Tuesday 30 June 2015

നഷ്ട്ടപ്പെട്ടത്‌ അത് നഷ്ട്ടപ്പെട്ടത്‌ തന്നെ!!!!!!

നഷ്ട്ടപ്പെട്ടത്‌  അത് നഷ്ട്ടപ്പെട്ടത്‌ തന്നെ!!!!!!
����������������������

അന്നും പതിവുപോലെ മുക്കുവൻ കടലിൽ പോയി, അന്ന് വലിയ  സന്തോഷത്തിന്റെ ദിനമായിരുന്നു... നിറയെ മത്സ്യം കിട്ടി.അതിൽ വലിയൊരു മീനെടുത്ത് ഭാര്യയെ ഏല്പിച്ചു ബാക്കി മീനുമായി അയാൾ ചന്തയിലേക്ക് പുറപ്പെട്ടു.

മീൻ മുറിച്ച മുക്കുവത്തി എന്തോ തിളങ്ങുന്നതായി കണ്ടു സൂക്ഷിച്ചു നോക്കി, അത്ഭുതം മത്സ്യത്തിന്റെ വയറിനുള്ളിൽ  വലിയ ഒരു രത്നക്കല്ല് . മുക്കുവൻ തിരിച്ചു വന്നപ്പോൾ അവർ അത് അദ്ദേഹത്തെ ഏല്പ്പിച്ചു , അവർ പറഞ്ഞു "ഒരു രത്ന വ്യാപാരിയുടെ അടുത്ത് കൊടുത്താൽ നല്ല വിലകിട്ടാതിരിക്കില്ല, അതോടെ നമ്മുടെ കഷ്ട്ടപ്പാടൊക്കെ മാറും."

അയാൾ ആ രത്ന കല്ലുമായി പട്ടണത്തിലെ പ്രധാന രത്ന വ്യാപാരിയെ സമീപിച്ചു. അയാള് ആ രത്നക്കല്ല് പരിശോധിച്ച് നോക്കി. അയാൾ മുക്കുവനോട്‌ പറഞ്ഞു ഇത് വളരെ മുന്തിയ തരം രത്നമാണ് ഇത് വില തന്നു വാങ്ങാൻ എന്നെ കൊണ്ട് ശേഷിയില്ല. എന്റെ വീടും കടയും തന്നാലും ഇതിനു പകരമാകില്ല, നിങ്ങൾ ഒരു കാര്യം ചെയ്യൂ പട്ടണത്തിന്റെ ഗവർണറെ കാണൂ ഒരുപക്ഷെ അദ്ദേഹത്തിന് ഇത് വാങ്ങാൻ പറ്റും.

മുക്കുവാൻ ഗവർണറെ സമീപിച്ചു പക്ഷെ ഗവർണർ പറഞ്ഞു ഇത് വിലമതിക്കാൻ പറ്റാത്ത ഒന്നാണ് എന്നെ കൊണ്ട് ഇത് വാങ്ങാൻ പറ്റില്ല നിങ്ങൾ രാജാവിന്റെ അടുത്ത് ചെല്ലൂ എന്റെ നോട്ടത്തിൽ ഈ രത്നം വാങ്ങാൻ ഈ രാജ്യത്തു അതല്ലാതെ മറ്റൊരാളെ നിങ്ങള്ക്ക് കണ്ടെത്താൻ സാധിക്കില്ല.

മുക്കുവൻ രാജകൊട്ടാരത്തിൽ എത്തി രാജാവിനെ മുഖം കാണിച്ചു വന്ന കാര്യം ഉണർത്തി. എന്നിട്ട് അദ്ദേഹത്തിന് മുൻപിൽ ആ രത്നകല്ല്‌ സമര്പ്പിച്ചു. രാജാവിന് വളരെ സന്തോഷമായി അദ്ദേഹം പറഞ്ഞു "നാം വളരെക്കാലമായി ഇത്തരമൊരു ര്ത്നക്കല്ലിനായി തിരയുകായിരുന്നു..... നമുക്ക് സന്തോഷമായി. പക്ഷെ ഇതിന്റെ വിലക്ക് തക്കതായി നാം എന്ത് നൽകും?!!!  എന്ത് നല്കിയാലും അത് അധിഅകമാവില്ല. നാമിതാ നമ്മുടെ ഖജനാവ് താങ്കളുടെ മുൻപിൽ തുറന്നിട്ടിരിക്കുന്നു... താങ്കള്ക്കിതിൽ പ്രവേശിക്കാം... ആറു മണിക്കൂർ സമയം തരുന്നു അതിനിടയിൽ തങ്ങൾക്ക് ഇതിൽ നിന്ന് എന്ത് വേണമെങ്കിലും ശേഖരിക്കാം,അത് താങ്കൾക്ക് സ്വന്തം. ഇനിയുള്ള കാലം അതുമായി താങ്കൾക്ക്  സുഖമായി ജീവിക്കാം."

അറയിലേക്ക് കടന്ന മുക്കുവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സധിച്ചില്ല താനിതുവരെ രുചിച്ചിട്ടില്ലാത്ത പല തരം കനികൾ കൂടാതെ സ്വർണ നാണയങ്ങൾ അങ്ങനെ അങ്ങനെ സമ്പത്തിന്റെ കൂമ്പാരങ്ങൾ....!!!!. രത്നവുമയി വീട് വിട്ടു ഇറങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി. എന്തായാലും ആദ്യം    തന്റെ  വയറു നിറക്കാം പിന്നീട്    ആവശ്യത്തിനുള്ള സമ്പത്ത് ശേഖരിക്കാം. അയാൾ ആർത്തിപൂണ്ട് കായ്  കനികളും പഴച്ചാറുകളും ആവോളം അകത്താക്കി. താനിത് വരെ ഇത്ര രുചിയുള്ള ഒരു ഭക്ഷണവും കഴിച്ചിട്ടില്ല. അപ്പഴാണ് അവിടെ വിരിച്ചിരിക്കുന്ന പട്ടുമെത്ത അയാളുടെ ശ്രദ്ധയിൽ പെട്ടത്. എന്തായാലും ഒന്ന് ക്ഷീണം മാറ്റിയിട്ടു ബാക്കി കാര്യം. എത്ര മാർദവമുള്ള വിരിപ്പുകൾ !!!!അയാൾക്ക്‌ സന്തോഷത്തിനതിരില്ലായിരുന്നു തന്നെ പോലെ ഭാഗ്യവാൻ വേറെ കാണില്ല. അധികം താമസിയാതെ അയാൾ  ഗാഢനിദ്രയിലാണ്ടു.

ഭണ്ടാരസൂക്ഷിപ്പുകരെത്തി തട്ടിയുണർത്തിയപ്പോഴാണ്  അയാൾ ചാടിപ്പിടിച്ച്ചു എഴുനേറ്റുത്.

ആ കിങ്കരന്മാർ അയാളോട് കൽപ്പിച്ചു "നിങ്ങള്ക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു ഉടനെ ഇവിടം വിട്ടു പുറത്തു പോകണം"

"എനിക്ക് ഒന്നും എടുക്കാൻ പറ്റിയില്ല ഒരു രണ്ടു മിനിട്ട് സമയം നീട്ടി താ ... ഞാൻ എന്തെങ്കിലുമൊന്നു എടുത്തോട്ടെ" അയാൾ ആ കിങ്കരന്മാരുടെ കാല് പിടിച്ചു അപേക്ഷിച്ചു നോക്കി . പക്ഷെ ഒരു മിനിട്ട് പോലും നീട്ടികൊടുക്കാൻ അവർ തയ്യാറില്ലായിരുന്നു. അവർ അയാളെ പിടിച്ചു കൊട്ടാരത്തിന് വെളിയിൽ തള്ളി.

അയാൾ തന്റെ ദുർവിധിയോർത്ത് പൊട്ടിക്കരഞ്ഞു. വിധിയെ പഴിച്ചെട്ട് എന്ത് കാര്യം എല്ലാം തന്റെ വിഡ്ഢിത്തം കൊണ്ട് സംഭവിച്ചതാണ് .തനിക്ക് നീണ്ട 6 മണിക്കൂർ നേരം രാജാവ് തന്നതാണ്. തനിക്കത് ഫലപ്രദമായി ഉപയോഗിക്കാൻ പറ്റിയില്ല. തന്റെ തെറ്റ്.. തന്റെ മാത്രം തെറ്റ് .......

ഇനിയൊന്നു ചിന്തിക്കൂ  ആരാണ് ആ മുക്കുവൻ?  അത് ഒരുപക്ഷെ ഞാനും നിങ്ങളുമാവാം...

അള്ളാഹു നീണ്ട 60 വര്ഷത്തെ (ചിലർക്കത് അല്പം കൂടുതലാകാം അതല്ലെങ്കിൽ അതിൽ കുറവാകാം) അവസരമാണ് നല്കിയിരിക്കുന്നത്. നമെന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത്?ആ മുക്കുവൻ ചെയ്ത തെറ്റുകൾ നാം ആവർത്തിക്കുന്നു. നമുക്ക് കിട്ടിയ വിലപ്പെട്ട സമയം നാം വെറുതെ പാഴാക്കി കളയുന്നു.

ഇവിടെ ഒരു വ്യത്യാസമുള്ളത് ആ മുക്കുവനു സമയത്തെ കുറിച്ച് മുന്നറിയിപ്പ് നല്കാൻ ആരുമില്ലായിരുന്നു എന്നാൽ നമ്മുടെ കാര്യം അങ്ങനെയല്ല അള്ളാഹു നമുക്ക് നമുക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നു

"സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന്‌ നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാർ.

നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി, നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌, നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌.
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." (പരിശുദ്ധ ഖുർആൻ 63:9,10,11)

ആ മുക്കുവനെ പോലെ വിഡ്ഢിത്തം പ്രവർത്തിക്കാതെ അള്ളാഹു കനിഞ്ഞരുളിയ വിലപ്പെട്ട സമയം പാഴാക്കാതെ സൽക്കർമം ചെയ്ത്  സ്വർഗം കരസ്ഥമാക്കാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ.....ആമീൻ

Monday 29 June 2015

കഥ

ഡോക്ടറെക്കണ്ട് ഇറങ്ങിവരുന്ന അമ്മയോടും മകളോടുമായി നേഴ്സ് പറഞ്ഞു " ഇന്നു ഇവിടെ അഡ്മിറ്റ്‌ ആകാനാണ് ഡോക്റ്റര്‍ പറഞ്ഞത്. നിങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ് പോകാന്‍ ഡോക്ടര്‍ സമ്മതിച്ചത്. അതുകൊണ്ട് രാവിലെതന്നെ വരണം"

"ശരി സിസ്റ്റര്‍ ഞങ്ങള്‍ രാവിലെ തന്നെ വന്നോളാം" , എന്നുപ്പറഞ്ഞു അമ്മയും മകളും അവിടെ നിന്നും ഇറങ്ങി നടന്നു.

ഹോസ്പിറ്റലിന്‍റെ മുറ്റത്തിറങ്ങിയിട്ടു അമ്മ ആലോചിച്ചു. വീട്ടില്‍ പോയിവരാന്‍ സമയമില്ല. അടുത്തുള്ള ഏതെങ്കിലും ചെറിയ ഹോട്ടലില്‍ താമസിക്കാം. നാളെയാണ് മോളുടെ ഓപറേഷന്‍റെ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ്. അതിനുമുന്‍പ്‌ അവള്‍ക്കിഷ്ടപ്പെട്ട ആഹാരം വാങ്ങികൊടുക്കണം. ഇതെല്ലാം ചിന്തിച്ചു അവര്‍ മുന്നോട്ടു നടന്നു.

അതുവഴിപോയ ഓട്ടോയ്ക്ക് കൈകാണിച്ചു. അതില്‍ക്കയറിയിരുന്ന് അമ്മ പറഞ്ഞു. "ഏതെങ്കിലും ചെറിയ ഒരു ഹോട്ടലില്‍ പോകണം ഞങ്ങള്‍ക്ക്. ഇന്നു അവിടെ താമസിക്കണം. അതിനു പറ്റിയ ഒരു ഹോട്ടല്‍ വേണം"

അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. "ശരി. എനിക്കറിയാവുന്ന നല്ലൊരു ഹോട്ടലുണ്ട്. അവിടെ കാശും കുറവാണ്" . അങ്ങനെ ഡ്രൈവര്‍ അവരെ ഹോട്ടലിലാക്കി. ബാഗും സാധനങ്ങളും അവിടെ റൂമില്‍ വെച്ചിട്ട് പുറത്തു വന്നു.
അമ്മ നേരെ മാനേജരുടെ അടുത്തുചെന്നുപറഞ്ഞു.. "ഞങ്ങള്‍ ഇവിടെ നാലാംനമ്പര്‍ റൂമിലെയാണ്. എന്‍റെ മോള്‍ക്ക്‌ തലക്കു കാന്‍സര്‍ ആണ്. നാളെ അവളുടെ ഓപ്പറെഷനുവേണ്ടി വന്നതാണ് ഞങ്ങള്‍. ഇപ്പോള്‍‌ ഞങ്ങള്‍ ഒന്നുപുറത്തുപോവുകയാണ്. മറ്റൊന്നിനും അല്ല. അവളുടെ മുടി മുറിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. മുടിമുറിക്കുകയെന്നാല്‍ തലമൊട്ടയടിക്കണം" ഇതുപറയുമ്പോള്‍ ആ അമ്മ പൊട്ടിക്കരഞ്ഞുപോയി. എന്നിട്ട് മകളുകേള്‍ക്കാതെ ശബ്ദം താഴ്ത്തിപ്പറഞ്ഞു. അവളുടെ തലമൊട്ടയടിക്കുന്നതിനൊപ്പം ഞാനും എന്‍റെ തലയും മൊട്ടയടിക്കും. എന്‍റെ മോള്‍ക്കു വേദനിക്കാതിരിക്കാന്‍. എനിക്ക് ഒരു നേര്‍ച്ചയുണ്ട് അതുകൊണ്ടാണ് ഞാനും മൊട്ടയടിക്കുന്നത് എന്നും ഞാനവളോട് പറയും. തലമുടിയില്ലാതെ കയറിവരുന്ന ഞങ്ങളെ നോക്കി നിങ്ങളാരും ചിരിക്കരുത്. നിങ്ങള്‍ ചിരിച്ചാല്‍ അത് എന്‍റെ മോളെ കുടുതല്‍ വിഷമിപ്പിക്കും. അതുകൊണ്ട് സാര്‍ ഇവിടെയുള്ള എല്ലാ ആള്‍ക്കാരോടും പറയണം. തലമൊട്ടയായി വരുന്ന ഞങ്ങളെ നോക്കി ആരും ചിരിക്കരുതെന്നു. മാനേജേര്‍ സമ്മതിച്ചു.

അങ്ങനെ അമ്മയും മകളും പുറത്തുപോയി. അങ്ങനെ തലമൊട്ടയടിച്ചു അവര്‍ തിരിച്ചുവരുമ്പോള്‍ ഹോട്ടലില്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. മാനേജരടക്കം ആ ഹോട്ടലിലെ എല്ലാ ജോലിക്കാരും തലമൊട്ടയടിചിരിക്കുന്നു. അമ്മയും മകളും കയറിവരുമ്പോള്‍ ബഹുമാനാര്‍ത്ഥം അവര്‍ എണീറ്റുനിന്ന് അവരെ സ്വാഗതം ചെയ്തു. ഇതുകണ്ട ആ അമ്മയുടെ രണ്ടുകണ്ണും സന്തോഷത്താല്‍ നിറഞ്ഞൊഴുകി.

സഹജീവികലോടുള്ള സ്നേഹവും കരുണയും ആണ് ഇവിടെ നമുക്ക് കാണാന്‍ കഴിഞ്ഞത്. വലിയക്കാര്യങ്ങള്‍ ഒന്നും ചെയ്യാനായില്ലെങ്കിലും ചെയ്യാന്‍ക്കഴിയുന്ന ചെറിയക്കാര്യങ്ങള്‍ നാം ചെയ്യണം.

(ആരാണ് ഇത് എഴുതിയത് എന്നറിയില്ല.. ഒരിടത്ത് വായിച്ചപ്പോള്‍ ഷെയര്‍ ചെയ്തതാണ്. നന്മയുടെ ഈ കഥ എഴുതിയ ആള്‍ക്ക് കടപ്പാട്)

തറാവീഹ് 20 റകഅത്ത

ദുബൈ ഔഖാഫ് 11 ആഗസ്ത് 2010 ൽ തറാവീഹ് 20 റകഅത്താണെന്ന് സമർത്ഥിച്ച് കൊണ്ട് പുറപ്പെടുവിച്ച ഫത് വയുടെ പൂർണ രൂഫമാണ് താഴെ കൊടുത്തിട്ടുളളത്.   كم عدد ركعات التراويح؟نص الجوابرقم الفتوى1258411-أغسطس-2010الحمدلله رب العالمين، والصلاة والسلام علىأشرف المرسلين سيدنا محمد وعلى آله وصحبه أجمعين، أما بعد..التراويح عشرون ركعة وهو مشهور مذهب الإمام مالك رحمه الله كما نص عليه الشيخ خليل وشروحه، وهو مذهب الحنفية والشافعية والحنابلة، وعليه العمل في معظم الأمصار، فقد جاء في كتاب الفواكه الدواني للشيخ النفراوي رحمه الله: (وكان السلف الصالح) وهم الصحابة رضي الله تعالى عنهم (يقومون فيه) في زمن خلافة عمر بن الخطاب رضي اللهعنه وبأمره كما تقدم (في المساجد بعشرين ركعة) وهو اختيار أبي حنيفة والشافعي وأحمد،والعمل عليه الآن في سائر الأمصار. (ثم) بعد صلاة العشرين (يوترون بثلاث) من باب تغليب الأشرف لا أن الثلاث وتر؛ لأن الوتر ركعة واحدة كما مر، ويدل على ذلك قوله: (ويفصلون بين الشفع والوتر بسلام) استحبابا، ويكره الوصل إلا لاقتداء بواصل، وقال أبو حنيفة: لا يفصل بينهما، وخيّر الشافعي بين الفصل والوصل، واستمر عمل الناس على الثلاثة والعشرين شرقا وغربا. (ثم) بعد وقعة الحرة بالمدينة (صلوا) أي السلف غير الذين تقدموا؛ لأن المراد بهم هنا من كان في زمن عمر بن عبد العزيز (بعد ذلك) العدد الذي كان في زمن عمر بن الخطاب (ستا وثلاثين ركعة غير الشفع والوتر) والذي أمرهم بصلاتها كذلك عمر بن عبد العزيز رضي الله عنه لما رأى في ذلك من المصلحة؛ لأنهم كانوا يطيلون في القراءة الموجبة للسآمة والملل، فأمرهم بتقصير القراءة وزيادة الركعات، والسلطان إذا نهج منهجا لا تجوز مخالفته ولا سيما عمر بن عبد العزيز رضي الله عنه، وهذا اختاره مالك في المدونة واستحسنه وعليه عمل أهل المدينة، ورجح بعض أتباعه الأول الذي جمع عمر بن الخطاب الناس عليها لاستمرار العمل في جميع الأمصار عليه لذلك صدر به خليل بقوله: ثلاث وعشرون بالشفع والوتر. (وكل ذلك) أي العدد من العشرين أو الستة والثلاثين (واسع) أي جائز، وهناك قول عند المالكية بأن التراويح عشر ركعات، ذكره الشيخ زروق في شرحه للرسالة وقال: إن الإمام مالكا قال: وهو الذي أرتضيه لنفسي. وجاء في كتاب بدائع الصنائع للكاساني الحنفي رحمه الله حيث قال: (وأما قدرها فعشر

ഖുബൈബ്

... "നോക്കൂ നീ ചെറുപ്പമാണ്, സുന്ദരനാണ്, നിന്നെ പ്രാപിക്കാന്‍ എത്രയോ സ്ത്രീകള്‍ കാത്തിരിക്കുന്നു, മുഹമ്മദിന്റെ ഈ മതത്തില്‍ നിന്ന് നീ പിന്മാറിയാല്‍ നിനക്ക് നിന്റെ ജീവന്‍ തിരിച്ചു നല്‍കാം. നീ ചെയ്ത കുറ്റങ്ങള്‍ക്കെല്ലാം നിനക്ക് മാപ്പ് നല്‍കാം, നിനക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരാം"

പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ആ ഇരുപത്തി അഞ്ചുകാരന്റെ മുന്നില്‍ ഖുറൈശികള്‍ വാഗ്ദാന പ്പെരുമഴ തീര്‍ക്കുകയാണ്.

ഒന്നും മിണ്ടാതെ ഖുബൈബ് അല്‍പ്പമൊന്ന് മൌനത്തോടെ നിന്നു.

ഖുരൈശികളുടെ മനസ്സില്‍ സന്തോഷത്തിന്റെ നിമിഷം.

��ഉടനെ ഖുബൈബ് പറഞ്ഞു "ഇല്ല എനിക്ക് നിങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കാമെന്ന് പറഞ്ഞാലും എന്റെ മുത്ത്‌ ഹബീബ് എന്നെ പഠിപ്പിച്ച ആദര്‍ശത്തില്‍ നിന്നു ഞാന്‍ പിന്തിരിയില്ല" ഈ ആദര്‍ശ പ്രഖ്യാപനം കേട്ട് ഖുറൈഷികളും കൂടി നിന്നവരും കിടുങ്ങി.

മരണത്തെ മുഖാമുഖം കാണുമ്പോഴും അതില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുകള്‍ ലഭിക്കുമ്പോഴും അതിനു വഴങ്ങാതെ തന്റെ വിശ്വാസത്തിന്നു മുന്നില്‍ പതറാതെ നില്‍ക്കുന്ന ഖുബൈബില്‍ അവരില്‍ പലര്‍ക്കും അത്ഭുതം ജനിച്ചു.

▪ഖുറൈശികള്‍ തലയറുത്തു ഖുബൈബ് (റ) ഒറ്റയടിക്ക് കൊല്ലുന്നതിനു പകരം ഇഞ്ചിഞ്ചായി കൊല്ലാന്‍ തീരുമാനിച്ചു.

വീണ്ടും ഖുറൈശികള്‍ ചോദിച്ചു... "ഖുബൈബ്, നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം, വെറുതെ വിടാം, നീ എവിടെക്കെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ... പക്ഷെ ഒരു കാര്യം.. ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍ മതി... നീ നിന്റെ നേതാവില്ലേ മുഹമ്മദ്‌... ആ നേതാവിനെ നീ ഒന്ന് തള്ളി പറഞ്ഞാല്‍ മതി"

ശക്തമായ പ്രതിഷേധത്തോടെ ഖുബൈബ് ഖുരൈശികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു "ഖുറൈഷികളെ, നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു.. എന്റെ മുത്ത്‌ ഹബീബിനെ തള്ളി പറഞ്ഞിട്ട് ഈ ഖുബൈബ് ഇവിടെ ജീവിക്കുകയോ, അങ്ങിനെ ഒരു ജീവിതം ഈ ഖുബൈബിനു വേണ്ട...
നിങ്ങള്‍ എന്നെ ഇഞ്ചിഞ്ചായി കൊന്നാലും എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ തള്ളിപറയില്ല"

☀പ്രണയത്തിന്റെ അമൃത് പൊഴിയുന്ന ഈ സൂര്യ വചനം കേട്ട് ഖുറൈഷികളും കൂടി നിന്ന ജന സഹസ്രങ്ങളും ഞെട്ടി...

ഇങ്ങനെയും ഒരു സ്നേഹമോ?
എന്ത് മയക്കു മരുന്നാണ് മുഹമമദ് തന്റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്" അവര്‍ അത്ഭുതം കൂറി.

➡ഖുറൈശികള്‍ ആരംഭിക്കുകയാണ്.

ഖുബൈബിനെ (റ) ജനങ്ങളുടെ മുന്നിലേക്ക് തിരിച്ചു നിര്‍ത്തി. അദ്ധേഹത്തിന്റെ വലതു കൈ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. മൂര്‍ച്ചയുള്ള വാളുകൊണ്ട് ആ കൈ അവര്‍ മുറിച്ചെടുത്തു. ദൂരെ തയാറാക്കിയ കൊക്കയിലേക്ക് ആ കൈ അവര്‍ വലിച്ചെറിഞ്ഞു.

♦ഖുബൈബ് (റ) വേദന കൊണ്ട് പുളയുകയാണ്.
രക്തം ധാര ധാരയായി ഒഴുകുകയാണ്...
ഖുറൈശികള്‍ ആ മഹാ പ്രണയിനിയെ വിളിച്ചു "ഖുബൈബ് നിനക്ക് ഇനിയും രക്ഷപ്പെടാന്‍ സമയമുണ്ട്. നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം. നിന്റെ ഒരു കൈ മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളൂ.......
ഒരു കാര്യം മാത്രം നീ പറഞ്ഞാല്‍ മതി. വെറും പറയുക മാത്രം. നീ നില്‍ക്കുന്ന ഈ അവസ്ഥ മുഹമ്മദിന്നായിരുന്നുവെങ്കില്‍ അതെ അത്ര മാത്രം നീ പറയുകയോ ചിന്തിക്കുകയോ മാത്രം മതി... "

��വേദന കൊണ്ട് പുളയുമ്പോഴും ദിഗന്ധങ്ങള്‍ മുഴങ്ങുമാര്‍ ഉച്ചത്തില്‍ ഖുബൈബ് (റ) വിളിച്ചു പറഞ്ഞു "ഹേ... ഖുറൈഷികളെ.. നിങ്ങള്‍ എന്ത് കരുതി എന്നെ കുറിച്ച്... എന്റെ ഓരോ അവയവങ്ങള്‍ നിങ്ങള്‍ മുറിചെടുത്താലും എന്റെ ജീവന്‍ ഇല്ലാതായി പോയാലും എന്റെ സ്ഥാനത്ത് മുത്ത്‌ ഹബീബ് ﷺ ആകുന്നത് പോയിട്ട് മണല്‍ തരിയില്‍ നിന്നുള്ള ഒരു ചെറിയ തരി മണ്ണ് പോലും എന്റെ ഹബീബിനെ പൂമേനിയില്‍ വീഴുന്നത് ഞാന്‍ സഹിക്കില്ല.... എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ പ്രണയിക്കുന്നു ഖുറൈഷികളെ......"

��ഖുബൈബ് (റ) ഈ പ്രഖ്യാപനം മക്കയിലെങ്ങും പ്രകമ്പനം കൊണ്ടു...

ഖുറൈശികള്‍ അദ്ദേഹത്തിന്റെ ഇടതു കാല്‍ മുറിച്ചു,

അപ്പോഴും ഇതേ ചോദ്യം ആവര്ത്തി.ച്ചു. ഖുബൈബ് (റ) അതെ ഉത്തരം ആവര്ത്തിച്ചു കൊണ്ടിരുന്നു.....

��ഇടതു കൈ..
വലതു കാല്‍ ... അവസാനം തല വെട്ടി മാറ്റാന്‍ പോകുന്നതിനു മുമ്പ് വേദന കടിച്ചമര്ത്തി പ്രണയ ഭാവത്തോടെ ആധ്യാത്മികമായ സവ്രഭ്യത്തോടെ ശഹാദത് മൊഴിഞ്ഞു മുത്ത്‌ ഹബീബിന്‍ സലാം പറഞ്ഞു ആ പ്രണയത്തിന്റെ ഉജ്ജ്വല മാതൃക ചരിത്രമായി....
~~~~~~~~~~~~~~~~~~~~~

��ഇതാണ് പ്രണയം.....

ഇങ്ങനെയാണ് ലോകം ഹബീബിനെ നെഞ്ചേറ്റിയത്...

നമ്മുടെ സ്നേഹമെവിടെ .❓

യാ അല്ലാഹ്....

ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ മനസ്സില്‍ നീ നിറക്കണേ.............

ആമീന്‍...h

മുത്ത്‌ ഹബീബിനെ അത്മാർത്തമായി പ്രണയിക്കുന്നവർ ഇത്‌ സുഹൃത്തുക്കളിലേക്ക്‌ ഷെയർ ചെയ്യാതെ പോവരുത്‌...'.....

Sunday 28 June 2015

കറുപ്പിന്‍റെ അഴക്

കറുപ്പിന്‍റെ അഴക്‌
=======================

''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ...
നിന്‍റെ അടിമ ബിലാല്‍ ആ
മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''

ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി
ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..

ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ്
ബിലാലിനെ.. കറുത്ത നീഗ്രോ..
ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും,
ആരും ചോദിക്കില്ല.. അതാണ്‌ നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല,
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ
ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!

''ബിലാല്‍.. ഞാന്‍ കേട്ടത് ശരിയാണോ?
നീ മുഹമ്മദിനെ വിശ്വസിച്ചോ?''

'' അത് സത്യമാണ്.. ഞാന്‍ വിശ്വസിച്ചു..''
ബിലാല്‍ മറുപടി നല്‍കി..

ക്രൂര മര്‍ദ്ദനങ്ങളായിരുന്നു പിന്നീട്..
ജനം കൂടുന്ന കഅബയുടെ അടുത്ത് നിലത്തു
കിടത്തി ചാട്ടവാറുകള്‍ പൊട്ടും വരെ അടിച്ചു...
മരുഭൂമിയിലെ മണലില്‍ കിടത്തി പാറക്കല്ല്
നെഞ്ചത്ത് കയറ്റി വെച്ചു..
കണ്ണിലും, വായിലും മണലിട്ടു...

അപ്പോഴൊക്കെ ബിലാല്‍ പറഞ്ഞു
''അഹദ്..അഹദ്..അഹദ്..( ഒരേ ഒരു ദൈവം)

രാത്രി ഒട്ടകങ്ങള്‍ക്കൊപ്പം കൂട്ടില്‍
കിടക്കുമ്പോള്‍ ബിലാല്‍
ചിന്തിക്കുകയായിരുന്നു..
എന്താണ് താന്‍ ചെയ്ത തെറ്റ്..?
കറുത്തവനായി ജനിച്ചതോ..?
മനുഷ്യര്‍ എങ്ങനെ ഉയര്‍ന്നവനും,
താഴ്ന്നവനും ആകും..? എല്ലാവരേയും
ജനിപ്പിക്കുന്നത് ഒരേ ദൈവമല്ലേ..?
ആ ദൈവത്തിനു എല്ലാ മനുഷ്യരും ഒന്നല്ലേ..?

ഈ ചോദ്യത്തെ ശരി വെച്ചാണ് മുഹമ്മദ്‌ വന്നത്...ജീവിതത്തില്‍ ഇതുവരെ കള്ളം
പറയാത്ത ഒരു മനുഷ്യന്‍ താന്‍ നബിയാണെന്ന്
മാത്രം കള്ളം പറയുമോ?

ആരുമറിയാതെ ചെന്നു...
അരയില്‍ ഒരു ചാക്ക് മാത്രം ചുറ്റിയ തന്നെ
നബി സ്വീകരിച്ചത് കെട്ടിപ്പിടിച്ച്..!
ഇസ്ലാം പഠിപ്പിച്ചു തന്നു..
ഏകനായ ദൈവം, ആകാശ ഭൂമികളെ സൃഷ്ടിച്ചവന്‍.. ....,.. അദൃശ്യന്‍ ,
വൃത്തിയുള്ള എവിടുന്നും
ആരാധിക്കാം.. ഇടയില്‍ ആരും വേണ്ട...

ആദ്യ മനുഷ്യൻ ആദം മുതൽ ഒരുപാട് നബിമാർ
ഈ ലോകത്ത് വന്നിട്ടുണ്ട്. താൻ
അന്ത്യ പ്രവാചകൻ.

ബിലാല്‍ കലിമ ചൊല്ലി
''അല്ലാഹു അല്ലാതെ ദൈവമില്ലെന്നും, മുഹമ്മദ്‌ അവന്‍റെ പ്രവാചകനാണെന്നും
ഞാന്‍ സാക്ഷ്യം വഹിക്കുന്നു...''
ബിലാല്‍ മുസ്ലിമായി..

ബിലാലിന്‍റെ പീഡന കഥ അറിഞ്ഞ നബി
ശിഷ്യന്‍ അബൂബകര്‍ ബിലാലിനെ ഉമയ്യയില്‍
നിന്നും വില കൊടുത്തു വാങ്ങി സ്വതന്ത്രനാക്കി..

പിന്നെ ബിലാല്‍ ജീവിച്ചത് നബിയുടെ സമീപം...

നിസ്കരിക്കാന്‍ ആളുകളെ
ഉണര്‍ത്താന്‍ ബാങ്ക് വിളിക്കുന്ന സമ്പ്രദായം
ആദ്യമായി തീരുമാനിച്ചപ്പോള്‍
ആരാദ്യം ബാങ്ക് വിളിക്കുമെന്ന ചോദ്യം വന്നു.. എല്ലാവരും ആഗ്രഹിച്ചു ആ പദവി കിട്ടാന്‍..,..

നബി പറഞ്ഞു ..
''എവിടെ ബിലാല്‍....? അദ്ദേഹം ബാങ്ക് വിളിക്കട്ടെ..''
അത് കേട്ട് ബിലാല്‍ സ്തബ്ധനായെന്നു ചരിത്രം
പറയുന്നു...

പിന്നീടു പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍
കഅബയുടെ മുകളില്‍ കയറി ബാങ്ക്
വിളിക്കാന്‍ എല്ലാവരും ആഗ്രഹിച്ചു..
നബി വീണ്ടും ചോദിച്ചു..
'' എവിടെ ബിലാല്‍...,..?''

കഅബയുടെ മുകളില്‍ ബിലാല്‍ പിടിച്ചു
കയറവെ പെട്ടെന്ന് ബിലാലിന്‍റെ കാല്‍ വഴുതി..
നബിയുടനെ തന്‍റെ ചുമലില്‍ ബിലാലിന്‍റെ
കാലുകള്‍ താങ്ങി...!
തൊട്ടാല്‍ അശുദ്ധി ആകുമെന്ന് ''ഉന്നതര്‍''
വിധിച്ച അതേ അടിമയുടെ കാലുകള്‍..!,..!

മുകളില്‍ കയറിയ ബിലാല്‍ ബാങ്ക് വിളിച്ചു..
തന്നെ ചാട്ടവാറിനു അടിച്ച അതെ കഅബയുടെ
മുകളില്‍ നിന്ന് കൊണ്ട്...!

ഇന്ന് കോടാനു കോടി മുസ്ലികള്‍ ബാങ്ക്
വിളിക്കുമ്പോള്‍ ആ കറുത്ത മുത്തിനെ
ഓര്‍ക്കുന്നു..

ബിലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോ
മുസ്ലിമും പറയണം..
റളിയല്ലാഹു അന്ഹു ( അദ്ദേഹത്തെ ദൈവം
തൃപ്തിപ്പെട്ടിരിക്കുന്നു ) എന്ന്

എന്തിനേറെ, ലോകം ബഹുമാനിച്ച ഖലീഫ
ഉമര്‍ പോലും ബിലാല്‍ വരുമ്പോള്‍
എഴുന്നേറ്റു നിന്ന് പറയുമായിരുന്നു....

' നബി ചുമലില്‍ എടുത്ത, ബഹുമാനിച്ച,
ബിലാലാണ് നമ്മുടെ നേതാവ് '' എന്ന്..!

നബിയോട് അന്ധമായ സ്നേഹമായിരുന്നു
ബിലാലിന്. നബി മരിച്ച ശേഷം നബിയുടെ
ഓർമ്മകൾ അലട്ടുന്നത് കാരണം ബിലാൽ
മദീന വിട്ടു മാറി താമസിച്ചു.

പിന്നീടൊരിക്കലും ബാങ്ക് വിളിച്ചുമില്ല.
ഒരിക്കൽ ഖലീഫ ഉമറിന്‍റെ
കാലത്ത് ബിലാൽ മദീനയിൽ എത്തി.
എല്ലാവരുടെയും നിർബ്ബന്ധം കാരണം
ബിലാൽ ബാങ്ക് വിളിച്ചു.

ബാങ്കിലെ രണ്ടാമത്തെ വരിയിൽ മുഹമ്മദ്
എന്ന് എത്തിയപ്പോഴേക്കും നബിയെ
ഓർത്ത്‌ ബിലാൽ കരഞ്ഞു. ബാങ്ക്
പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

അത്ര മേൽ നബിയെ
സ്നേഹിച്ചിരുന്നു ബിലാൽ.

ബിലാലിന്‍റെ മരണ സമയത്ത് ഭാര്യ പറഞ്ഞു
“ എന്തൊരു ദു:ഖം ! ഇന്നു
വേർപാടിന്‍റെ ദിനമാണ്”

ബിലാൽ തിരുത്തി
“അല്ല ഇന്നു സന്തോഷ ദിനമാണ്,
ഇന്നു ഞാനെന്‍റെ നബിയെ കണ്ടുമുട്ടും.”

ഇന്ന് കറുത്തവനും , വെളുത്തവനും
ഒരേ പോലെ തോളോട് തോള്‍ നിന്ന്
പ്രാര്‍ത്ഥിക്കുന്ന ഇസ്ലാം.
സായിപ്പിനെയും , നീഗ്രോയെയും ഒരേ പോലെ
ആകര്‍ഷിക്കുന്നു...

''എല്ലാവരും ആദമിന്‍റെ മക്കള്‍..,...
ആദം മണ്ണില്‍ നിന്നും വന്നവന്‍...
എല്ലാരും തുല്യര്‍...''.

''ദൈവം നിങ്ങളുടെ രൂപത്തിലേക്കല്ല
നോക്കുന്നത്.. നിങ്ങളുടെ
മനസ്സിലേക്കാണ്‌..''

തുടങ്ങിയ നബി വചനങ്ങള്‍ അവരെ മാനുഷികത പഠിപ്പിക്കുന്നു...

ആ പഠനങ്ങള്‍ക്കെല്ലാം തുടക്കത്തില്‍
ഈ മനുഷ്യനെ കാണുന്നു... കറുത്ത ബിലാലിനെ...

ഏതു വെളുപ്പിനും മുകളിലുള്ള ഈ കറുപ്പിനെ...!

പുണ്യ പ്രവാചകന്‍ എന്നും കൂടെ ചേര്‍ത്ത്
പിടിച്ചിരുന്ന ഈ പാവം മനുഷ്യനെ..!

ഇത് ഫോര്‍വേഡ്‌ ചെയ്യുക

''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്   ...ഹദീസ്