Monday 11 May 2015

സുന്ദരിയായ ഒരു പെണ്‍കുട്ടി

എല്ലാരും മോഹിക്കുന്ന അതിസുന്ദരി

വിവാഹ പ്രായമെത്തിനില്‍ക്കുന്ന മകന്‍ പിതാവിനോട്: “ ഇന്ന് ഞാന്‍ അതി സുന്ദരിയായ ഒരു പെണ്‍കുട്ടിയെ  കണ്ടു. എനിക്കവളെ വിവാഹംകഴിച്ചു തരണം” പിതാവ്: “അതിനെന്താ ഞാന്‍  ഇപ്പോള്‍ തന്നെ റെഡി. പക്ഷെ എനിക്ക് പെണ്ണിനെ ഒന്ന് കാണണം” അവര്‍ രണ്ട് പേരും യാത്രയായി. പെണ്ണിനെ കണ്ട മാത്രയില്‍ പിതാവ് അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു പോയി. പിതാവ് മകനോട്‌ പറഞ്ഞു: “മകനേ... ഇത്രയും ഭംഗിയും അംഗലാവണ്യവുമുള്ള ഒരു യുവതിയെ വിവാഹം കഴിക്കാന്‍ ജീവിതത്തില്‍ ഏറെ പരിചയ സമ്പത്തുള്ള ഒരാള്‍ക്കേ സാധിക്കുകയൊള്ളൂ. അതിനാല്‍ നിന്നെക്കാള്‍ ഈ പെണ്ണിനെ വിവാഹം കഴിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ ഞാനാണ്‌ “ മകന്‍ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. അങ്ങിനെ അവര്‍ രണ്ട് പേരും കുറെ നേരം തര്‍ക്കത്തില്‍ ഏര്‍പ്പെടു. കുറെ കഴിഞ്ഞപ്പോള്‍ പിതാവ് പറഞ്ഞു: “ശരി നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം.  നമ്മുടെ തര്‍ക്കം അവിടെ വെച്ച് തീര്‍ക്കാം.” പോലീസ് മേധാവിയോട്‌ കാര്യങ്ങള്‍ വിസ്തരിച്ചപ്പോള്‍ പെണ്ണിനെ ഇഷ്ടം അറിഞ്ഞതിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങിനെ പെണ്ണിനെ കൊണ്ടു വരുവാന്‍ കല്‍പ്പിച്ചു. യുവതി  മേധാവിയുടെ മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ അദ്ദേഹം മൂക്കത്ത് വിരല്‍ വെച്ച് ഇരുന്ന് പോയി.കുറച്ച് കഴിഞ്ഞപ്പോള്‍ മേധാവി പിതാവിനോടും മകനോടും പറഞ്ഞു: “ഇമ്മാതിരി പെണ്ണിന് നിങ്ങളെപ്പോലെയുള്ള വരൊന്നും ശരിയാകില്ല. എന്നെ പോലെയുള്ള ഒരാള്‍ക്ക്  മാത്രമേ ഇവളുടെ ഭര്‍ത്താവാകാന്‍ യോഗ്യതയോള്ളൂ” അവര്‍ മൂന്ന് പേരുടെയും തര്‍ക്കം ദിവസങ്ങളോളം നീണ്ട് പോയപ്പോള്‍ പ്രശനപരിഹാരത്തിന്ന് മന്ത്രി ഇടപെട്ടു. പെണ്ണിന്‍റെ അഭിപ്രായം ചോദിക്കാതെ നീതിയുക്തമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയില്ലെന്നു കണ്ടെത്തിയ മന്ത്രി പെണ്ണിനെയും കൂട്ടിക്കൊണ്ടു വരണമെന്ന് പ്രത്യേകം ഉണര്‍ത്തി. മന്ത്രിയുടെ ചേമ്പറിലേക്ക് കടന്നപ്പോള്‍ തന്നെ മന്ത്രിയുടെ കണ്ണ് ആ യുവതിയുടെ മുഖത്ത് തറച്ചിരുന്നു. കുറച്ച് നേരം മൗനിയായി ഇരുന്നതിനു ശേഷം മന്ത്രി ഇങ്ങിനെ പറഞ്ഞു: “ഇത്രയും മൊഞ്ചും ആഭിജാത്യവും മുള്ള ഒരു പെണ്ണിനെ വേള്‍ക്കാന്‍ ഈ രാജ്യത്തെ മന്ത്രി എന്ന നിലയില്‍ ഞാനാണ് വളരെ യോഗ്യന്‍” തര്‍ക്കക്കാര്‍ ദിനേന വര്‍ധിച്ചു വന്നപ്പോള്‍ രാജ്യത്തെ മുഖ്യ പ്രശ്നങ്ങളില്‍ ഒന്നായി പെണ് തര്‍ക്കം. ഇത് രാജാവിന്‍റെ ചെവിയിലുമെത്തി. തര്‍ക്കത്തിലെ പ്രഥമര്‍ എന്നനിലയില്‍ മന്ത്രിയെയും പോലീസ്മേധാവിയേയും പിതാവിനെയും മകനെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ക്ഷമയോടെ നാലു പേരുടെയും കാര്യങ്ങള്‍ കേട്ടതിന്നു ശേഷം യുവതിക്ക് ആരോടാണോ കൂടുതല്‍ ഇഷ്ടം അവര്‍ക്ക് അവളെ വിവാഹം കഴിക്കാമെന്ന് രാജാവ്‌ തീരുമാനിച്ചു. അങ്ങിനെ യുവതിയെ ഹാജരാക്കുവാന്‍ കൊട്ടാരത്തില്‍ നിന്ന് വാഹനമയച്ചു. അതി വിശിഷ്ടമായ ഉടയാടകളുമണിഞ്ഞ്‌ കൊട്ടരാമുറ്റത്ത് യുവതി വന്നിറങ്ങിയപ്പോള്‍ രാജാവും പരിവാരങ്ങളും സ്തബ്ധരായി. ഏറെ നേരം സിംഹാസനത്തിന്‍റെ കൈപിടിയില്‍ തലചായ്ച്ചു നിന്ന രാജാവ്‌ തലയുയര്‍ത്തി ഇങ്ങിനെ പ്രഖ്യാപിച്ചു: “എല്ലാവരും പിരിഞ്ഞുപോയി കൊള്‍ക. ഞാന്‍ വിചാരിച്ചത് ഒരു സാധാരണക്കാരി പെണ്ണിന്ന് വേണ്ടിയാണു നിങ്ങള്‍ തര്‍ക്കിക്കുന്നതെന്നാണ്. ഇവള്‍ ഒരു അസാധാരണ യുവതിയാണ് ഈ രാജ്യത്തെ ഭരണാധികാരി എന്ന നിലയില്‍ ഞാന്‍ മാത്രമേ ഇവളുടെ ഭര്‍ത്താവാകാന്‍ യോഗ്യത നേടിയവനായി ഈ രാജ്യത്തൊള്ളൂ” പക്ഷെ രാജകല്പ്പന ആരും ചെവികൊണ്ടില്ല.  ദര്‍ബാറില്‍ അങ്ങിങ്ങായി അപശബ്ദങ്ങള്‍ ഉയര്‍ന്ന് കേട്ടു. കൂടിയവര്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റുനിന്നു ഉച്ചത്തില്‍ സംസാരിക്കാന്‍ ആരംഭിച്ചു. ഒരു കലാപത്തിന്‍റെ വക്കില്‍ എത്തി നില്‍ക്കുന്ന സദസ്സില്‍ അത് വരെ ഒരു അക്ഷരം ഉരിയാടാതെ നിന്ന ആ മൊഞ്ചത്തിയായ യുവതി തന്‍റെ മധുരിതമായ ശബ്ദത്തില്‍ ഇങ്ങിനെ പറഞ്ഞു: “എന്‍റെ പേരില്‍ നിങ്ങള്‍ കലാപത്തിന്നൊരുങ്ങേണ്ടതില്ല. എല്ലാവര്‍ക്കുമായി ഞാന്‍ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ പോവുകയാണ്. ഞാന്‍ നിങ്ങളുടെ മുമ്പില്‍ ഓടും. ആര്‍ക്കാണോ എന്നെ ആദ്യം തൊടാന്‍ കഴിയുന്നത്‌ അവര്‍ക്കെന്നെ വിവാഹം കഴിക്കാം”. എല്ലാവരും ആ സുന്ദരിയായ യുവതിയുടെ തീരുമാനം അംഗീകരിച്ചു. യുവതി ഓടാന്‍ ആരംഭിച്ചു. എല്ലാവരും അവളുടെ പിന്നില്‍ ഓടാന്‍ തുടങ്ങി. മുന്നില്‍ എത്തുന്നവരൊക്കെ യുവതിയുടെ പിന്നില്‍ രൂപപ്പെടുന്ന ഭീമാകാരമായ കുഴിയിലേക്ക് വീണുകൊണ്ടിരുന്നു.(ഒന്നും നേടാനാവാതെ)
കുഴിയുടെ അപ്പുറത്ത് നിന്ന് വീണ്കിടക്കുന്നവരോട് യുവതി ഇങ്ങനെ പറഞ്ഞു:

“വിഢികളായ മനുഷ്യരെ ഞാനാണ്‌ സുന്ദരമായ ഈ ദുനിയാവ്. അശ്രദ്ധമായി നിങ്ങളെല്ലാം എന്‍റെ പിന്നില്‍ ഓടി കൊണ്ടിരിക്കയാണ്. അവസാനം ഖബര്‍ ആകുന്ന ഈ കുഴിയില്‍ വീഴുന്നത് വരെ. എത്ര വേഗത്തില്‍ നിങ്ങള്‍ ഓടിയാലും എന്നെ പ്രാഭിക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമല്ല!”
നിങ്ങളുടെ ജീവിതം നഷ്ടം

(ഒരു അറബി കഥയുടെ വിവര്‍ത്തനം)

മരിക്കുന്നതിനു മുൻപ് ചിന്തിച്ച് തീരുമാനം എടുക്കുക.

No comments:

Post a Comment