Wednesday, 8 July 2015

കഅബ

കഅബ
-------
മുഴുവന്‍ വായിക്കാന്‍ നാഥന്‍ ക്ഷമ നല്‍കട്ടെ.
------------------------------

അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യരെ (ശിഷ്ട്ടിച്ചത്. ഭൂമിയില്‍ ആദ്യമായി അല്ലാഹുവിനെ ആരാധിക്കാന്‍ നിര്‍മിച്ച ഭവനമാണ് കഅബാലയം

മനുഷ്യോല്പത്തിക്ക് മുന്‍പ് തന്നെ അത് നിര്‍മിചിരുന്നെങ്കിലും ത്വവാഫ് ചെയ്തിരിന്നതും പരിപാളിചിരുന്നതും മലക്കുകളായിരുന്നു. ആദം നബി[അ]യെ (ശിഷ്ടിച്ചതോടെ അതിന്‍റെ ചുമതല മനുഷ്യരിലേക്ക് നീങ്ങി.

വ്യത്യസ്ത കാലഘട്ടങ്ങളില്‍ വന്ന (പവാചകന്മാര്‍ കഅബയെ പരിപാലിച്ചു, 'രണ്ടാം പിതാവ്' എന്നറിയപ്പെടുന്ന നൂഹ് നബി[അ]ന്‍റെ കാലത്തുണ്ടായിരുന്ന മഹാ (പളയത്തില്‍ കഅബയുടെ തറയല്ലാത്ത ഭാഗങ്ങളെല്ലാം ഒലിച്ചു പോയി. പിന്നീട് ഇ(ബാഹിം നബിയും മകന്‍ ഇസ്മായില്‍ നബിയും കഅബ പുനര്‍നിര്‍മിച്ചു.

ജിബ്‌രീല്‍[അ] സ്വര്‍ഗത്തില്‍ നിന്നും ഹജറുല്‍ ആസ് വാദ് കൊണ്ട് വന്നു. ത്വവാഫിന്നു അടയാലമെന്ന നിലയില്‍ ഇത് ഇ(ബാഹീം നബി സ്ഥാപിച്ചു. അന്ന് കഅബയുടെ ഉയരം ഒമ്പത് മുഴം ആയിരുന്നു. വാതിലുണ്ടായിരുന്നില്ല. യമനിലെ രാജാവാണ് വാതിലുണ്ടാക്കിയതും കില്ല പുതപ്പിച്ചതും. നൂറ്റാണ്ടുകള്‍ക്കു ശേഷം വന്ന കഅബയുടെ തകരാറുകള്‍ 'അമാലിഖ' സമൂഹം പുതുക്കി പണിതു.

നൂറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും വന്ന കേടുപാടുകള്‍ 'ജുര്‍ഹൂം' ഗോ(തക്കാര്‍ ശരിയാക്കി. പിന്നീട് യമനിലെ 'അ(ബഹത്' എന്ന രാജാവ് ആനകളുമായി വന്നു തകര്‍ക്കാന്‍ (ശമിച്ചെങ്കിലും അല്ലാഹു അവരെ പരാചയപ്പെടുത്തി.

പിന്നീട് മക്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്ന കേടുപാടുകള്‍ ശരിയാക്കിയത് ഖുറൈശികള്‍ ആണ്. ഇ(ബാഹിം നബി നിര്‍മിച്ച ശേഷം 2775 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. ഈ നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് ഹജറുല്‍ അസ് വാദ് ആര് സ്ഥാപിക്കും എന്ന കാര്യത്തില്‍ ഗോ(തക്കാര്‍ തര്‍ക്കമായത്. അങ്ങനെ ഇനി ആദ്യം വരുന്ന വ്യക്തി അത് ചെയ്യും എന്ന് എല്ലാവരും തീരുമാനിച്ചു. അന്ന് ആദ്യം വന്ന വ്യക്തി മുഹമ്മദ്‌ നബി [സ]ആയിരുന്നു. നബി തങ്ങള്‍ (പശ്നം പരിഹരിച്ചു. അതിനായി ഒരു വലിയ തുണിയില്‍ ഹജറുല്‍ അസ് വാദ് വെച്ച് എല്ലാ ഗോ(തത്തലവന്മാരോടും ആ തുണിയുടെ അറ്റം പിടിക്കാന്‍ കല്പിച്ചു. പിന്നീട് നബി തങ്ങള്‍ അത് യഥാര്‍ത്ഥ സ്ഥലത്ത് സ്ഥാപിച്ചു.

ചരി(തത്തിന്റെ ഗതിവിഗതികള്‍ക്ക് മൂകസാക്ഷിയാണ് ആ പുണ്യ ഗേഹം. ഭൂമിയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കഅബയിലേക്ക് ലോകത്തിന്റെ നാനാ മൂലകളില്‍ നിന്നും ജനങ്ങള്‍ ഒഴുകുന്നു. (പവാചകന്‍റെ ബാല്യവും കൗമാരവും കഅബയുടെ തണലിലാണ് കഴിഞ്ഞത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ പുണ്യഗേഹം കാണാന്‍ ഞങ്ങള്‍ക്ക് നീ വിധി നല്‍കണേ അല്ലാഹ്,,, ആമീൻ,,,

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - (ആമീൻ യാ റബ്ബൽ ആലമീൻ,,,)

No comments:

Post a Comment