അറിവ് പകരുന്ന ഒരു കഥ..
വിദേശത്ത് ഉപരിപഠനത്തിന് പോയ് തിരിച്ചുവന്ന മകന്‍, മാതാപിതാക്കളോട് ആവശ്യപ്പെട്ടു എത്രയും വേഗം എനിക്കൊരു മതപണ്ടിതനെ കാണണം അല്ലെങ്കില്‍ മതപരമായ നല്ല അറിവുള്ള ഒരുവ്യക്തിയെ കണ്ട് എന്‍റെ ഉള്ളിലെ 3 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. അവസാനം മാതാപിതാക്കള്‍ ഒരു ആഃലിമിനടുത്ത് മകനെ എത്തിക്കാമെന്നായ്.
മകന്‍ : നിങ്ങളാരാണ്..?? നിങ്ങള്‍ക്ക് എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുമോ..??
ആഃലിം : ഞാനള്ലാഹു (സു.തആഃല) യുടെ ഒരടിമമാത്രം, ഇന്‍ ഷാ അള്ലാഹ് (അള്ലാഹു അനുഗ്രഹിച്ചാല്‍) ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരും.
മകന്‍ : നിങ്ങള്‍ക്ക് ഉറപ്പുണ്ടോ..?? ധാരാളം വിജ്ഞാനികള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങളാണ്..
ആഃലിം : ഞാന്‍ എന്‍റെ കഴിവിനനസരിച്ച് ശ്രമിക്കും, അള്ലാഹു (സുബുഹാനഹു വ തആഃലയുടെ) സഹായത്താല്‍..
മകന്‍ : ഇതാണ് എന്‍റെ മൂന്ന് ചോദ്യങ്ങള്‍..
★1. അള്ലാഹു എല്ലായിപ്പോഴും നിലനില്‍ക്കുന്ന ഒരു പ്രതിഭാസമാണോ..?? എങ്കില്‍ അള്ലാഹുവിന്‍റെ രൂപം മനസ്സിലാക്കിതരുക.
★2. എന്താണ് തഖ്ദീര്‍ (വിധി/ഭാഗ്യം)
★3. ശെയിത്താനെ തീയില്‍ നിന്നാണ് ഉണ്ടാക്കിയതെങ്കില്‍, എല്ലാത്തിനുമവസാനം ശെയിത്താനെയും നരകത്തിലെറിയപ്പെടുന്നു. നരകവും തീയാല്‍ നിര്‍മിതമാണ്, ശെയ്താന് എന്തെങ്കിലും മാറ്റമനുഭവപ്പെടുമോ..?? അള്ലാഹു (സു.ത.) ഇതറിയില്ലേ..?
ഈ ചോദ്യങ്ങള്‍ കേട്ട ഉടന്‍, ആഃലിം ആ മകന്‍റെ മുഖത്ത് ശകതമായൊരടിയാണ് കൊടുത്തത്.
മകന്‍ : (വേദനയോടെ) എന്നോടെന്തിനാ ദേശ്യം വരുന്നത്.?
ആഃലിം : ഞാന്‍ എന്‍റെ ദേശ്യം കാണിച്ചതല്ല. ആ അടി നിങ്ങളുടെ മൂന്ന് ചോദ്യത്തിനും കൂടിയുള്ള ഉത്തരമാണ്.
മകന്‍ : എനിക്കൊന്നും മനസ്സിലാകുന്നില്ല.
ആഃലിം : മുഖത്ത് അടി കിട്ടിയപ്പോള്‍ നിങ്ങള്‍ക്ക് എന്താ തോന്നിയത്..??
മകന്‍ : എനിക്ക് വേദനയുണ്ടായ്...(അതെ) ഇപ്പോഴും നല്ല വേദനിക്കുന്നു.
ആഃലിം : അപ്പോള്‍ വേദനയുണ്ടെന്നും ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് മനസ്സിലായില്ലേ..
മകന്‍ : അതെ.
ആഃലിം : ആ വേദനയുടെ രൂപമൊന്ന് നിങ്ങളെനിക്ക് കാണിച്ചു തരാമോ..!!
മകന്‍ : ക്ഷമിക്കണം, അതെനിക്ക് സാധിക്കില്ല.
ആഃലിം : ഇത് നിങ്ങളുടെ ആദ്യചോദ്യത്തിനുത്തരമാണ്.. എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ് ഒരു രൂപവുമില്ലെങ്കിലും അള്ലാഹു (സു.ത.)എപ്പോഴും നിലനില്‍ക്കും എന്നുള്ളത്..
ഞാന്‍ നിങ്ങളെ അടിക്കുമെന്നത് നിങ്ങളിവിടെ എത്തുന്നത് വരെ ആലോചിച്ചിരുന്നോ..??
മകന്‍ : ഇല്ല.
ആഃലിം : ഇന്ന് എന്‍റെ അടികിട്ടുമെന്ന് എന്നെങ്കിലും നിങ്ങളോര്‍മിച്ചിട്ടുണ്ടോ..??
മകന്‍ : ഇല്ല.
ആഃലിം : അത് തഖ്ദീര്‍ (വിധി) എന്‍റെ രണ്ടാമത്തെ ഉത്തരം....
എന്‍റെ കൈ നിര്‍മിച്ചിരിക്കുന്നത് മാംസങ്ങള്‍കൊണ്ടാണ്, അടികൊണ്ട നിങ്ങളുടെ മുഖവും നിര്‍മിച്ചിരിക്കുന്നത് മാംസങ്ങളാലാണല്ലോ..??
മകന്‍ : അതെ. ശരിയാണ്.
ആഃലിം : ഞാനടിച്ചതിനു ശേഷം നിങ്ങള്‍ക്കെന്താണനുഭവപ്പെട്ടത്..??
മകന്‍ : നല്ല വേദന.
ആഃലിം : ശരിയാണ്, ഇത് നിങ്ങളുടെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരമാണ്. ശെയിത്താനെയും തീയിലാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും, അള്ലാഹു (സു.ത.) വിചാരിച്ചാല്‍ നരകം ശെയിത്താനും വളരെ വേദനയുള്ളതാക്കാന്‍ കഴിയും...
കാരുണ്യവാനായ അള്ലാഹുവിലും അവന്‍റെ കഴിവുകളിലും നിങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍... നിങ്ങളിത് മറ്റുള്ളവരിലേക്കും എത്തിക്കുക... അവരുമറിയട്ടെ അള്ലാഹുവിന്‍റെ അസ്തിത്വവും നീതിനിര്‍വഹണവും..
അതെ, അള്ലാഹു (സു.ത.) യാണ് നമ്മുടെ രക്ഷകന്‍, മരണമില്ലാത്തവന്‍, ദയാപരന്‍, സര്‍വത്തിനും അധിപന്‍, അവനറിയാതെ ഈ ലോകത്ത് ഒന്നും ചലിക്കില്ല.. നമുക്കവനെ വാഴ്ത്താം... അവനെന്താണോ ഉദ്ദേശിച്ചത് അതു നിറയെ അവനെ പുകഴ്ത്തിപറയാം..
അല്‍ഹംദുലിള്ലാഹ്..
അല്‍ഹംദുലിള്ലാഹ്..
No comments:
Post a Comment