ഒരു
സ്ഥലത്ത് ഒരു
ഭരണാധികാരിയുണ്ടായിരുന്നു.
അദ്ദേഹം ഒരു ദിവസം ചന്തകള്
സന്ദര്ശിക്കാനായി ഇറങ്ങി. വേഷം
മാറി ഒരു വ്യാപാരിയുടെ
രൂപത്തിലായിരുന്നു പോയത്. ഒരു പഴയ,
ഒന്നുമില്ലാത്ത പീടികയില് ചെന്നു.
ഒരു വയോവൃദ്ധന് അവിടെ ഒരു
മലപ്പലകയില് ഇരിക്കുന്നുണ്ടായിരുന്നു.
ഭരണാധികാരി പീടിക മുഴുവന്
നോക്കി. ഒന്നും കാണാനില്ല.
ഒന്നുരണ്ട് പലകക്കഷണങ്ങള് മാത്രമേയുള്ളൂ.
ഇതുകണ്ട് അദ്ദേഹം വ്യാപാരിയോട്
ചോദിച്ചു. ഇവിടെനിന്ന് സാധനങ്ങള്
വാങ്ങി എന്റെ നാട്ടില്
കൊണ്ടുപോയി വില്ക്കാനാണ് ഞാന്
വന്നത്. എന്താണ് താങ്കളുടെ
കച്ചവടച്ചരക്കുകള്? കച്ചവടക്കാരന്
പറഞ്ഞു: 'എന്റെ ചരക്കുകള് ഏറ്റവും
വിലപിടിപ്പുള്ളതാണ്.'
ഭരണാധികാരി ചോദിച്ചു: എന്താണ്,
താങ്കളെന്നെ
പരിഹസിക്കുകയാണോ? ഇവിടെ
ഒന്നും കാണുന്നില്ലല്ലോ. വൃദ്ധന്
മറുപടി പറഞ്ഞു: ഇല്ല, ഞാന് സത്യമാണ്
പറയുന്നത്. ഇവിടത്തെ എല്ലാ
ചരക്കിനേക്കാളും വ്യത്യസ്തമാണ്
എന്റെ ചരക്കുകള്. ഭരണാധികാരിക്ക്
അദ്ഭുതമായി. അതിന്
താങ്കളെന്താണിവിടെ
വില്ക്കുന്നത്? വൃദ്ധന്: ഞാന് ഹിക്മത്
(തത്ത്വജ്ഞാനം) കച്ചവടം നടത്തുന്ന
ആളാണ്. കുറേപ്പേര്ക്ക് ഞാനിവിടെ
നിന്ന് വിറ്റിട്ടുണ്ട്. ആളുകള് അതുമൂലം
നന്നായി ജീവിക്കുന്നും ഉണ്ട്. ഇനി
ആകെ ഈ രണ്ട് പലകകളേ ബാക്കിയുള്ളൂ.
ഭരണാധികാരി ഒരു പലക എടുത്ത്
അതിലെ പൊടി തുടച്ചു. അപ്പോള്
അതില് ഒരു വാചകം തെളിഞ്ഞുവന്നു:
ഫഖിര് ഖബ്ല അന് തഫ്അല്' - നീ
പ്രവര്ത്തിക്കും മുമ്പ് ചിന്തിക്കുക.
അദ്ദേഹം ഈ വാചകങ്ങള് അല്പസമയം
നോക്കിനിന്നു. എന്നിട്ട് ചോദിച്ചു.
ഈ പലക താങ്കള് എത്ര ദിര്ഹമിനാണ്
വില്ക്കുക. വൃദ്ധന് വളരെ
സമാധാനത്തോടെ പറഞ്ഞു: 10,000
ദീനാറിന്. രാജാവിന് ഇതുകേട്ട്
ചിരിയടക്കാനായില്ല. അദ്ദേഹം
ഉറക്കെ പൊട്ടിച്ചിരിച്ചു. കാര്യം
പറയ്, എന്ത് തരണം? കാര്യം
തന്നെയാണ് ഒരു ദീനാര് പോലും
കുറയില്ല.
രാജാവ് വീണ്ടും പൊട്ടിച്ചിരിച്ചു.
വൃദ്ധന് ബുദ്ധി തകരാറ് പറ്റി, പിച്ചും
പേയും പറയുന്നതാണെന്ന് കരുതി
കടയില്നിന്ന് യാത്രയായി.
എന്നാലും പിന്തിരിഞ്ഞുകൊണ്ട്
പറഞ്ഞു: 'വേണമെങ്കില് 1,000 ദീനാര്
തരാം' പക്ഷേ, വൃദ്ധന് അല്പം
പോലും സമ്മതിച്ചില്ല. രാജാവ്
വീണ്ടും ചിരിച്ചുകൊണ്ട് യാത്ര
തുടര്ന്നു. എന്നാലും, തന്നെ വൃദ്ധന്
തിരിച്ചുവിളിക്കും എന്ന്
രാജാവിന്റെ ഉള്ള് പറഞ്ഞു. പക്ഷേ,
വൃദ്ധന് വിളിച്ചില്ല.
അങ്ങനെ, രാജാവ് യാത്രക്കിടയില്
എന്തോ അരുതാത്തത് ചെയ്യാന്
ഒരുങ്ങി. പക്ഷേ, പെട്ടെന്ന് ആ
പലകയില് കണ്ട വാചകം ഓര്ത്തു.
'പ്രവര്ത്തിക്കുന്നതിനുമുമ്പ്
ചിന്തിക്കുക'. അതില്നിന്ന്
പിന്മാറി. തന്നെ ആ വാചകം
നന്നായി സ്വാധീനിച്ചിരിക്കുന്നു
എന്ന് മനസ്സിലാക്കിയ രാജാവ്
തിരിച്ച് നടന്നു. തന്റെ ജീവിതത്തില്
കറ സംഭവിക്കുമായിരുന്ന ആ
പ്രവര്ത്തനത്തില്നിന്ന് വിട്ടുനില്ക്കാ
ന് കഴിഞ്ഞതില് സ്വയം
സന്തോഷിച്ചു. വൃദ്ധന്റെ അടുത്തെത്തി
പറഞ്ഞു: 'ബഹുമാന്യരേ, താങ്കള് പറഞ്ഞ
വിലയ്ക്കുതന്നെ ഞാനത്
വാങ്ങുകയാണ്.' പക്ഷേ, വൃദ്ധന് ഒരു
നിബന്ധനയോടെ മാത്രമേ ഇത്
തരികയുള്ളൂ എന്ന് വാശിപിടിച്ചു.
രാജാവ് പറഞ്ഞു: 'ശരി, എന്താണ് ആ
നിബന്ധന?' വൃദ്ധന് പറയാന് തുടങ്ങി:
'താങ്കള് ഈ വാചകം താങ്കളുടെ
വീടിന്റെ വാതില്ക്കല്
എഴുതിവെക്കണം. താങ്കള്
സ്ഥിരമായി ഉപയോഗിക്കുന്ന
വസ്തുക്കളുടെ അടുത്ത്, താങ്കളുടെ
വസ്ത്രത്തില്, പാത്രങ്ങളില് ഒക്കെ
എഴുതണം. രാജാവ് എല്ലാ
നിബന്ധനകളും സമ്മതിച്ച് 10,000
ദീനാറും കൊടുത്ത് പലകയും വാങ്ങി
യാത്രയായി.
അങ്ങനെ രാജാവ് പ്രജകളും
സേവകരുമായി കഴിഞ്ഞുകൊണ്ടിരി
ക്കെ മന്ത്രിക്ക് രാജാവിനെ
കൊന്ന് അധികാരം ഒറ്റയ്ക്ക്
കയ്യടക്കാന് കലശലായ മോഹം.
അയാള് രാജാവിനെ
കൊല്ലാനായി രാജാവിന്റെ
ക്ഷുരകനെ ചട്ടംകെട്ടി.
അങ്ങനെ, പറഞ്ഞപ്രകാരം ക്ഷുരകന്
വാതില്ക്കലെത്തി. അതാ കാണുന്നു
ആ വാചകം - 'പ്രവര്ത്തിക്കും മുമ്പ്
ചിന്തിക്കുക' - ക്ഷുരകന് ഒന്ന് ഞെട്ടി.
എന്നാലും മന്ത്രിയില്നിന്ന്
കിട്ടാന് പോകുന്ന
പാരിതോഷികമോര്ത്ത്, ധൈര്യം
സംഭരിച്ച് മുന്നോട്ടു നീങ്ങി. പക്ഷേ,
പല സ്ഥലത്തും ഈ വാചകം
കണ്ടപ്പോള് ക്ഷുരകന് ശരിക്കും
വട്ടുപിടിച്ചതുപോലെയായി.
അങ്ങനെ രാജാവിന്റെ
മുറിയിലെത്തി. അവിടെയും പല
സ്ഥലത്തും ഇതേ വാചകം. ഭൃത്യന്
ക്ഷുരകപ്പാത്രവുമായി വന്നപ്പോള്
ക്ഷുരകന് ബോധം നഷ്ടപ്പെടും
പോലെയായി. ക്ഷൗരപ്പാത്രത്ത
ിന്മേലും എഴുതപ്പെട്ടിരിക്കുന്നു -
'പ്രവര്ത്തിക്കും മുമ്പ് ചിന്തിക്കുക'.
താന് രാജാവിനെ കൊല്ലാന് വന്ന
വിവരം രാജാവറിഞ്ഞിരിക്കുന്നു!
ക്ഷുരകന് പൊട്ടിക്കരഞ്ഞ് സംഭവം
മുഴുവന് രാജാവിനോട് പറഞ്ഞു. രാജാവ്
അദ്ഭുതപ്പെട്ടു. ക്ഷുരകന്റെ
സത്യസന്ധതയ്ക്കും നിഷ്കളങ്കതയ്ക്കും
നന്ദിപറഞ്ഞു. മന്ത്രിയെ
തുറുങ്കിലടയ്ക്കാന് കല്പിച്ചു.
* * *
രാജാവ് ആ പലകയിലേക്ക്
കുറേനേരം നോക്കി ഇരുന്നു. തന്റെ
ജീവന് രക്ഷപ്പെടാന് വരെ
കാരണമാക്കിയ ആ വാചകത്തിന്റെ
അര്ഥങ്ങളുടെ ആഴം അദ്ദേഹത്തിന്
കൂടുതല് പിടികിട്ടി. അത് തന്ന
വൃദ്ധനോട് വിവരങ്ങള് പറയണമെന്ന്
കരുതി രാജാവ് യാത്രയായി. ഇനിയും
അദ്ദേഹത്തില്നിന്ന് ജ്ഞാനം
നേടണം. കൂടുതല് നല്ല മനുഷ്യനാകണം.
പക്ഷേ, പീടികയുടെ
ഭാഗത്തെത്തിയപ്പോള് കട
അടഞ്ഞുകിടക്കുന്നു. മണ്ണും അഴുക്കും
നിറഞ്ഞുകിടക്കുന്ന ആ കടയുടെ
ഉടമയെപ്പറ്റി മറ്റ് കടക്കാരോട്
അന്വേഷിച്ചു. അദ്ദേഹം തന്റെ
രക്ഷിതാവിലേക്ക്
യാത്രയായതായി അടുത്ത കടക്കാരന്
പറഞ്ഞു. ഇന്നാലില്ലാഹി വ ഇന്നാ
ഇലൈഹി റാജിഊന്. രാജാവിന്റെ
കണ്ണുകള് നിറഞ്ഞൊഴുകാന് തുടങ്ങി.
ഗുരുവിനുവേണ്ടി രാജാവ്
അല്ലാഹുവിനോട് ഉള്ളറിഞ്ഞ്
പ്രാര്ഥിച്ചു.
* * *
മനുഷ്യന് ഹിക്മത്ത് സ്വായത്തമാക്കാന്
എന്താണ് വഴി? നല്ല അറിവും
ജ്ഞാനവും ഉള്ളവരോടൊപ്പമുള്ള
സഹവാസമാണ് അതിനുള്ള ഏറ്റവും നല്ല
മാര്ഗം. ഖുര്ആന് ഹിക്മത്തിനെ
കിതാബിനോട് ചേര്ത്തുപറയുന്
നതായി നമുക്ക് കാണാം. നബി (സ)
വന്നത് കിതാബും ഹിക്മത്തും
പഠിപ്പിക്കാനാണ് എന്ന് ഖുര്ആന്
പറയുന്നു.
* * *
നമ്മിലും കുടുംബാംഗങ്ങളില
ും വിദ്യാര്ഥികളിലും നന്മയും
ദൈവഭയവും വളര്ത്താന് നാം ചില
വഴികള് സ്വീകരിച്ചാല്
നന്നായിരിക്കും. ഉദാഹരണത്തിന്,
ദൈവം (അല്ലാഹു) എന്നെ
കാണുന്നുണ്ട് എന്ന് നാം എപ്പോഴും
കാണുന്നിടത്തും പെരുമാറുന്ന
സ്ഥലങ്ങളിലും വാഹനങ്ങളിലും ഒക്കെ
എഴുതിവെച്ചുനോക്കുക.
തീര്ച്ചയായും, നമ്മുടെ
ജീവിതത്തിലുണ്ടാകുന്ന മാറ്റം
അത്യത്ഭുതകരമായിരിക്കും.
Sunday, 24 May 2015
'പ്രവര്ത്തിക്കും മുമ്പ് ചിന്തിക്കുക'
Subscribe to:
Post Comments (Atom)
No comments:
Post a Comment