Tuesday, 23 June 2015

നോമ്പുകാരന് അനുവദിക്കപ്പെട്ട കാര്യങ്ങള്‍ !

നോമ്പുകാരന് അനുവദിക്കപ്പെട്ട കാര്യങ്ങള്‍ !

1 .ജനാബത്തുകാരനായിക്കൊണ്ട് പ്രഭാതത്തിലേക്ക്‌ പ്രവേശിക്കാം: നോമ്പുകാലത്ത് രാത്രി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാല്‍ ജനാബത്തുകാരനായ വ്യക്തി സുബ്ഹി ബാങ്ക് വിളിക്കുംമുമ്പ് തന്നെ കുളിക്കണമെന്ന ചിലരുടെ ധാരണ ശരിയല്ല. കാരണം നബി(സ്വ) ജനാബത്തുകാരനായിരിക്കെ സുബ്ഹി നമസ്കാര സമയമാവുകയും ശേഷം കുളിച്ച് നമസ്കരിക്കുകയും ചെയ്തതായി നബി (സ്വ) പത്നിമാരായ ആയിശ(റ), ഉമ്മു സലമ(റ) എന്നിവര്‍ഉദ്ധരിച്ചിട്ടുണ്ട് ��(ബുഖാരി-1925,മുസ്ലിം-1109)��

2⃣ . ചുംബനം ആലിംഗനം മുതലായവ: ലൈംഗിക ബന്ധത്തിലേക്ക് നയിക്കാത്തവിധം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പരസ്പരം ചുംബിക്കുന്നതിനോ ലൈംഗികാവയവ ഭാഗങ്ങളല്ലാത്ത ഭാഗങ്ങള്‍ സ്പര്‍ശിക്കുന്ന തരത്തില്‍ ആശ്ലിഷിക്കുന്നതിനോ വിരോധമില്ല. അതുകൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. “നബി (സ്വ) നോമ്പുകാരനായിരിക്കെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് ലൈംഗികാവശ്യങ്ങളെ ഏറ്റവും അധികം നിയന്ത്രിക്കാന്‍ കഴിയുന്നവരായിരുന്നു “എന്നിങ്ങനെ ആയിശ(റ) നിവേദനം ചെയ്തിട്ടുണ്ട്. ��(ബുഖാരി-192,മുസ്ലിം-1106) ��

�� നോമ്പുകാരനായിരിക്കെ ഒരിക്കല്‍ ഭാര്യയെ ചുംബിച്ചുപോയ ഉമര്‍(റ) വലിയ കുറ്റം ചെയ്തെന്ന ഭാവത്തില്‍ നബി (സ്വ) യെ സമീപിച്ചപ്പോള്‍ റസൂല്‍ ചോദിച്ചു” നോമ്പുകാരനായിരിക്കെ താങ്കള്‍ വെള്ളമെടുത്തു വായ കൊപ്ലിക്കാറില്ലേ? ഉമര്‍(റ) പറഞ്ഞു അതില്‍ തകരാറില്ലല്ലോ. നബി(സ്വ) ചോദിച്ചു പിന്നെന്തിലാണ്?”(അബുദാവൂദ് -2385,ഹക്കീം1 /431) എന്നാല്‍, ഈ നിയമം പൊതുവായതല്ല, സ്വന്തം വികാരങ്ങളെ ശരിക്കും നിയന്ത്രിക്കാന്‍ കഴിയുന്ന പ്രായം ചെന്നവര്‍ക്ക് അനുവദിച്ചപ്പോള്‍ യുവാക്കളോട് നിരോധിക്കുകയാണ് ചെയ്തത് എന്ന കാര്യം ശ്രദ്ധാര്‍ഹാമാണ്. അബുഹുറൈറ നിവേദനം: ഒരാള്‍ നബി (സ്വ) നോമ്പുകാരനായിരിക്കെ ഭാര്യയെ ആലിംഗനം ചെയുന്നതിനെ കുറിച്ച് ചോദിച്ചു നബി (സ്വ) അയാള്‍ക്ക്‌ ഇളവനുവദിച്ചു എന്നാല്‍ മറ്റൊരാള്‍ വന്നു ചോദിച്ചപ്പോള്‍ വിരോധിക്കുകയും ചെയ്തു. അനുവദിക്കപ്പെട്ട വ്യക്തി വൃദ്ധനും വിരോധിക്കപ്പെട്ട വ്യക്തി യുവാവും ആയിരുന്നു (അബുദാവൂദ്- 2387) ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
����������������

3⃣ വായ കൊപ്ലിക്കലും, മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും: ഇത് രണ്ടും നോമ്പുകാരന്നു അനുവദിക്കപ്പെട്ടതാണ്‌ പക്ഷെ അതിരുവിടുന്നത് സൂക്ഷിക്കണമെന്നുമാത്രം നബി(സ്വ) പറഞ്ഞു.”നീ മൂക്കില്‍ വെള്ളം കയറ്റുന്നത് അധികമാക്കുക, നീ നോമ്പുകാരനായിരിക്കുമ്പോള്‍ ഒഴികെ” (ഇബ്നുമാജ-407) കൊപ്ലിക്കുമ്പോള്‍ മന:പ്പൂര്‍വ്വമാല്ലാതെ അല്പം വെള്ളം അകത്തുപോയാലും ശരിയായ അഭിപ്രായ പ്രകാരം നോമ്പ് മുറിയുകയില്ല എന്നതാണ് കാരണം, നബി(സ്വ) നോമ്പുള്ളപ്പോള്‍ വായ കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യാറുണ്ടായിരുന്നു മന:പ്പൂര്‍വ്വമാല്ലാതെ സംഭവിക്കുന്ന അബദ്ധങ്ങള്‍ അല്ലാഹു പൊറുക്കുന്നവനത്രേ!
����������������

��പല്ല് തേക്കല്‍ :

ദന്ത ശുദ്ധീകരണം വളരെ പ്രോത്സാഹിപ്പിച്ച മതമാണ്‌ ഇസ്ലാം. നബി(സ്വ) പറഞ്ഞു “എന്‍റെ സമുദായത്തെ ഞാന്‍ ബുദ്ധിമുട്ടിലാക്കുമായിരുന്നില്ലെങ്കില്‍ എല്ലാ ഓരോ വുളുവിന്‍റെ സമയത്തും ദാന്തശുദ്ധി വരുത്താന്‍ ഞാന്‍ കല്പിക്കുമായിരുന്നു” (ബുഖാരി-മുസ്ലിം) ഇതുപോലുള്ള പൊതുവായ ദന്ത ശുദ്ധീകരണത്തിനുള്ള പ്രേരണകള്‍ നോമ്പുകാരനും ബാധകമാണ്. നോമ്പുകാരന് മിസ്‌വാക്/ബ്രഷ് ചെയ്യാന്‍ പാടില്ലെന്ന് പ്രത്യേക നിരോധനം യാതൊരു ഹദീസിലും വന്നിട്ടില്ല. എന്നാല്‍ ബ്രഷ് ചെയ്യുമ്പോള്‍ പേസ്റ്റിന്‍റെ അംശം വയറ്റിലെക്കിറങ്ങുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിനു സമാനമായ രുചിയുള്ള പേസ്റ്റുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം

����������������

�� കുളിക്കലും തലയില്‍ തണുത്തവെള്ള മൊഴിക്കലും

നോമ്പുകാരന്‍ കുളിക്കുന്നതിനോ വെള്ളത്തില്‍ മുങ്ങുന്നതിനോ വിരോധമില്ല.”ദാഹത്താലോ ചൂട് കാരണത്താലോ നബി (സ്വ) നോമ്പുകാരനായിരിക്കെ തലയില്‍ വെള്ള മൊഴിച്ചിരുന്നു”(സ്വഹീഹു അബീദാവൂദ്-2004 )ഇമാം ബുഖാരി തന്‍റെ ‘സ്വഹീഹില്‍’ ‘നോമ്പുകാരന്‍റെ കുളി’ എന്ന അധ്യായത്തില്‍ ഉദ്ധരിക്കുന്നു

�� 1.ഇബ്നു ഉമര്‍(റ) നോമ്പുകാരനായിരിക്കെ ഒരു തുണി നനച്ച് ദേഹത്തിട്ടിരുന്നു.��

�� 2.പ്രസിദ്ധ താബിഈ ആയിരുന്ന ശഅബി (റഹ്)��

�� 3 .ഹസന്‍ (റ) പറയുന്നു:നോമ്പുകാരന് വായ കൊപ്ലിക്കുന്നത് കൊണ്ടോ വെള്ളമൊഴിച്ചു ശരീരം തണുപ്പിക്കുന്നത് കൊണ്ടോ യാതൊരു തകരാറുമില്ല.��

�� 4. അനസ്(റ) പറയുന്നു:എനിക്കൊരു ചെമ്പുകൊണ്ടുള്ള ഹൌള് (ജലസംഭരണി) ഉണ്ടായിരുന്നു. നോമ്പുകാരനായിരിക്കെ ഞാനതില്‍ ഇറങ്ങി കുളിക്കാറുണ്ടായിരുന്നു.. (അല്‍ബാനിയുടെ മുഖ്തസറുല്‍ ബുഖാരി-1/599) വായിലൂടെ വെള്ളം അകത്തു കടക്കാത്ത വിധം വെള്ളത്തില്‍ മുങ്ങുന്നതും തെറ്റല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു .��

����������������

��സുറുമയിടലും കണ്ണില്‍ മരുന്ന് ഒഴിക്കലും :
ഇത് രണ്ടും നോമ്പ് മുറിക്കുന്ന കാര്യങ്ങളല്ല. സുറുമയുടെ രുചി മൂക്കിന്‍ കുഴലിലൂടെ തൊണ്ടയില്‍ എത്തിയാല്‍ തുപ്പിക്കളയുന്നതാണ് നല്ലത്. നബി(സ്വ) ഇതൊന്നും നോമ്പുകാരന് പ്രത്യേകം വിരോധിച്ചിട്ടില്ല. ഹസന്‍(റ) പറയുന്നു “നോമ്പുകാരന്‍ സുറുമയിടുന്നതില്‍ ഒരു തകരാരുമില്ല “ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ പാഞ്ഞിട്ടുള്ളത് അനസ്(റ) ഇബ്രാഹീമുന്നഖഈ (രഹ്) തുടങ്ങിയവരും ഈ അഭിപ്രായക്കാരാണ്.

����������������

��ഭക്ഷണം രുചിച്ചു നോക്കല്‍.

നോമ്പുകാരന് തന്‍റെ തൊണ്ടയിലെത്തുകയില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ഭക്ഷണം രുചിച്ച് നോക്കുകയും ഉടന്‍ തന്നെ തുപ്പിക്കളയുകയും ചെയ്യുന്നതിന് വിരോധമില്ല ഇബ്നു അബ്ബാസ് (റ) നിവേദനം. നോമ്പുകാരനായിരിക്കെ സുര്‍ക്കയോ, മറ്റോ തോന്ടയിലെത്തിക്കാത്ത വിധത്തില്‍ രുചി നോക്കുന്നതിന് കുഴപ്പമില്ല
�� ബുഖാരി തഅലീഖായി ഉദ്ധരിച്ചത്, ഇബ്നു അബീശൈഖ-3/47��

�� രക്തമെടുക്കലും ഇന്ജക്ഷനും

നോമ്പിന് കോട്ടം വരാത്ത വിധത്തില്‍ രക്തം എടുക്കുന്നതിനോ ശരീരപോഷണത്തിന് വേണ്ടിയല്ലാത്ത ഇന്‍ജക്ഷന്‍ എടുക്കുന്നതിനോ വിരോധമില്ല. അത് കൊണ്ടൊന്നും നോമ്പ് മുറിയുകയില്ല . എന്നാല്‍ ഗ്ലൂക്കോസ് പോലെയുള്ള ഭക്ഷണത്തിനുപകരമായ പാനീയങ്ങള്‍ ഇന്‍ജക്ഷന്‍ പോലെ ശരീരത്തിലേക്ക് കയറ്റുന്നത് മൂലം നോമ്പ് മുറിയുക തന്നെ ചെയ്യും

�� രക്തം പുറത്തു വന്നാല്‍: ശരീരത്തിലെ വ്രണങ്ങളില്‍ നിന്നോ വായ, മൂക്ക്, പല്ലുകള്‍ മുതലായ സ്ഥലങ്ങളില്‍ നിന്നോ രക്തം പുറത്തു വന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. പക്ഷെ വായില്‍ നിന്നും മൂക്കില്‍ നിന്നും വരുന്ന രക്തം വയറ്റിലെക്കിറങ്ങുന്നത് സൂക്ഷിക്കല്‍ അനിവാര്യമാണ്

�� ഉമിനീര്‍ വിഴുങ്ങാമോ? ചിലയാളുകള്‍ നോമ്പ് സമയത്ത് എപ്പോഴും ഉമിനീര്‍ തുപ്പിക്കൊണ്ടിരിക്കുന്നത് കാണാം. വായില്‍ ഉണ്ടാകുന്ന ഉമിനീര്‍ അകത്തുപോയി നോമ്പ് മുരിയാതിരിക്കാനാണ് ഈ വിവരദോഷികള്‍ ഇങ്ങനെ ചെയ്യുന്നതത്രേ! യഥാര്‍ഥത്തില്‍ ഉമിനീര്‍ വയറ്റിലേക്കിറങ്ങിയാല്‍ നോമ്പ് മുറിയുമെന്ന് നബി(സ്വ) യോ അവിടുത്തെ സ്വഹാബികളോ പഠിപ്പിച്ചിട്ടില്ല !

100% ι αм тнιηкιηﻭ σƒ αℓℓαн !
         Like  Tag ღ Share
       c o p

No comments:

Post a Comment