ഒരിക്കൽ തിരു നബി (സ) പറഞ്ഞു: ഞാൻ അറിവിന്റെ പട്ടണവും അലി അതിലേക്കുള്ള കവാടവുമാകുന്നു. ഈ പ്രസ്താവന ഗവാരിജു കാർക്ക് അത്ര രസിച്ചില്ല . അലി (റ) നോട് അസൂയ തോന്നിയ അവർ അലി (റ) നെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അവരിൽ പെട്ട പത്ത് പേർ അലി (റ) നോട് ഒരു ചോദ്യം ചോദിക്കുക . ഈ ഒരു ചോദ്യത്തിന് പത്തു മറുപടി തന്നാൽ അലി (റ) അറിവിന്റെ കാവാടമാണന്നു സമ്മതിക്കാം.അവർ ചോദിച്ചു ,അറിവിനാണോ ധനത്തിനാണോ ശ്രേഷ്ടത ?? അലി (റ) പറഞ്ഞു :അറിവിനാണ് , അവർ ചോദിച്ചു എന്ത് കൊണ്ട് ??
ഒന്നാമനോട് പറഞ്ഞു : അറിവ് അമ്പിയാക്കളുടെ അനന്തര സ്വത്താണ്. ധനം ഫിർൗന്റെയും ഖാറുനിന്റെയും .
രണ്ടാമനോട് : അറിവ് നിന്നെ സൂക്ഷിക്കും ധനത്തെ നീ സൂക്ഷിക്കണം .
മൂന്നാമനോട് : അറിവുള്ളവർക്ക് അധികവും മിത്രങ്ങളായിരിക്കും.ധനമുള്ളവർക്ക് അധികവും ശത്രുക്കളും.
നാലമനോട്: അറിവ് ചെലവഴിക്കുന്തോറും കൂടും.ധനം ചെലവഴിക്കുന്തോറും കുറയും.
അഞ്ചമനോട്: അറിവുള്ളവരെ പറ്റി ഭക്തർ എന്നും ധനികരെ പറ്റി ലുബ്ധൻ എന്നുമാണ് പറയപെടുക.
ആറമനോട് : അറിവിനെ കവർച്ച ചെയ്യപെടുകയില്ല, ധനത്തെ കവർച്ച ചെയ്യപെടും.
എഴാമനോട്: അറിവുള്ളവനു നാളെ ശഫാഹത്തിന് അധികാരമുണ്ട്.ധനമുള്ളവരെ കാത്തിരിക്കുന്നത് കടുത്ത വിചാരണയാണ്.
എട്ടാമാനോട്: അറിവ് പഴക്കം കൊണ്ട് നശിക്കുകയില്ല.ധനം പഴക്കം കൊണ്ട് നശിക്കും.
ഒമ്പതാമനോട്: അറിവ് കൊണ്ട് ഹൃദയം പ്രകാശിക്കും,ധനം ഹൃദയം കടുത്ത് പോകും.
പത്താമനോട്: അറിവുള്ളവൻ പറയും ഞാൻ അടിമയാണന്ന്,ധനമുള്ളവൻ പറയും ഞാൻ റബ്ബാണന്നു.
അലി (റ) മറുപടി കേട്ട് പത്തു പേരും പത്തിമടക്കു യഥാർത്ഥ ഇസ്ലാം പുൽകി.
എത്ര സുന്ദരമായ മറുപടി.അറിവാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ധനം. ഇഹലോകത്തും പരലോകത്തും ആത്മാഭിനത്തോടെ നിൽക്കണമെങ്കിൽ അറിവ് ഉണ്ടായേ തീരു.നാം മരിച്ചു കഴിഞ്ഞാലും നമ്മുക്ക് കിട്ടുന്ന സമ്പാധ്യം കൂടിയാണ് അറിവ്.കാലത്തിന്റെ കുത്തൊഴുക്കിൽ പ്രായാധിക്യം വരുമ്പോഴും അറിവിനെയും വായനെയും കൈ വിടാതിരിക്കുക!!!
#ജാബി.
ഇത്രെയും സുന്ദരമായ ഈ ഹദീസ് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുക………………
മറവി
------------
മറവി എന്നത് പടച്ചോൻ നല്കിയ ഒരു വലിയ അനുഗ്രഹമാണെന്ന് ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞത് പ്രവാസികളാണ്...കുഞ്ഞിനെ പിരിഞ്ഞു ഗള്ഫിലേക്ക് ടിക്കറ്റ് എടുക്കുമ്പോൾ ആദ്യത്തെ മൂന്നു ദിവസം മാത്രമാണ് പ്രവാസികള്ക്ക് സങ്കടം വരാറ്.....പിന്നെ അത് അല്ലാഹു മറപ്പിച്ചു കളയും..ആ ഒരു മറവി ഇല്ലായിരുന്നുവെങ്കിൽ ലോകത്ത് ഒരാളും കുഞ്ഞു ജനിച്ചതിനു ശേഷം പ്രവാസ ജീവിതം തുടരില്ലായിരുന്നു........ക്ഷമയുടെ പ്രതിഫലം സ്വര്ഗം മാത്രമാണ് എന്ന് അല്ലാഹു വാഗ്ദാനം നൽകുമ്പോൾ ലോകത്ത് ഏറ്റവും ക്ഷമയുള്ളവർ പ്രവാസികളാണ്.സ്വർഗത്തിന്റെ എട്ടു കവാടങ്ങളിൽ ഒരു കവാടത്തിന്റെ പേരാണ് ക്ഷമ..ആ കവാടങ്ങളിൽ കടക്കാൻ ഏറ്റവും അർഹർ പ്രവാസികൾ തന്നെയാണ്......കുടുംബത്തിനു വേണ്ടി ചിലാവക്കുന്ന ഒരു ദിർഹമാണ് അല്ലാഹു വിന്റെ അടുക്കൽ ഏറ്റവും വലിയ ദാനം. കുടുംബത്തിനു വേണ്ടി അദ്വാനിച്ചു ഇവിടെ നഷ്ട്ടമായ കുടുംബ ജീവിതത്തിനു പകരമായി അല്ലാഹു കാല കാലം നിലനില്ക്കുന്ന സ്വർഗീയ ആരാമങ്ങളിൽ മതി വരുവോളം കുഞ്ഞുങ്ങളെ താലോലിക്കാൻ ഭാഗ്യം തരാദിരിക്കില്ല..പടച്ചോൻ ഒരാളെ രണ്ടു ലോകത്തും വിഷമങ്ങൾ കൊടുക്കൂലാ ..അല്ലാഹു വിൽ അവന്റെ കാരുണ്യത്തിൽ ഒരു നല്ല പ്രതീക്ഷ വെക്കുക.. .അല്ലാഹു എല്ലാ പ്രവാസികളുടെയും ക്ഷമയുടെ പ്രതിഫലമായി സ്വര്ഗം നല്കി അനുഗ്രഹിക്കട്ടെ..ആമീൻ..
No comments:
Post a Comment