ഒരു കോടി രൂപയ്ക്ക് മുസ്ലിം കൈരളിക്കു 10 സ്ഥാപനങ്ങൾ എന്ന്
പറഞ്ഞപ്പോൾ
ലോകം തിരിയാത്ത മോയലാരിന്റെ വിടു വായത്തം എന്ന് പുലമ്പി യവര്
തന്നെ , ഇന്ന് ലോകത്ത് മുസ്ലിം കൈരളി അറിയപ്പെടുന്നത്
തന്നെ മർക്കസിലൂടെ ആണെന്നുലത്
ഉള്ളാലെ അന്ഗീകരിക്കുന്നത് നാം കണ്ടു
മർക്കസിനു കീഴിൽ ഒരു പള്ളി കെട്ടാൻ അറബ് നാട്ടിൽ
പിരിവിനു പോയപ്പോൾ
പള്ളി കെട്ടാനല്ല മോയലാരിന്റെ പള്ള നെരക്കാന എന്ന്
അപവാദം പരത്തിയവർ
കാണുന്നുണ്ടോ ഇന്ന് മർകസിന് കീഴിൽ 2000 ഇൽ
അധികം പള്ളികൾ പരിപാലിക്കപ്പെടുന്നു
ഇന്ഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങാൻ
പോകുമ്പോൾ
സ്കൂളു പോകാത്തവർ തുടങ്ങിയതല്ലേ എപ്പം പൂട്ടും എന്ന്
നോക്കാം എന്ന് പരിഹസിച്ചവർ
ഇന്ന് ഏറ്റവും അധികം ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മുസ്ലിം കൈരളിക്കുള്ളത് മർക്കസിനു കീഴിൽ
എന്നതറിയണം
ലോ കോളേജും , മെഡിക്കൽ , ഇന്ജിനീയരിംഗ് . ബിസ്സിനെസ്സ്
സ്കൂളുകളും അടങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നോളെജു
സിറ്റി ഉയരുന്നതും മർക്കസിനു കീഴിൽ ആണെന്നുള്ളത്
മറ്റൊരു വസ്തുത
വിദ്യാഭ്യാസ ബോർഡു തുടങ്ങുമ്പോൾ
പൊസ്തകം വാങ്ങാൻ മദ്രസ്സ കെട്ടേണ്ടി വരും എന്ന്
അടക്കം പറഞ്ഞ ചിലർ
ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും, വിവിധ ഭാഷകളിൽ
മദ്രസ്സാ സിലബ്ബസ് ഉള്ള ഏക വിദ്യാഭ്യാസ ബോർഡ്
ആയി അത് മാറി
നാട് തിരിയാത്ത മോയലാക്കന്മാരെ ഉണ്ടാകുന്ന സ്ഥാപനം എന്ന്
പരിഹസിച്ച മർക്കസിൽ നിന്നാണ് ഇന്ന് യൂറോപ്പിലും ,
അമേരിക്ക, കാനഡ സിന്ഗപൂർ , മലേഷ്യ ,
തുർകി എന്നീ നാടായ നാടുകളിൽ മൊത്തം മത
വിദ്യാഭ്യാസം പഠിപ്പിക്കാൻ ധാഇമാർ യാത്ര ആകുന്നത് എന്നത്
മധുരമായ മറുപടി
ലോകത്തിലെ അറിയപ്പെടുന്ന ഐ എ എം കാംപസ്സുകളിലെ ക്ലാസ്
റൂമുകളിൽ നിരന്നിരിക്കുന്നവരിൽ തുടങ്ങി പട്ടാളത്തിലും ,
പോലീസിലും , ആതുര ,അഭിഭാഷക , പ്രൊഫൊഷനൽ
അധ്യാപക രംഗത്തും മാത്രമല്ല ഇപ്പോൾ ഇന്ത്യൻ ഫെഡരൽ
ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഐ എ എസ്
പധവിയിലെക്കും മർക്കസിലെ തലപ്പാവണിഞ്ഞ മോയലാക്കന്മാർ
നടന്നു കയാറാൻ പോവുകയാണ്
തെക്കൻ കേരളത്തിൽ ചില വിദ്യാഭ്യാസ സ്ഥാപന അധികാരികൾ
മുസ്ലിം പെണ്കുട്ടികളെ ഹിജാബ് ധരികാനൊ, മറ്റിസ്ലാമിക
രീതിയിൽ നടക്കാനോ സ്വാന്ത്രത്യം നല്കാത്ത അവസ്ഥ
ഉണ്ടായി
പലരും ധർണ്ണ നടത്തി , സമരം നടത്തി പ്രതിഷേധിച്ചു
എന്നാൽ ക്രിയാത്മകമായ പ്രവർത്തനം ആണ് വേണ്ടത് എന്ന്
മനസ്സിലാക്കിയ കാന്തപുരം
തെക്കൻ കേരളത്തിലെ കോത മംഗലത്ത്
സ്കൂളുകളും കോളെജുകളും അടങ്ങുന്ന രാജ്യത്തെ ഏറ്റവും വലിയ
വുമൻസ് പ്രൊഫഷനൽ അക്കാദമി മർക്കസിനു കീഴിൽ
ആരംഭം കുറിച്ചു
അതോടെ ക്രിസ്തൈൻ പാതിരിമാരുടെ സ്വന്തക്കാരൻ എന്ന പേര്
നല്കി ചില പ്രധാനികൾ
കാശ്മീരിൽ മുസ്ലിം സമുദായം അരക്ഷിതാവസ്ഥ
പേരുമ്പോൾ ,നാട്ടിലിരുന്നു , കൊടി പിടിച്ചും ധർണ്ണ
നടത്തിയും സ്നേഹം പ്രകടിപ്പിച്ചു പലരും
എന്നാൽ കാന്തപുരം ആകട്ടെ കാശ്മീരിൽ
പോയി കുട്ടികളെ മർക്കസിൽ കൊണ്ട് വന്നു വിദ്യാഭ്യാസം നല്കി
കാശ്മീരിൽ മത-ഭൌതിക സ്ഥാപനങ്ങൾ ആരംഭിച്ചു
കാന്തപുരത്തിന് കാശ്മീർ
തീവ്രവാദികളും ആയി ബന്ധം . എൻ ഐ എ
അന്വേഷിക്കണം എന്ന് പറഞ്ഞു പത്ര
സമ്മേളനം നടത്തിയവർ ഇപ്പോഴും ഇവിടെ ഉണ്ട്
നേപ്പാളിലെ മുസ്ലിങ്ങൾക്കായി പള്ളിയും അനുബന്ധ
സൌകര്യങ്ങളും ഒരുക്കിയപ്പോൾ
മാവോയിസ്റ്റു ബന്ധം അന്വേഷിക്കണം എന്നായി വിവാദം
ഗുജറാത്തിൽ കലാപാനന്തരം മുസ്ലിം സമുദായം പിറകോട്ടു പോയപ്പോൾ
നാട്ടിലും ഫൈസ് ബുക്കിലും ഇരുന്നു ധർണ്ണയും,കണ്ണീർ
ലേഖനങ്ങളും , എഴുതി സമുദായ സ്നേഹം തെളിയിച്ചു കൊണ്ടിരുന്ന
സമുദായ സ്നേഹികൾ ഉണ്ട്
മോഡി വിരോധവും പാടി ഉണ്ടും തിന്നും തങ്ങൾക്കു പറ്റിയ
ഏരിയകളിൽ മാത്രം പ്രവര്ത്തിച്ചല്ല സമുദായ
സ്നേഹം പ്രകടിപ്പിക്കേണ്ടത് മറിച്ച് അവിടങ്ങളിൽ കടന്നു
ചെന്ന് അവർക്ക് ആശ്രയം ഏകിയാണ് എന്ന തിരിച്ചറിവാണ്
മര്ക്കസ് പ്രകടിപ്പിച്ചത്
അവഗനയുടെ നെറുകയിൽ ഉള്ള അവിടെ ഒരു തലമുറ കൂടി കഴിഞ്ഞാൽ
ഇസ്ലാമിയതു പൂർണ്ണമായും നഷ്ടപ്പെടും എന്ന്
മനസ്സിലാക്കിയ കാന്തപുരം ഗുജറാത്തിൽ പോയി സ്കൂളുകൾ
തുടങ്ങി , മത ഭൌതിക പഠന സംവിധാനമൊരുക്കി ,
ഗുജറാത്തിലെ മുസ്ലിങ്ങൾക്ക് മതകീയമായ ഉന്നത
വിദ്യാഭ്യാസം നല്കുവാനായി ഇപ്പോൾ പ്രൊഫഷനൽ കോളേജുകൾ
കൂടി ആരംഭിക്കുവാൻ പോകുന്നു അവിടങ്ങളിൽ,
അതോടു കൂടി കാന്തപുരം മോഡി ഭക്താനാനെന്നു വിളംബരം ചെയ്തു നടന്നു
മറ്റു ചിലർ
(ഗുജറാത്തിലെ ആത്മീയ സമ്മേളനത്തിൽ
കാന്തപുരം ഫാഷിസ്റ്റ് വിരുദ്ധത പ്രസന്ഗിച്ചപ്പോൾ
അവിടുത്തെ മോഡി അനുയായികൾക്ക് അത് കൊണ്ഗ്രെസ്സ്
സ്പോൻസർ സമ്മേളനം ആയിരുന്നു എന്നത് മറ്റൊരു തമാശ )
കേരളത്തിലും , ഫൈസ് ബുക്കിലും ഇരുന്നു കണ്ണീർ
കഥകളും ലേഖനങ്ങളും , ധർണ്ണയും നടത്താൻ എളുപ്പമാണ്
എന്നാൽ കർമ്മ രംഗത്തിറങ്ങി വീണവരെ കൈ പിടിച്ചു
ഉയർത്തുന്നത് ദുഷ്കരവും
ഇത് കൊണ്ട് തന്നെ ആണ് എത്രയോ അഭിപ്രായ
വിത്യാസം ഉണ്ടായിട്ടും മറ്റു മുസ്ലിം സന്ഖടനകൾ
നടത്തുന്നതോ നടത്താൻ പോകുന്നതോ ആയ സംരംബങ്ങൾക്ക്
വിവാദത്തിലൂടെ തടസ്സം സൃഷ്ടിക്കാൻ
സുന്നി കൈരളി ശ്രമിക്കാത്തതും
മർക്കസിന്റെ നോളെജു സിറ്റിക്ക് വിലങ്ങു തടി ആവാൻ മലയോര
നിർമാണ വിവാദം കുത്തി പോക്കാൻ നോക്കുന്ന
ജമായതുക്കാരുടെ ശാന്തപുരം സ്ഥാപനങ്ങൾ തുടങ്ങിയതും നെൽ
വയൽ നികത്തി ആണെന്നുള്ളത് പരമ
സത്യം പക്ഷെ അന്നും ,ഇന്നും ഇനി അവിടെ 60 ഏക്കർ
നികത്തി വരാൻ പോകുന്ന സംരംബങ്ങൽക്കോ വിലങ്ങു തടി ആവാൻ
സുന്നി മക്കൾ ശ്രമിക്കാത്തതും ശ്രമിക്കാതെ ഇരിക്കുന്നതും ഈ
ഒരു ബോധം ഉള്ളത് കൊണ്ടാണ്
ഇത് കൊണ്ട് തന്നെ ആണ് ഒന്നും അഞ്ചും ആറുള്ള ഒരു കൂട്ടര്
മർക്കസ് പളളിയിൽ വന്നു മർക്കസ്സ്
മേധാവികളെ ഇകഴ്ത്തി ലഖു ലേഖകൾ
വിതരണം ചെയ്തിട്ടും അതെ പോലെ തിരിച്ചു അവരുടെ സ്ഥാപനങ്ങളിൽ
പ്രവർത്തിക്കാതെ ഇരുന്നതും ,
സൂഫി വര്യന്മാരിലൂടെ ഇസ്ലാം മതം പ്രചരിച്ച ഇന്ത്യയിൽ
ഇന്ന് ആത്മീയ പാരമ്പര്യം പേറുന്ന ഒരു
മുസ്ലിം ദേശീയ നേതാവിന്റെ കുറവുണ്ട് ആ ഒഴിവിലേക്കാണ്
കാന്തപുരം ചിട്ടയായ പ്രവർത്തനത്തിലൂടെ കടന്നു ചെല്ലുന്നത്
അതിനു കണ്ണ് കടി ഉണ്ടാവുക സ്വാഭാവികം , ഉത്തരേന്ത്യയിലെ
മുസ്ലിം പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി പല
സന്ഖടനകളും അവിടേക്ക് റിലീഫ്
പ്രവർത്തനം വ്യാപിചിട്റ്റ് നാലോ അന്ജോ വർഷങ്ങൾ
തികയുന്നെ ഉള്ളൂ എന്നാൽ മർകസിന്റെ സാന്ത്വന
പ്രവർത്തനം അവിടെ തുടങ്ങിയിട്ട്ട് 10-15 വർഷങ്ങൾ
പിന്നിടുന്നു എന്ന് മനസ്സിലാക്കുമ്പോൾ ആണ് ഈ
ദീർഖ വീക്ഷണത്തെ കുറിച്ച് മനസ്സിലാവുക
ജം ഈയതുൽ ഉലമയുടെ സിക്രട്ടെരി മാത്രമാണ്
കാന്തപുരം നാളെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നയത്തിന്
വിരുദ്ധമായി പ്രവർത്തിച്ചാൽ കാന്ത പുരവും പണ്ഡിത
സഭയ്ക്ക് പുറത്തു തന്നെ ആണ് , അല്ലെങ്കിൽ
കാന്തപുരത്തിന്റെ കാലത്തോടെ കഴിയുന്നതും അല്ല ഈ
മുന്നേറ്റം കാന്ത പുരം പോയാൽ വേറെ കാന്ത പുരം ആ
സ്ഥാനത്തിന്റെ കുറവ് നികത്തുക തന്നെ ചെയ്യും
കാന്ത പുരത്തിന്റെ മാംസവും കൊതി വലിച്ചു പരധൂഷണവും , കലവും ,
ഫോടോ ഷോപ്പും ഒക്കെ നടത്തി ജീവിതം കഴിയുന്നവരോട്
ഒന്നേ അപേക്ഷിക്കാൻ ഉള്ളൂ നിങ്ങളുടെ ഈ ഈർഷ്യ
ചീത്ത പറയുന്നതില ഒതുക്കാതെ മർക്കസിനെക്കാൾ
സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്നതിലേക്ക്
വിനിയോഗിക്കുക്ക മത്സരം അത്തരത്തിൽ ആവട്ടെ ,
അങ്ങനെ ആയാൽ സമുധായ്ത്തിനു എങ്കിലും നേട്ടം ഉണ്ടാകും
മാത്രമല്ല പ്രസംഗങ്ങളിലും , പോസ്റ്റുകളിലും , പോസ്റ്റർ ഒട്ടിച്ചും ,
ഫൈസ് ബുക്കിൽ തെറി പറഞ്ഞും കാന്തപുര
വിരോധം തീർക്കുന്നവരോട് കാന്തപുരം പറഞ്ഞ
മറുപടി ഇതാണ് , ''നിങ്ങൾ എത്ര തന്നെ ചീത്ത
പറഞ്ഞാലും തിരിച്ചു ചീത്ത പറയാൻ ഞങ്ങൾ
ഒരുക്കമല്ല ''
അങ്ങയെ ഇകഴ്ത്തി കുറ്റങ്ങൾ ഒരുപാട് ഞാൻ പറഞ്ഞു
പോയി അത് പൊരുത്ത പ്പെട്ടു തരണം എന്ന് പറഞ്ഞ ഒരു
പ്രാസങ്ങികന് കാന്ത പുരം കൊടുത്ത മറുപടി ''നിങ്ങൾ ഇത്
വരെ പറഞ്ഞതും ഇനി എന്തെങ്കിലും ഭാവിയിൽ പറയാൻ
പോകുന്നുണ്ടെങ്കിൽ അതും ഞാൻ പൊരുത്തപ്പെട്ടു തന്നിരിക്കുന്നു''
എന്നാണു
അത് കൊണ്ട് കാന്തപുരത്തിന്റെ മർക്കസ മാംസത്തിനായി കടി പിടി കൂടുന്നവർ
അത് കൊത്തി വലിച്ചു തിന്നു വിശപ്പടക്കി കൊള്ളുക്ക
നിങ്ങളെ ഇകഴ്ത്തുന്ന ചീത്ത
വിളികളും ആയി കാന്തപുരം ഒരിക്കലും രംഗത്ത് വരില്ല
മയ്യത് മറമാടാൻ അറിയാതെ കത്തിച്ചു കളയുന്ന പഞ്ചാബ്
മുസ്ലിങ്ങൾക്കും , പടു കുഴിയിൽ അകപ്പെട്ട ബാബ്ഗാളി -
ബീഹാറി മുസ്ലിങ്ങല്ക്കിടയിലും ഒക്കേ ഒരു പാട്
പ്രവർത്തനങ്ങൾ അദ്ദേഹത്തിന് നടതെണ്ടാതായിട്ടുണ്ട്
മാത്രമല്ല പരദൂഷണത്തിന് വിധേയമായവാൻ
പൊറുക്കാതെ പരദൂഷകനു അല്ലാഹു മാപ്പ് നല്കില്ല
എന്നാ നബി വചനം പൂർണ്ണ അർത്ഥത്തിൽ
മനസ്സിലാക്കാനുള്ള കഴിവും അദ്ധെഹത്തിലെ പണ്ഡിതനുണ്ട്
Tuesday, 12 May 2015
MARKAZ-KANTHAPURAM.....
Subscribe to:
Post Comments (Atom)
No comments:
Post a Comment