്റെ സലാം റസൂൽ പറഞ്ഞത് ഖദീജ രളിയല്ലാഹു അൻഹയോടാണ്. അവർ സലാം മടക്കിയത് ഇങ്ങിനെ... അലൈക്കും വ അലാ ജിബ്രീല വ അലൈഹു നഫ്സ്സുസലാം (നിങ്ങൾക്ക് സലാം, ജിബ്രീളിനു സലാം, അല്ലാഹുവിന് സ്വയം സലാം)
ചോദ്യം: പുന്നാര റസൂൽ യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്ന കൊടിയുടെ നിറം ഏത്? ഉത്തരം: കറുപ്പ്.
ചോദ്യം: ഖുറാനിൽ എത്ര തവണ മുഹമ്മദ് എന്ന് ഉണ്ട്? ഉത്തരം: നാല്. (അതിൽ ഒരു ആയത്ത് മദീനയിൽ കൽബിന്റെ കൽബായ റസൂൽ ഉറങ്ങുന്നതിന് മുകളിൽ എഴുതി വെച്ചിട്ടുണ്ട്..
ചോദ്യം: ലോകത്തുള്ള എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും (UNO - ഐക്യരാജ്യസഭയിൽ അംഗമാണെങ്കിൽ) അമേരിക്കൻ ഐക്യനാടുകളിലുള്ള UNO ഓഫീസിന്റെ മുമ്പിലെ കൊടിമരങ്ങളിൽ പാറിപറക്കുന്നുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രത്തിലെ ഭരണാധികാരി മരണപ്പെട്ടാൽ ആ രാജ്യത്തും UNOവിലും (ഒരു രാജ്യത്തെ ഒഴികെ) പതാക പകുതി താഴ്ത്തി കെട്ടും (half mast). എന്നാൽ ഒരു രാജ്യം മാത്രം, ആ രാജ്യത്തെ ഭരണാധികാരി മരണപ്പെട്ടാൽ പോലും ആ രാജ്യത്തെ പതാക ഒരു സ്ഥലത്തും പകുതി താഴ്ത്തി കെട്ടുകയില്ല. അത് ഏത് രാജ്യമാണ്? എന്താണതിന് കാരണം?
ഉത്തരം: ആ രാജ്യമാണ് സൗദി അറേബിയ. അതിന്റെ കാരണം എന്താണെന്നോ? ആ പതാകയിലുള്ള വാക്കുകൾ - ലാ ഇലാഹ ഇല്ലള്ള മുഹമ്മദ് റസൂലുള്ള (ആരാധനക്കർഹൻ അല്ലാഹു അല്ലാതെ ആരുമില്ല, മുഹമ്മദ് അല്ലാഹുവിന്റെ സന്ദേശവാഹകനാണ്). എന്നാണു. അതിനേക്കാൾ വലുതായി ഒരു മനുഷ്യനുമില്ല എന്നുള്ളത് കൊണ്ടാണ് ആ വാക്കുകൾ അടങ്ങിയ പതാക താഴ്ത്തി കെട്ടാത്തത്. അത് UNO പോലും അംഗീകരിച്ചിട്ടുണ്ട്.
എല്ലാവരും പറയുന്നത് കേൾക്കുകയും അതിൽ നിന്നും ശെരിയായതിനെ തിരഞ്ഞെടുക്കുകയും ചെയ്യുക. അല്ലാഹു നമ്മെയെല്ലാം ഹിദായത്തിലാക്കട്ടെ.... ആമീൻ.
<<<< എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ >>>>

No comments:

Post a Comment