എഴുതിയത് റിയാസ് ടി. അലി ..വായിച്ചപ്പോൾ രോമം പോലും അഭിമാനം കൊണ്ട് എഴുന്നേറ്റു...ഇത് ഒന്നു പോസ്റ്റ് ചെയ്താൽ നന്നാവും എന്നു തോന്നി...അതു കൊണ്ട് പോസ്റ്റ് ചെയ്യുന്നു......
കേരളീയ നന്മയുടെ അടയാളപ്പെടുത്തല്..
*******************************
*******************************
വായനക്കാര് മറന്നുകാണില്ല, രണ്ടു
വര്ഷം മുമ്പ്
മലപ്പുറം ജില്ലയിലെ
കാളികാവിലാണ് സംഭവം നടന്നത്. ചില
തട്ടിപ്പുകേസുകളില്പെട്ട മുജീബ് റഹ്മാന്
എന്ന വ്യക്തിയെ അറസ്റ്റ്
ചെയ്യാനെത്തിയ എസ്.ഐ
വിജയകൃഷ്ണനെ പ്രതി വെടിവെച്ചുകൊന്നു.
തികച്ചും ദുരൂഹമായ ഒരു
ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു
മുജീബ്. ഭാര്യയും പത്തു വയസ്സായ ദില്ഷാദ്
എന്ന
മകനും നാലുവയസ്സുകാരി മുഹ്സിനയുമടങ്ങുന്ന
കുടുംബം. ഏതോ ഒരു നിമിഷത്തില്
തോന്നിയ
കുബുദ്ധി, കൃത്യനിര്വ്വഹണത്തിനെത്തിയ
നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില്
കലാശിച്ചു. നിഷ്കളങ്കരായ രണ്ടു
മക്കളേയും കൈ പിടിച്ച്
ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്
കാടുകളിലേക്ക് ഓടിയൊളിച്ചു. പ്രതിക്കു
വേണ്ടി വലിയൊരു പോലീസ്
സന്നാഹം തെരച്ചില് ആരംഭിച്ചു.
പശ്ചിമഘട്ട താഴ്വരകള് അരിച്ചു
പെറുക്കുന്ന പോലീസിനു മുന്നില്
ശ്വാസമടക്കിപ്പിടിച്ചു ഒരു
കുറ്റിക്കാട്ടില് രണ്ടു
പിഞ്ചുങ്ങളെ ചേര്ത്തുപിടിച്ചൊരു
മാതാവും പ്രതിയായ പിതാവും ഒളിച്ചു
നിന്നു. തൊണ്ടപോലും അനക്കാന്
സാധിക്കാത്ത മക്കള്. പോലീസ്
മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത് മക്കള്
ഭീതിയോടെ കാണുന്നുണ്ട്.
പോലീസിന്റെ കണ്ണില് പെടാതെ ഒരു ഒരു
രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി.
നേരം പുലര്ന്നപ്പോള്
കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്
നിറച്ച് ഉമ്മയും ഉപ്പയും ആ മക്കള്ക്കു
നല്കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്.
കാട്ടില് നിന്നെന്തു കിട്ടാനാ..!
വിശന്നും ക്ഷീണിച്ചും തളര്ന്ന മക്കളോടു
ആ ഉമ്മയും ഉപ്പയും "ഞങ്ങള് മരിക്കാന്
പോവുകയാണെന്നും നിങ്ങളു വീട്ടിലേക്കു
പൊയ്ക്കോളൂ. മൂത്താപ്പ നോക്കുമെന്നും"
പറഞ്ഞ് വീട്ടിലേക്കയക്കുന്നു.
ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു
നോക്കി മനമില്ലാ മനസ്സോടെ വീട്ടിലേക്കു
പോകുന്ന മക്കള്.... നടന്നു നീങ്ങുമ്പോള്
പുറകില് വെടിയൊച്ച. പ്രിയമാതാവു
വെടിയേറ്റു വീഴുന്നു. ഉടന്
തന്നെ രണ്ടാമത്തെ വെടിശബ്ദവും.
സ്വയമുതിര്ത്ത വെടിയില്
ഉപ്പയും മറിഞ്ഞുവീഴുന്ന,പിടഞ്ഞുമരിക്കുന്ന
രംഗം കണ്ടു പകച്ചു കൊണ്ട് മക്കള്
വീട്ടിലേക്കുതിരിക്കുന്നു....
*********************************
വെടിയേറ്റു മരിച്ച എസ്.ഐ
വിജയകൃഷണന്റെ വീട്ടില് ദുഃഖാര്ത്തരായ
അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്
വിജിനയും വിനൂപും...
കുടുംബത്തിന്റെ ഏക
അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്
കണ്ണീരുമായി അവര് അവര്
ഇഴുകിച്ചേര്ന്നു. വണ്ടൂര് പോലീസ് സ്റ്റേഷന്
പരിസരത്ത് നൂറുക്കണക്കിനാളുകള്
മനുഷ്യസ്നേഹിയായ ആ
നിയമപാലകന്റെ മൃതദേഹം കാണാന്
കോരിച്ചൊരിയുന്ന
പേമാരിയെ വകവെക്കാതെ ഒത്തുകൂടി.
തിമര്ത്തുപെയ്യുന്ന മഴയത്ത്
ജയകൃഷണന്റെ മൃതദേഹം വഹിച്ച്
സ്വഗൃഹത്തിലെത്തിയ
ആംബുലന്സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു.
ഒടുവില് ആ നല്ല
മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്ത്തി ഓര്മയായി...
**************************************
ദില്ഷാദും മുഹ്സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട
പ്രതീതി...!
ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ
മൈതാനത്ത് വിരലില് നിന്നൂര്ന്നു പോയ
ഇളംവിരലുകള്....
ദിവസങ്ങള്ക്കുള്ളില്ത്തന്നെ കരുവാരക്കുണ്ട്
ദാറുന്നജാത്ത് ഓര്ഫനേജ്
കുട്ടികളെ ഏറ്റെടുത്തു.
പഠനവും ഭക്ഷണവും വസ്ത്രവും നജാത്
കമ്മിറ്റി വഹിക്കാമെന്നേറ്റു.
ബാല്യത്തിന്റെ രണ്ടു വേദനകള്
നജാതിലേക്ക് യാത്രയായി. പഠന
മേഖലയിലേക്കും.
അവിടെ ഒരു കുടുംബം പോലെ മക്കള്
കഴിച്ചുകൂട്ടി.
****************************************
ദിവസങ്ങള് കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്കൂളടച്ചു. അനാഥരും അഗതികളുമായ
അനേകം മക്കള് വീട്ടിലേക്ക്
പോവുകയാണ്.
ദില്ഷാദിനും മുഹ്സിനക്കും പോകാന്
സ്വന്തമായി ഒരു വീടില്ല.
കാടിനരികില് ടാര്പോളിന് കൊണ്ടു
വലിച്ചുകെട്ടിയ ഒരു ഷെഡ് മാത്രം.
അവിടെയാണെങ്കില് ഓര്ക്കാനാവാത്ത
ഒരുതരം ഭീതി തളംകെട്ടി നില്ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്
തോന്നിയ
ആശയം സഹാധ്യാപകരോടും മറ്റു
വിദ്യാര്ത്ഥികളോടും പങ്കുവെച്ചു.
നാമെല്ലാവരും ഇന്നു മുതല് ദിവസവും ഒരു
ചെറിയ സംഖ്യ, നമ്മളാല് കഴിയുന്ന ഒരു തുക
മുഹ്സിനക്കും ദിലുവിനും വേണ്ടി ഒരു
പെട്ടിയില്, അല്ലെങ്കില് ഒരു കാശുകുടുക്ക
വാങ്ങി അതില് നിക്ഷേപിക്കുന്നു.
ആര്ക്കാണ് കൂടുതലുള്ളതെന്നറിയാമല്ലോ...
ഒരു വര്ഷം കഴിഞ്ഞ് അതു പൊട്ടിച്ചു
കിട്ടുന്ന സംഖ്യ സ്വരൂപിച്ച് നമുക്ക്
ദില്ഷാദിനും മുഹിസിനക്കും ഒരു
വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട
വിദ്യാര്ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്"
ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5
രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ
കുടുക്കയിലിട്ടു...
പുത്തനുടുപ്പു
വാങ്ങുമ്പോഴും പഠനോപകരണങ്ങള്
വാങ്ങുമ്
[8:24am, 7/2/2015] +91 95260 97545: ***************************************
ദിവസങ്ങള് കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്കൂളടച്ചു. അനാഥരും അഗതികളുമായ
അനേകം മക്കള് വീട്ടിലേക്ക്
പോവുകയാണ്.
ദില്ഷാദിനും മുഹ്സിനക്കും പോകാന്
സ്വന്തമായി ഒരു വീടില്ല.
കാടിനരികില് ടാര്പോളിന് കൊണ്ടു
വലിച്ചുകെട്ടിയ ഒരു ഷെഡ് മാത്രം.
അവിടെയാണെങ്കില് ഓര്ക്കാനാവാത്ത
ഒരുതരം ഭീതി തളംകെട്ടി നില്ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്
തോന്നിയ
ആശയം സഹാധ്യാപകരോടും മറ്റു
വിദ്യാര്ത്ഥികളോടും പങ്കുവെച്ചു.
നാമെല്ലാവരും ഇന്നു മുതല് ദിവസവും ഒരു
ചെറിയ സംഖ്യ, നമ്മളാല് കഴിയുന്ന ഒരു തുക
മുഹ്സിനക്കും ദിലുവിനും വേണ്ടി ഒരു
പെട്ടിയില്, അല്ലെങ്കില് ഒരു കാശുകുടുക്ക
വാങ്ങി അതില് നിക്ഷേപിക്കുന്നു.
ആര്ക്കാണ് കൂടുതലുള്ളതെന്നറിയാമല്ലോ...
ഒരു വര്ഷം കഴിഞ്ഞ് അതു പൊട്ടിച്ചു
കിട്ടുന്ന സംഖ്യ സ്വരൂപിച്ച് നമുക്ക്
ദില്ഷാദിനും മുഹിസിനക്കും ഒരു
വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട
വിദ്യാര്ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്"
ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5
രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ
കുടുക്കയിലിട്ടു...
പുത്തനുടുപ്പു
വാങ്ങുമ്പോഴും പഠനോപകരണങ്ങള്
വാങ്ങുമ്പോഴും കുട്ടികള് മിച്ചം വെച്ചു...
ഒരു വര്ഷമങ്ങനെ കടന്നുപോയി....
****************************************
നാളെ പെട്ടി പൊട്ടിക്കുകയാണ്...
ആ സന്തോഷനിമിഷമാലോചിച്ച്
നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല...
പെട്ടികളെല്ലാം പൊട്ടിച്ചു...
സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു
കൊച്ചുവീടായി രൂപാന്തരപ്പെട്ടു.
വീടുപണികള് യുദ്ധകാലാടിസ്ഥാനത്തില്
തന്നെ...
ഇനി ഗൃഹപ്രവേശം....
അധ്യാപകരും വിദ്യാര്ത്ഥികളും എല്ലാ കാര്യത്തിനും മുന്നില്
തന്നെ നിന്നു....
ഗൃഹപ്രേവേശത്തിനു
ക്ഷണിയ്ക്കാനായി അധ്യാപകര് എസ്.ഐ
ജയകൃഷ്ണന്റെ വീട്ടിലെത്തി..
തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന
കൊലയാളികളുടെ മക്കള്ക്കു
വേണ്ടി നിര്മ്മിച്ച
വീടിന്റെ താക്കോല്ദാന ചടങ്ങിലേക്ക്
ക്ഷണിയ്ക്കപ്പെടുന്ന ഭാര്യയും മക്കളും..
വല്ലാത്തൊരു വെല്ലുവിളിയാണത്....
ഒരര്ത്ഥത്തിലൊരു പരിഹാസമാണത്.....
പക്ഷേ, ആ അമ്മ ശോഭന
കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ...
"ഞാന്
പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ
കുട്ടികളോടു നന്നായി പഠിയ്ക്കാന്
പറയണം.
എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്
പറയണം. സാമ്പത്തിക പ്രശ്നം കൊണ്ട്
പഠിക്കാതിരിക്കരുത്... എന്റെ വക
എല്ലാ പ്രാര്ത്ഥനകളുമുണ്ട്....."
ക്ഷണിയ്ക്കാന് പോയ
അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള്
കണ്ണീരു തുടച്ചു...
വീടിനു വെളിയിലിറങ്ങിയ അധ്യാപകര്
പിന്നില് നിന്നുള്ള വിളി കേട്ട് തിരിഞ്ഞു
നോക്കി.
"ഇനി ഞാന് വരാത്തതിനു മക്കള്ക്കൊരു
വിഷമം വേണ്ട. എന്റെ മോന്
വിനുവിനെ പറഞ്ഞയക്കാം...."
അതുകൂടി കേട്ടപ്പോള്
വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്....
പി.ജി കഴിഞ്ഞതാണ് വിനു.
പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച്
നില്ക്കുകയാണ് മകനും....
****************************************
വീടിന്റെ താക്കോല് ദാന ചടങ്ങ്....
ഗ്രാമാന്തരീക്ഷത്തില് ഉയര്ന്ന
ചെറിയൊരു സ്റ്റേജ്....
നാട്ടുപ്രമാണിമാരും എം.എല്.എയും ഓര്ഫനേജ്
ഭാരവാഹികളും ഉള്ള വേദി...
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്ത്ഥികളും തിങ്ങി നിറഞ്ഞ
സദസ്സ്.....
പ്രാഥമിക യോഗ നടപടികള്ക്കു
ശേഷം താക്കോല്ദാനം നിര്വ്വഹിക്കപ്പെടുന്നു....
മൈക്കിലൂടെ അനൗണ്സ് കേട്ടു...
"അടുത്തതായി വീടിന്റെ താക്കോല്
ദാനമാണ്. താക്കോല് ഏറ്റുവാങ്ങാന്
വേണ്ടി ദില്ഷാദിനെയും മുഹ്സിനയെയും ക്ഷണിച്ചു
കൊള്ളുന്നു... "
ദില്ഷാദും മുഹ്സിനയും സദ്സ്സില്
നിന്നെഴുന്നേറ്റു..
ആളുകളുടെ കണ്ണുകള് ആ
നിഷ്കളങ്കബാല്യങ്ങളില് പതിഞ്ഞു...
അവര് വേദിയിലേക്ക് നടക്കുമ്പേള്
സദസ്സില് നിന്ന് മറ്റൊരാള്
കൂടി എഴുന്നേറ്റു...
വിനു... എസ്.ഐ ജയകൃഷ്ണന്റെ മകന്....
ദില്ഷാദിനെയും മുഹ്സിനയെയും തന്റെ ഇടത്തും വലത്തും ചേര്ത്തു
പിടിച്ച് ഒരു വല്യേട്ടനായി വിനു
വേദിയിലേക്ക്....
ആ രണ്ടു ഇളം കൈകളെയും വിനു ചേര്ത്തു
പിടിച്ചു കൊണ്ട് താക്കോല്
ഏറ്റുവാങ്ങുന്നു...
കണ്ടുനിന്നവരുടെ കണ്ഠമിടറുന്ന കാഴ്ച....
വീര്പ്പടക്കിയാണ് സദസ്യര് ഈ
രംഗം കാണുന്നത്.
വേദിയിലുള്ളവര് കണ്ണീരു തുടക്കുന്നു....
വല്ലാത്തൊരു നിശബ്ദത.....
താക്കോല് വാങ്ങി ആ
അനിയനെയും അനിയത്തിയെയും തോളില്
കൈയിട്ടു വിനു സദസ്സിലേക്ക്.....
ഒന്നു കൈയടിക്കാന് പോലും മറന്നു പോയ
സദസ്യര്....
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന
മൂന്നു വേദനകള്......
മലയാളമേ .. നിന്റെ ഉത്തമ
സംസാകാരത്തിനേ ഈ നന്മ
വിളയിക്കാനാവൂ...
നീ വിതയ്ക്കുന്ന
മഹത്വമാം സംസ്കൃതിയില് ഞങ്ങള്
ആനന്ദതുന്ദിലരാവുന്നു..
ഹര്ഷപുളകിതരാവുന്നു.
Wednesday, 8 July 2015
കേരളീയ നന്മയുടെ അടയാളപ്പെടുത്തല്
അയാളുടെ മയ്യിത്ത്
ഇന്നും വളരെ ലേയ്റ്റായി..!!
ഇനി ഓഫീസിലെത്തിയാൽ സാറിന്റെ മുഖം കാണേണ്ട കാര്യമാലോചിക്കുമ്പോൾ.......!!!!!!
ധൃതിയിൽ നടക്കുന്നതിനിടക്കാണ് എന്നെ ആരോ വിളിക്കുന്നത് കേട്ടത്.
ഞാനൊന്ന് തിരിഞ്ഞു നോക്കി... വീണ്ടും നടന്നു.
"ഹേയ്... നിങ്ങളെ തന്നെയാ...!!! ഒന്ന് നിൽക്കൂ...!! "
തിരിഞ്ഞു നോക്കുമ്പോൾ... ഒരു വയസനായ വ്യക്തി.
" എന്താ...?? "
" എങ്ങോട്ടാ... ഇത്ര ധൃതിയിൽ. ഇന്നലേയും കണ്ടല്ലോ. " - അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഓഫീസിലേക്കാ... തിരക്കുണ്ട്. പിന്നെ കാണാം " - ഞാൻ നടന്ന് കൊണ്ട് പറഞ്ഞു.
" തിരക്കൊഴിഞ്ഞ സമയമെപ്പോഴാ... എനിക്കൊന്ന് സംസാരിക്കാനുണ്ട്. " - അയാൾ പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
'വല്ല സഹായവും ചോദിക്കാനാവും.മകളുടെ കല്ല്യാണം.. ഓപ്പറേഷനെന്നൊക്കെ പറഞ്ഞിംഗ് വരും. എല്ലാം തട്ടിപ്പുകളാ...' - ഞാൻ പിറുപിറുത്തുകൊണ്ട് ഒന്നും മിണ്ടാതെ വേഗം നടന്നു നീങ്ങി.
***************
ഇന്നും അയാളവിടെ തന്നെയുണ്ട്. അയാളെ ശ്രദ്ധിക്കാതെ ഞാൻ ധൃതിയിൽ നടന്നു.
അന്നും അയാൾ പറഞ്ഞു, എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന്.
അതും എനിക്ക് ഗുണമുള്ളതെന്തോ കാര്യമാണെന്ന്.!!
ഇന്ന് നേരത്തെ കിടക്കണം. നാളെ നേരത്തെ ഇറങ്ങി അയാളുടെ കാര്യം എന്താണെന്ന് അറിയണം. എനിക്ക് ഗുണമുള്ള എന്താണ് അയാളുടെ പക്കലുള്ളത്...??
സോഷ്യൽ മീഡിയയിലെ സംവാദങ്ങളും ബഹളങ്ങളും നോക്കാതെ ലാപ്ടോപ് അടച്ചുവെച്ച് ഞാൻ കിടന്നു.
പിറ്റേന്ന് നേരത്തെ ഇറങ്ങി. അയാളവിടെ തന്നെയുണ്ട്. എന്നെ കണ്ടപ്പോൾ അയാൾ പുഞ്ചിരിച്ചു.
" എന്താണ് നിങ്ങൾക്ക് പറയാനുള്ളത്...?? "
" നിങ്ങളിവിടെ ഇരിക്കൂ... ഇന്ന് നിങ്ങൾക്ക് സമയമുണ്ടല്ലോ..." - അയാൾ സാവധാനം പറഞ്ഞു.
" സമയം ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. എന്താ നിങ്ങൾക്ക് സംസാരിക്കാനുള്ളത്...!!!" - ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
" ആദ്യം നിങ്ങളിവിടെ ഇരിക്കൂ... ഞാൻ പറയാം. "
എനിക്കവിടെ ഇരിക്കേണ്ടി വന്നു.
" ഞാൻ നിങ്ങളെ കഴിഞ്ഞ ഒരാഴ്ചയായി കാണുന്നു. ഒരു യന്ത്രം കണക്കെയുള്ള നിങ്ങളുടെ ഈ പോക്കും.. വരവും..! എന്നും നിങ്ങൾ തിരക്കിലാണല്ലോ...!!!!"
" അതേ... എനിക്കൊട്ടും സമയം കളയാനില്ല. കാരണം ഞാൻ എന്നെ എന്റെ അധികാരികൾ ഏൽപിച്ച ജോലിയിൽ ആത്മാർത്തതയുള്ളവനാണ്. പിന്നെ എന്റെ കുടുംബത്തോട് കൂറുള്ളവനുമാണ്."
- ഞാൻ തെല്ല് ഹുങ്കോടെ പറഞ്ഞു.
" ഓഹോ...! കൊള്ളാം. നിങ്ങൾ ആള് കൊള്ളാം. എന്നിട്ട് നിങ്ങളിക്കാര്യങ്ങളിൽ വിജയിച്ചവനാണോ...!! "
" എന്താ സംശയം. ഇന്ന് ഞാനെന്റെ കമ്പനിയിലെ ഉയർന്ന സ്ഥാനത്താണ്. എനിക്ക് നാട്ടിൽ വലിയൊരു വീടുണ്ട്. ഒരുപാട് സ്വത്തുണ്ട്. എന്റെ മക്കൾക്കെല്ലാം ഉയർന്ന വിദ്യാഭ്യാസമുണ്ട്."
- എന്റെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞു നിന്നു.
" ആഹാ..!!! ഭാഗ്യവാൻ. എങ്കിൽ ഞാനൊന്ന് ചോദിക്കട്ടെ. നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവും നിങ്ങളെ കുറച്ച് ജോലികൾ ഏൽപിച്ചിരുന്നു. നിങ്ങളതെല്ലാം ചെയ്തിരുന്നൊ?? "
" അത് പിന്നെ... അതിനിയും ചെയ്യാമല്ലോ.. അല്ലേ..
അല്ല നിങ്ങൾക്കിതാണോ പറയാനുള്ളത് !!! "
" അതേ... ചെയ്യാം. പക്ഷേ.. മരണമെപ്പോഴെത്തുമെന്ന് ആർക്കാണറിയുന്നത്..!!
"അതിന് എനിക്കിപ്പോൾ ഒരു രോഗവുമില. പൂർണ്ണ ആരോഗ്യവാൻ. മാത്രവുമല്ല വല്ല രോഗവും വന്നാലും ചികിത്സിക്കാൻ പണവുമുണ്ട്."
"ആരോഗ്യം....!!! :/ പണം...... :/ !!!! - അയാൾ പുച്ഛഭാവത്തോടെ പിറുപിറുത്തു.
" നിങ്ങൾ നിങ്ങളുടെ മക്കൾക്ക് ഉയർന്ന വിദ്യഭ്യാസം നൽകി. അവർക്ക് നിന്റെ സൃഷ്ടാവിനെ കുറിച്ച് പഠിപ്പിച്ചൊ? "
" അതിനവർക്കിനിയും സമയമുണ്ടല്ലൊ...!! അവർ ഇപ്പോൾ പഠിക്കേണ്ട പ്രായമല്ലേ..!!" - ഞാൻ തെല്ല് അരിശത്തോടെ പറഞ്ഞു.
" സമയമെന്നത് എപ്പോഴും നിലനിൽക്കുന്നതാണെന്ന് ആരാ നിങ്ങളെ പഠിപ്പിച്ചത്.."
" ഞാനിതുവരെ ജീവിച്ചില്ലെ. അതുപോലെ എന്റെ മക്കളും."
"നിങ്ങൾക്ക് നിർബന്ധമാക്കിയ സകാത്തിനെ നിങ്ങൾ കൊടുത്തിരുന്നൊ...!! "
" അത് പിന്നെ... അത്.. അത് കൊടുക്കാമല്ലോ...!!!" - ഞാൻ ഒരു നിമിഷം പകച്ചു.
" ചുരുക്കി പറഞ്ഞാൽ... എല്ലാം "ചെയ്യാം" എന്ന്. അല്ലെ.
ഒന്നിനും സമയമില്ലാത്ത നിങ്ങൾ ഇന്ന് നിങ്ങളുടെ കാര്യങ്ങൾ മാറ്റിവെച്ച് എന്നോട് സംസാരിക്കാനായ് നേരത്തെ വന്നു.
അപ്പോൾ നിങ്ങൾക്ക് സമയമല്ല പ്രശ്നം. "
"അല്ല.. നിങ്ങളാരാ ഇതൊക്കെ പറയാൻ. ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും. എന്റെ പണം എന്റെ കുടുംബം എന്റെ ജോലി എന്റെ ജീവിതം " - വിറച്ചുകൊണ്ട് ഞാൻ ഉച്ചത്തിൽ പറഞ്ഞു
" പക്ഷേ... ഈ ജീവൻ അത് നിന്നെ സൃഷ്ടിച്ചവന്റേതാണ്. അതവൻ തിരിച്ചെടുത്താൽ....!!! "
ഞാൻ വിയർത്തു നനഞ്ഞു. എന്റെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.
" അല്ലാഹ്...!! എങ്കിൽ എന്റെ മക്കൾ, എന്റെ ഭാര്യ അവർ അനാഥരാവും. അവർ കഷ്ടപ്പെടും. എനിക്കത് ആലോചിക്കാൻ കഴിയില്ല...!!"
" അപ്പോഴും നീ ഈ ദുനിയാവിനെകുറിച്ച് വ്യാകുലപ്പെടുന്നു. നീ ഇപ്പോൾ മരണപ്പെടുകയാണെങ്കിൽ നിന്റെ പരലോക ജീവിതം എങ്ങിനെയിരിക്കുമെന്ന് നിനക്ക് അറിയില്ലേ...!!! - അയാളുടെ കണ്ണുകൾ തിളങ്ങി.
"ഞാൻ പോവുന്നു.... എനിക്ക് നിങ്ങളോട് സംസാരിക്കണ്ട. " - ഞാൻ ധൃതിയിൽ എഴുനേറ്റു.
ഒരടിപോലും മുന്നോട്ട് നീങ്ങുന്നില്ല. കാലുകൾ കുഴയുന്നു. കൈകൾക്ക് കനം കൂടുന്നു. കണ്ണിൽ നെറ്റിയിലെ വിയർപ്പു തുള്ളികൾ ഇറ്റിയിറങ്ങി തളം കെട്ടുന്നുണ്ട്.
ഞാനിപ്പോൾ തളർന്ന് വീഴും.
ഞാനയാളെ തിരിഞ്ഞു നോക്കി.
" എന്നെയൊന്ന് സഹായിക്കൂ... എന്നെ രക്ഷിക്കൂ."
മുഖത്തെ ചിരി മായ്ച്ചുകൊണ്ട് അയാൾ പറഞ്ഞു:
"വൈകിപ്പോയി സഹോദരാ. എനിക്ക് നിങ്ങളേയും കൊണ്ട് പോയേ തീരൂ...!! നിങ്ങൾക്കിപ്പോൾ ഒന്നിനും സമയമിലാത്തവനായിപോയി"
അയാളുടെ മുഖം വിവർണ്ണമായി, കണ്ണുകൾ ചുവന്നു, കണ്ണുകളിൽ നിന്ന് അഗ്നി ചൂട് പരക്കാൻ തുടങ്ങി
എന്നെയും കൊണ്ട് അയാൾ മുകളിലേക്കുയർന്നു.
ആ നിമിഷം എന്റെ കാൽ വിരലിലെ ഞരമ്പുകൾ വലിഞ്ഞ് ശിരസ്സിലേക്ക് ചുരുങ്ങികൊണ്ടിരുന്നു.
ഒരിറ്റു വെള്ളത്തിനായി ചുണ്ടുകൾ വിറച്ചു.
കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു.അവസാനം ഞെട്ടറ്റു വീണ ഇലയെപോലെ എന്റെ ശരീരം ആ ബെഞ്ചിലേക്ക് വീണു.
********
എന്റെ പണം, എന്റെ പണമെന്ന് പറഞ്ഞിരുന്ന അയാളുടെ
മയ്യിത്ത് മറ്റാരുടെയൊ പണം കൊണ്ട് നാട്ടിലെത്തി.
മരണവീടിന്റെ ഒരു മൂലയിൽ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു:
" മനുഷ്യന്റെ ഓരൊ അവസ്ഥ. ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു. "
Good message....pls share maximum..
കഅബ
കഅബ
-------
മുഴുവന്‍ വായിക്കാന്‍ നാഥന്‍ ക്ഷമ നല്‍കട്ടെ.
------------------------------
അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യരെ (ശിഷ്ട്ടിച്ചത്. ഭൂമിയില്‍ ആദ്യമായി അല്ലാഹുവിനെ ആരാധിക്കാന്‍ നിര്‍മിച്ച ഭവനമാണ് കഅബാലയം
മനുഷ്യോല്പത്തിക്ക് മുന്‍പ് തന്നെ അത് നിര്‍മിചിരുന്നെങ്കിലും ത്വവാഫ് ചെയ്തിരിന്നതും പരിപാളിചിരുന്നതും മലക്കുകളായിരുന്നു. ആദം നബി[അ]യെ (ശിഷ്ടിച്ചതോടെ അതിന്‍റെ ചുമതല മനുഷ്യരിലേക്ക് നീങ്ങി.
വ്യത്യസ്ത കാലഘട്ടങ്ങളില്‍ വന്ന (പവാചകന്മാര്‍ കഅബയെ പരിപാലിച്ചു, 'രണ്ടാം പിതാവ്' എന്നറിയപ്പെടുന്ന നൂഹ് നബി[അ]ന്‍റെ കാലത്തുണ്ടായിരുന്ന മഹാ (പളയത്തില്‍ കഅബയുടെ തറയല്ലാത്ത ഭാഗങ്ങളെല്ലാം ഒലിച്ചു പോയി. പിന്നീട് ഇ(ബാഹിം നബിയും മകന്‍ ഇസ്മായില്‍ നബിയും കഅബ പുനര്‍നിര്‍മിച്ചു.
ജിബ്‌രീല്‍[അ] സ്വര്‍ഗത്തില്‍ നിന്നും ഹജറുല്‍ ആസ് വാദ് കൊണ്ട് വന്നു. ത്വവാഫിന്നു അടയാലമെന്ന നിലയില്‍ ഇത് ഇ(ബാഹീം നബി സ്ഥാപിച്ചു. അന്ന് കഅബയുടെ ഉയരം ഒമ്പത് മുഴം ആയിരുന്നു. വാതിലുണ്ടായിരുന്നില്ല. യമനിലെ രാജാവാണ് വാതിലുണ്ടാക്കിയതും കില്ല പുതപ്പിച്ചതും. നൂറ്റാണ്ടുകള്‍ക്കു ശേഷം വന്ന കഅബയുടെ തകരാറുകള്‍ 'അമാലിഖ' സമൂഹം പുതുക്കി പണിതു.
നൂറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും വന്ന കേടുപാടുകള്‍ 'ജുര്‍ഹൂം' ഗോ(തക്കാര്‍ ശരിയാക്കി. പിന്നീട് യമനിലെ 'അ(ബഹത്' എന്ന രാജാവ് ആനകളുമായി വന്നു തകര്‍ക്കാന്‍ (ശമിച്ചെങ്കിലും അല്ലാഹു അവരെ പരാചയപ്പെടുത്തി.
പിന്നീട് മക്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്ന കേടുപാടുകള്‍ ശരിയാക്കിയത് ഖുറൈശികള്‍ ആണ്. ഇ(ബാഹിം നബി നിര്‍മിച്ച ശേഷം 2775 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. ഈ നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് ഹജറുല്‍ അസ് വാദ് ആര് സ്ഥാപിക്കും എന്ന കാര്യത്തില്‍ ഗോ(തക്കാര്‍ തര്‍ക്കമായത്. അങ്ങനെ ഇനി ആദ്യം വരുന്ന വ്യക്തി അത് ചെയ്യും എന്ന് എല്ലാവരും തീരുമാനിച്ചു. അന്ന് ആദ്യം വന്ന വ്യക്തി മുഹമ്മദ് നബി [സ]ആയിരുന്നു. നബി തങ്ങള്‍ (പശ്നം പരിഹരിച്ചു. അതിനായി ഒരു വലിയ തുണിയില്‍ ഹജറുല്‍ അസ് വാദ് വെച്ച് എല്ലാ ഗോ(തത്തലവന്മാരോടും ആ തുണിയുടെ അറ്റം പിടിക്കാന്‍ കല്പിച്ചു. പിന്നീട് നബി തങ്ങള്‍ അത് യഥാര്‍ത്ഥ സ്ഥലത്ത് സ്ഥാപിച്ചു.
ചരി(തത്തിന്റെ ഗതിവിഗതികള്‍ക്ക് മൂകസാക്ഷിയാണ് ആ പുണ്യ ഗേഹം. ഭൂമിയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കഅബയിലേക്ക് ലോകത്തിന്റെ നാനാ മൂലകളില്‍ നിന്നും ജനങ്ങള്‍ ഒഴുകുന്നു. (പവാചകന്‍റെ ബാല്യവും കൗമാരവും കഅബയുടെ തണലിലാണ് കഴിഞ്ഞത്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ പുണ്യഗേഹം കാണാന്‍ ഞങ്ങള്‍ക്ക് നീ വിധി നല്‍കണേ അല്ലാഹ്,,, ആമീൻ,,,
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - (ആമീൻ യാ റബ്ബൽ ആലമീൻ,,,)
Saturday, 4 July 2015
മനുഷ്യത്വ
പ്രമുഖ എഴുത്തുകാരനായ ബാബു ഭരദ്വാജിന്റെ ഒരു കുറിപ്പ്
ഒരിക്കല്‍ വായിക്കുകയുണ്ടായി. ഗള്‍ഫില്‍ വിസിറ്റിങ്ങിനൊ
മറ്റോ പോയ അശോകന്‍ എന്ന യുവാവ് ഒരിക്കല്‍ മലപ്പുറത്തെ
കാദര്‍ എന്ന ഒരാളുടെ ഒരു ചായക്കടയില്‍ കയറി.. അശോകന്‍
നാട്ടിലേയ്ക്ക് പോവുകയാണെന്ന് മനസ്സിലായപ്പോള്‍ കാദര്‍ പറഞ്ഞു:
'' മോനേ, എന്റെ മോള്‍ പത്തില് പഠിക്കുകയാണ്, അവള്‍ക്കൊരു കമ്പ്യൂട്ടര്‍ വേണമെന്ന് കുറെ നാളായിട്ട് പറയുന്നു. അത് കൊണ്ട് നാട്ടില്‍ ചെന്നിട്ടു ഒന്നത് വാങ്ങിച്ചു കൊടുത്താല്‍ വലിയ ഉപകാരമായിരുന്നു''
അന്നത്തെ കാലത്തെ വില അനുസരിച്ച് നല്ലൊരു തുക അയാള്‍
അശോകന് നല്കി. അന്നു വിമാനത്തില്‍ ഇരിക്കവേ അശോകന്‍ ചിന്തിച്ചത് എന്ത് ബലത്തിലാണ് തന്നെ വലിയ പരിചയം പോലും ഇല്ലാതെ ആ മധ്യ വയസ്കന്‍ വലിയൊരു തുക ഏല്‍പ്പിച്ചത് എന്നാണ്.
നാട്ടിലെത്തി നല്ലൊരു കമ്പ്യൂട്ടറും ഒപ്പം സമ്മാനമായി കുറച്ചു പുസ്തകങ്ങളും നല്കിയിട്ടാണ് അശോകന്‍ അന്ന് പോയത്.
ഈ വിവരം അശോകന്‍ തന്നെയാണ് ശ്രീ ബാബുവോട് പറഞ്ഞെതെന്നാണ് ഓര്‍മ്മ, മനുഷ്യന്‍ മനുഷ്യനെ വിശ്വസിക്കുന്ന ആ സ്നേഹം ബാബു ഭരദ്വാജിനെ വല്ലാതെ സന്തോഷിപ്പിച്ചു. അദ്ദേഹം ഈ സംഭവം ഒരു കുറിപ്പായി വാരാദ്യ മാധ്യമത്തിൽ എഴുതി. ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത്ഇങ്ങനെയായിരുന്നു.
'' അന്ന് രാത്രി ഞാന്‍ എന്തിനെന്നറിയാതെ കരഞ്ഞു ''
മനുഷ്യ സ്നേഹം എക്കാലത്തും കരയിപ്പിക്കുന്ന ഒന്നാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.
ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാവുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊലയ്ക്കു വധശിക്ഷയാണ് ലഭിക്കുക . അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്കുകയോ, വേണമെങ്കില്‍ പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .
ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും
പ്രതിക്ക് മാപ്പ് നല്കാന്‍ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാന്‍ ഒരാഴ്ച സമയം നല്കണം
എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍
അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്
കണ്ടു നബി ശിഷ്യന്‍ അബൂദര്‍റ് മുന്നോട്ടു വന്നു. അദ്ദേഹം വൃദ്ധനായിരുന്നു.
അത് കണ്ടു ജഡ്ജി പറഞ്ഞു:
''അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. ''
''ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.''
'' പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?''
''അറിയാം.. ഞാന്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നു''
അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു: യുവാവ് തന്റെ
നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായിഅബൂദര്‍റിനെ തൂക്കുമരത്തില്‍കയറ്റി നിര്‍ത്തി.
തന്റെ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍
അശക്തനായിരുന്നു. തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു !
''അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാന്‍ വന്നു''
എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു:
''കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ് വൈകിയത്.''
ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു:
''എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ''
''അതെനിക്ക് പ്രശ്നമല്ല , ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍
വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന്
ഞാന്‍ ആഗ്രഹിച്ചു''.
യുവാവിനോട് ഖലീഫ ചോദിച്ചു:
''താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചു വന്നു?''
യുവാവ് പറഞ്ഞു:
'' ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു''.
ഇതെല്ലാം കണ്ടു പ്രതിയുടെ മക്കള്‍ പറഞ്ഞു:
'' ഞങ്ങള്‍ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടു
വീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..''
മനുഷ്യ സ്നേഹത്തിന്റെ അണപൊട്ടള്‍ കണ്ടു ജനങ്ങള്‍ ഒന്നടങ്കം കരയുകയുണ്ടായിരുന്നു.
ഒന്നും സംഭവിക്കാത്ത പോലെ നടന്നു പോയ അബൂദര്‍റിന്റെ
മനസ്സില് അപ്പോൾ പണ്ട് നടന്ന ഒരു സംഭവമായിരുന്നു...
അബൂദര്‍റ് ഉള്‍പ്പെടെയുള്ള ഒരു സദസ്സില്‍ വെച്ചു അങ്ങകലെ
ഒരു ജൂതന്റെ ശവ ശരീരം കൊണ്ട് പോകുന്നത് കണ്ടു ആദരവോടെ
എഴുന്നേല്‍ക്കുന്നു മുഹമ്മദ് നബി. അത് കണ്ടു ചില ശിഷ്യര്‍ ചോദിച്ചു:
'' നബിയേ അതൊരു ജൂതന്റെ ശവമല്ലെ ?'' നബി തിരുമേനി മറുപടി നല്കുി: ''അതൊരു മനുഷ്യനാണ് ''
(ഈ കുറിപ്പ് മനുഷ്യത്വത്തെ ഓര്‍ത്ത് സുമനസ്സുകള്‍ക്കായി ഷെയര്‍ ചെയ്യുന്നു. മനുഷ്യത്വം ഇല്ലാതാകുമ്പോള്‍ ചില ഓര്‍മപ്പെടുത്തലുകള്‍ അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കും.)
Let this be the message and pledge of new year..