Thursday, 6 August 2015

എങ്ങോട്ടാണീ ധൃതി?

������������������
      എങ്ങോട്ടാണീ ധൃതി?
������������������

?നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ?

��ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും.

��അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ;

��അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌!

��അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!

��ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള്‍ നീട്ടിവെക്കാറില്ല.

��കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്‌തുതീര്‍ക്കും.

��അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും.

��ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും.

��പക്ഷേ, അല്ലാഹുവുമായി ചെയ്‌തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത്‌ പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ്‌ അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്‌:

��``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)��

��ഇമാം ഗസ്സാലി വിവരിക്കുന്നത്‌ കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക്‌ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന്‌ തിരിച്ചുവരണമെന്ന്‌ അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക്‌ അല്ലാഹു ആയുസ്സ്‌ നല്‍കിയാല്‍ അയാള്‍ ആ ദിവസം മുഴുവനും എന്താണ്‌ ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്‌!'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:301)��

��നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ്‌ മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും.

��സമ്പത്ത്‌,
��സ്ഥാനമാനങ്ങള്‍,
��സ്‌നേഹജനങ്ങള്‍...
എല്ലാം വിട്ടൊഴിഞ്ഞ്‌ ചെയ്‌തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച്‌ നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ.

��തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന്‌ തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്‌ര്‍ കുഴിക്കുകയാണ്‌'' എന്ന്‌ ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി.
റസൂല്‍(സ) പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന്‌ ഖബ്‌റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുവോളം അവിടുന്ന്‌ കരഞ്ഞു.
എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ്‌ ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്‌നുമാജ സുനന്‍ 4195)��

��``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ്‌ റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്‌ ഏറ്റവും ബുദ്ധിമാന്മാര്‍. ദുന്‍യാവില്‍ അവര്‍ക്ക്‌ മാന്യത ലഭിക്കും. പരലോകത്ത്‌ ശ്രേഷ്‌ഠതയും ലഭിക്കും.'' (ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:308)��

��സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട്‌ എല്ലാവര്‍ക്കും ആദരവുണ്ടാകുന്നു.
അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു.

മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. നമ്മള്‍ തന്നെ എത്ര ചെറിയവരാണെന്ന്‌ മരണം തെളിയിക്കുന്നു.

��ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട്‌ അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത്‌ അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്‌' എന്ന്‌ വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്‍തരിയും കൈയില്‍ നിന്ന്‌ തട്ടിക്കളഞ്ഞ്‌ അവരെല്ലാം നമ്മുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു.

��നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്‌ടപ്പെടുത്തുന്നത്‌.

��തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്‌നു അബ്‌ദ്ദുന്‍യാ, കിതാബുല്‍ മൗത്ത്‌ 104)��

��``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 41)��

?ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പരാതി പറഞ്ഞ സ്‌ത്രീയോട്‌ ആഇശ(റ) ഉപദേശിക്കുന്നു:

��``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്‌ത്രീ പിന്നീട്‌ ആഇശ(റ)യുടെ അടുക്കല്‍ വന്ന്‌ നന്ദി പറഞ്ഞു.��

��മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ മനുഷ്യന്‍ അറിഞ്ഞാല്‍ അവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച്‌ കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.��

��ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ?

��ജനങ്ങളും കുടുംബവും എന്ത്‌ പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും.

��തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം:

��``നീ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക. അത്‌ പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്‌. ജനാസ നമസ്‌കരിക്കുക. അത്‌ നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)��
������������������
《അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ.

ആമീൻ...

Saturday, 25 July 2015

കേരള സലഫികളോടു നൂറുകണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അവയില്‍ വെറും 10 ചോദ്യങ്ങള്‍ ഇവിടെ ചോദിക്കപ്പെടുകയാണ്.

കേരള സലഫികളോടു നൂറുകണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അവയില്‍ വെറും 10 ചോദ്യങ്ങള്‍ ഇവിടെ ചോദിക്കപ്പെടുകയാണ്. വല്ല മുജാഹിദ് മൌലവിമാരോ, സലഫിസത്തില്‍ ആത്മാര്തതയുള്ള വല്ല സലഫി സുഹുര്തുക്കാളോ ഇതിനു മറുപടി പറയാന്‍ തയാറുണ്ടോ?
ചോദ്യങ്ങള്‍

1. കേരള സലഫികള്‍ പ്രാമാണികമായ മദ്ഹബുകളെ ഒന്നിനെയും അംഗീകരിക്കുന്നില്ല, മാത്രമല്ല മദ് ഹബുകള്‍ ഖുര്‍ ആണിനും സുന്നത്തിനും എതിരാണെന്നും വാദിക്കുന്നു. എന്നാല്‍ സൗദി അറേബ്യയിലെ സലഫികള്‍ നാലിലൊരു മദ് ഹബിനെ പിന്തുടരാന്‍ ഉള്ബോധിപ്പിക്കുകയും അവിടുത്തെ മദ്രസകളില്‍ 'നാല് മദ്ഹബുകള്‍' പ്രാമാണിക വിഷയമായി പഠിപ്പിക്കുകയും ചെയ്യുന്നു. കേരള സലഫിസമാണോ ശരി അല്ല സൌദി സലഫിസമാണോ ശരി? മദ് ഹബിന്റെ വിഷയത്തില്‍ കേരള സുന്നികള്‍ക് തെറ്റ് പറ്റിയെങ്കില്‍ സൌദി സലഫികള്കും തെറ്റ് പറ്റിയെന്നു നിങ്ങള്‍ക് വാദമുണ്ടോ?

2. കേരള സലഫികളായ നിങ്ങള്‍ വെള്ളിയാഴ്ച ജുമുആയുടെ 2 ബാങ്കുകള്‍ ഇസ്ലാമില്‍ പുതുതായി ഉണ്ടായതാണെന്നും അത് സുന്നതിനെതിരാനെന്നും വാദിക്കുന്നു. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും ജുമുആക്കു 2 ബാങ്കുകള്‍ നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൌദി സലഫികല്കും തെറ്റ് പറ്റിയെന്നു നിങ്ങള്ക് വാദമുണ്ടോ?

3. കേരള സലഫികളായ നിങ്ങള്‍ ജുമുആ ഖുത്ബയുടെ ഭാഷ മാതൃ ഭാഷയായിരിക്കണമെന്നും ജനങ്ങള്‍ക് തിരിയനമെന്നും വാദിക്കുന്നു. സൌദിയിലെ പല പള്ളികളിലും അനറബികള്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാല്‍ അവിടെ ഖുത്ബയുടെ ഭാഷ സംബന്ധിച്ച് സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. അനറബികള്‍ എത്രയുണ്ടായിരുന്നാലും ശരി മിമ്ബരിനു മുകളില്‍ നടക്കുന്ന ഖുത്ബയുടെ ഭാഷ അറബി തെന്നെയായിരിക്കനമെന്നും നിസ്കാരത്തിനു ശേഷം ഏതു ഭാഷയിലും പ്രസംഗിക്കാമെന്നുമായിരുന്നു പണ്ടിത ഫത് വാ . ഇതിനെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു? കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത് അല്ല സൌദി സലഫിസത്തെയാണോ? 4. കേരള സലഫികളായ നിങ്ങള്‍ റമദാനിലെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തില്‍ കേരള സുന്നികളോട് യോചിക്കുന്നില്ല. തറാവീഹ് 12 റകഅതാണെന്നും, 8 റകഅതാണെന്നും, അങ്ങിനെ ഒരു നിസ്കാരമില്ലെന്നും വരെ പലപ്പോഴായി വാദിച്ചിരുന്നു. തറാവീഹ് 20 റകഅത് അല്ലെന്നാണ് ഇന്നുവരെയും നിങ്ങള്‍ വാദിച്ചു വരുന്നത്. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും തറാവീഹ് 20 റകഅത് നിര്‍വഹിച്ചു വരുന്നു. ഈ വിഷയത്തില്‍ ലോകമുസ്ലിങ്ങള്‍ കേരള സലഫിസത്തെയാണോ അല്ല സൌദി സലഫിസത്തെയാണോ സ്വീകരിക്കേണ്ടത്?

5. നിസ്കാരത്തിന്റെ ശേഷം പള്ളികളില്‍ നടന്നു വരുന്ന കൂട്ട പ്രാര്‍ത്ഥനകളെ കേരള സലഫികളായ നിങ്ങള്‍ എക്കാലവും എതിര്‍ത്ത് വന്നിരുന്നു. അത് ദീനില്‍ പുതുതാനെന്നും സുന്നതിനെതിരാനെന്നുമാണ് നിങ്ങളുടെ വാദം. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും കൂട്ട് പ്രാര്‍ത്ഥന നില നില്കുന്നത് കാണാം. റമദാനിലെ തറാവീഹ് നിസ്കാരത്തിന്റെ ശേഷം മക്ക, മദീന പള്ളികളിലെ ഇമാമുമാര്‍ പതിനായിരങ്ങളുടെ മുന്നില്‍ നടത്തുന്ന കൂട്ട് പ്രാര്‍ത്ഥന ലോക മുസ്ലിങ്ങള്‍ TVകളിലൂടെ കാണുന്നവരാണ്. കൂട്ട് പ്രാര്‍ഥനയെ അങ്ങീകരിക്കുന്ന സൌദി സലഫിസത്തെയാണോ അല്ല അത് നിഷേധിക്കുന്ന കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

6. രോഗങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ ഖുര്‍ആനും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും ഓതി മന്ത്രിക്കുന്നത് സുന്നികള്‍ ചെയ്തു വരുന്ന ഒരു കര്‍മമാണ്. കേരള സലഫികളായ നിങ്ങള്‍ എക്കാലവും ഇത് നിഷേധിച്ചിരുന്നു. ഇത് ഖുര്‍ആനിനും സുന്നതിനുമെതിരാണെന്നയിരുന്നു നിങ്ങളുടെ വാദം. എന്നാല്‍ സൌദി സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ഖുര്‍ആനിലെ നിശ്ചിത ആയത്തുകളും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും അടങ്ങിയ കാര്‍ഡുകളും മറ്റും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തില്‍ തടവി മന്ത്രിച്ചാല്‍ അത് കൂടുതല്‍ ഫലം ചെയ്യുമെന്ന് വരെ അവര്‍ എഴുതിയതായി കാണാം. മന്ത്രിക്കല്‍ ശിര്കാണെന്നു വാദിക്കുന്ന കേരള സലഫിസത്തെയാണോ അല്ല മന്ത്രിക്കല്‍ സുന്നത്താണെന്ന് പ്രചരിപ്പിക്കുന്ന സൌദി സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

7. മന്ത്രത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സഹാബികള്‍ ചെയ്തതിന്റെ തെളിവും വിവരിക്കുന്ന ഒരു ജുമുആ ഖുത്ബ മാസങ്ങള്‍ക് മുമ്പ് UAE ഔകാഫ് പ്രസിദ്ധീകരിച്ചിരുന്നു. UAE യെലേ എല്ലാ പള്ളികളിലും ഈ ഖുതുബ നിര്‍വചിച്ച ഖതീബുമാരുടെ കൂട്ടത്തില്‍ ഹുസൈന്‍ സലഫി അടക്കമുള്ള കേരളത്തിലെ സലഫി പന്ടിതന്മാരുമുന്ടായിരുന്നു. കേരളത്തില്‍ മന്ത്രം ശിര്കാനെന്നു വാദിക്കുകയും അറബികളുടെ മുന്നില്‍ തൌഹീദും സുന്നതുമായി പ്രസംഗിക്കുകയും ചെയ്യുന്ന കേരള സലഫി കാപട്യം ജനങ്ങള്‍ ഏതു കൂട്ടത്തിലാണ് ഉള്പെടുത്തെണ്ടത്? അല്ലങ്കില്‍ ഹുസൈന്‍ സലഫിയുടെയും അദേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നവരുടെയും മന്ത്രിക്കുന്നതിലെ ഇപ്പോഴത്തെ നിലപാട് എന്താണ്? 8. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കേരള സലഫികളായ നിങ്ങളുടെ ചരിത്രം പരിശോധിക്കുന്നവര്ക് പല വാദങ്ങളും നിങ്ങള്‍ അവസരത്തിനൊത്ത് മാറ്റിയതായി കാണാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിന്ന് വിഷയം. ജിന്നുകളും മലകുകളും സഹായിക്കില്ലെന്നും സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ ശിര്കായെന്നും മുമ്പ് വാദിച്ചിരുന്ന നിങ്ങള്‍ അത് തെറ്റായിരുന്നുവെന്നും ജിന്നുകളും മലകുകളും സഹായിക്കുമെന്നും അത് തൌഹീദാണെന്നും ഇന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് തൌഹീദാണെന്നു നിങ്ങള്‍ കണ്ടെത്തുന്നതിനിടയില്‍ നിങ്ങളില്‍ വിശ്വസിച്ചു അത് ശിര്കാണെന്ന വിശ്വാസത്തോടെ മരിച്ചുപോയ നിരപരാധികളായ മുജാഹിദ് സഹോദരങ്ങളുടെ പരലോകം എങ്ങനെയായിരിക്കും.? അവര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനോട് എന്ത് മറുപടി പറയും?

9. കേരളത്തിലെ മുസ്ലിയാകന്മാര്‍ പറയുന്നത് ദീനില്‍ തെളിവല്ലാത്ത്തത് പോലെ തന്നെ സഹാബികള്‍ പറയുന്നതും ദീനില്‍ തെളിവല്ലെന്നു പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് കേരള സലഫികളായ നിങ്ങള്‍. ഇന്ന്‍, സഹാബികള്‍ ഔലിയാക്കകളാണെന്നും അവര്‍ തെളിവാണെന്നും നിങ്ങള്‍ വാദിക്കുന്നു. ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്ന നിങ്ങളെ ഏതാടിസ്ത്താനതിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

10. മഹ്ശറയില്‍ നടക്കുന്ന ഹിസാബിനെയും ശഫാ-അതിനു വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനെയും കേരള സലഫികളായ നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ? ഹിസാബ് സഹിക്കാന്‍ വയ്യാതെ ജനങ്ങള്‍ പിതാവായ ആദം അലൈഹിസ്സലാമിനെ സമീപിക്കുന്നതും ആ പ്രവാചകന്‍ മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് തര്കമില്ലാത്ത വിഷയമാണെല്ലോ. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് ശിര്കാണെന്നു പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഒന്ന് വ്യക്തമാക്കണം. ദുന്‍യാവില്‍ ചെയ്ത ശിര്കിന്റെയും തൌഹീദിന്റെയും ഹിസാബ് നടക്കുന്ന വേളയിലാണ് ജനങ്ങള്‍ അല്ലാഹു അല്ലാത്ത പ്രവാചകനോട് സഹായം ചോദിച്ചത്. അത് ശിര്കാണോ? ജനങ്ങള്‍ വേവലാതി കൊണ്ട് ചോദിച്ചു പോയതാണെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ആദം നബി അലൈഹിസ്സലാം ശിര്കിനു കൂട്ട് നിന്നോ? അവസാനം സുജൂദില്‍ വീണു നമ്മുടെ നേതാവ് മുത്തു റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങള്‍ക്ക്‌ വേണ്ടി സഹായം ചെയൂന്നു. ആ റസൂലും ശിര്‍ക് ചെയ്തോ?

ഇത് വെറും 10 ചോദ്യങ്ങളാണ്. കാലങ്ങളായി ഒരു മുജാഹിദുകാരനും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍. ദുന്‍യാവില്‍ എവിടെയെങ്കിലും ആത്മാര്‍ഥതയുള്ള വല്ല മുജാഹിദുകാരനും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദയവു ചെയ്തു ഉത്തരം തരൂ!! !

മരണം

എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും

'ആഗോളചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ച സുലൈമാന്‍ നബി (അ) യുടെ കാലഘട്ടം. മനുഷ്യരുടെ റൂഹ് (ആത്മാവ്) എടുക്കാന്‍ ഏല്‍പിക്കപ്പെട്ട മലക് (മാലാഖ) അസ്‌റാഈല്‍ (അ) ഇടക്കിടെ സുലൈമാന്‍ നബി(അ)യെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ സദസ്സില്‍ അദ്ദേഹം നടത്തുന്ന മൂല്യമേറിയ സാരോപദേശങ്ങള്‍ ശ്രവിക്കാന്‍ വേണ്ടിയായിരുന്നു ഈ സന്ദര്‍ശനം. മറ്റുള്ളവരൊന്നും അറിയാതെ മനുഷ്യരൂപത്തിലായിരുന്നു ഈ ആഗമനമത്രയും.
സദസ്സില്‍ വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ പൊഴിയുകയാണ്. സുലൈമാന്‍ നബിയുടെ വാക്കുകള്‍ ശ്രവിക്കുന്ന സദസ്യരുടെ മുഖങ്ങളില്‍ വ്യത്യസ്ത വികാരങ്ങള്‍ മിന്നിമറയുന്നുണ്ട്. മലക് അസ്‌റാഈലും സദസ്സില്‍ മനുഷ്യരൂപം പൂണ്ടിരിക്കുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ, ഒരാള്‍, തന്നെ രൂക്ഷമായി നോക്കുന്നതായി സദസ്സിലെ മറ്റൊരാള്‍ക്ക് അനുഭവപ്പെട്ടു. ഈ വിവരം സുലൈമാന്‍ നബിയോട് അദ്ദേഹം പരാതിയായി ബോധിപ്പിച്ചു:
"നബിയേ, ഒരാള്‍ കുറേ നേരമായി എന്നെ തുറിച്ചുനോക്കുന്നു. എനിക്ക് പരിചയമില്ലാത്തൊരാളാണ്. എന്തിനാണയാളെന്നെയിങ്ങനെ നോക്കുന്നതെന്ന് എനിക്കു പിടികിട്ടുന്നില്ല. ഞാനാകെ അസ്വസ്ഥനാണ്. ആരാണ് നബിയേ അത് ?"
സുലൈമാന്‍ നബി അയാളിലേക്കു കണ്ണ് പായിച്ചു. അത് മറ്റാരുമല്ല. മരണംകൊണ്ട് ഏല്‍പിക്കപ്പെട്ട മാലാഖ തന്നെ! അസ്‌റാഈല്‍!
ഈ വിവരം ആ മനുഷ്യനോട് നബി പറയുകയും ചെയ്തു. സ്വാഭാവികമായും അയാളുടെ അസ്വസ്ഥത ശതഗുണീഭവിക്കുമല്ലോ. മരണമടുത്തെത്തിയെന്നു തോന്നുമ്പോള്‍ നമുക്കായാലും ആര്‍ക്കായാലും വേവലാതിയുണ്ടാവുമെന്നതിലാര്‍ക്കാണു ശങ്ക!!? ജീവിതവിഭവങ്ങള്‍ എത്ര ആസ്വദിച്ചാലും മതിയാവാത്ത മനുഷ്യന് മരണമൊരു പേടിസ്വപ്‌നമാണ്. മരിക്കാനെനിക്കു പേടിയില്ലെന്നൊക്കെ ചിലര്‍ പറയുന്നത് വൃഥാ അധരവ്യായാമം മാത്രം.
എന്താവട്ടെ, മലക്കുല്‍മൗത്താണ് തന്നെയിങ്ങനെ രൂക്ഷമായി നോക്കുന്നതെന്നു മനസ്സിലാക്കിയ ആളുടെ അസ്വസ്ഥതയും ഭയവും കൂടിക്കൂടിവരികയാണ്. അദ്ദേഹം സുലൈമാന്‍ നബിയോട് ദുഃഖത്തോടെ പറഞ്ഞു:
"നബിയേ, തത്കാലം ഇദ്ദേഹത്തിനടുത്തുനിന്ന് എന്നെയൊന്ന് രക്ഷപ്പെടുത്തിത്തരണം"
നബി ആശ്ചര്യഭരിതനായി ചോദിച്ചു:
"ങാഹാ! അതെങ്ങനെ ? അസ്‌റാഈലിനെ ദൈവം നിയോഗിച്ചതാണല്ലോ, അദ്ദേഹത്തിന്റെ ജോലിയും മറ്റൊന്നല്ലല്ലോ. അതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്..."
അയാള്‍ വിടാന്‍ ഭാവമില്ല. തുടര്‍ന്നു:
"നബിയേ, അങ്ങേക്ക് ദൈവം കാറ്റിനെ വിധേയമാക്കിത്തന്നിട്ടുണ്ടല്ലോ. കാറ്റിനോടൊന്ന് എന്നെ ദൂരെയൊരു സ്ഥലത്ത് എത്തിച്ചുതരാന്‍ പറഞ്ഞുകൂടേ...?"
അയാളെ സംബന്ധിച്ചിടത്തോളം മരണത്തില്‍ നിന്നൊരു താത്കാലിക ഒളിച്ചോട്ടമാണാവശ്യം!
അയാളുടെ നിരന്തരമായ അപേക്ഷ മാനിച്ച് സുലൈമാന്‍ നബി (അ) അയാള്‍ പറഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോവാന്‍ കാറ്റിനോടു പറഞ്ഞു.
അങ്ങനെ ആവശ്യപ്പെട്ടപ്രകാരം സുലൈമാന്‍ നബി (അ) യുടെ നിര്‍ദേശമനുസരിച്ച് ശാമി(ഫലസ്ത്വീന്‍)ലുള്ള നബിയുടെ സദസ്സില്‍ നിന്ന് ജസീറത്തുല്‍ ഹിന്ദി (ഇന്ത്യന്‍ ഉപദ്വീപ്) ലേക്ക് വായുവേഗതയില്‍ അയാളെത്തി.
സദസ്സ് പിരിഞ്ഞു.
*********************
മറ്റൊരിക്കല്‍ മാലാഖയെ കണ്ടപ്പോള്‍ സുലൈമാന്‍ നബി, പഴയ സംഭവമുദ്ധരിച്ച് ചോദിച്ചു:
"താങ്കളെ അല്ലാഹു നിയോഗിച്ചത് മനുഷ്യരുടെ റൂഹ് പിടിക്കാനാണല്ലോ.
സമയവും സന്ദര്‍ഭവുമെത്തിയാല്‍ അതങ്ങ് ചെയ്താല്‍ പോരേ?
നിങ്ങളെന്തിനാണ് മനുഷ്യരെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നത് ? "
മലക് പറഞ്ഞു:
"നബിയേ, ഞാനൊരിക്കലും ആ മനുഷ്യനെ നോക്കിപ്പേടിപ്പിച്ചതല്ല. സത്യത്തില്‍ ഞാനാണ് ഭയപ്പെട്ടത്. ഞാന്‍ ഭയപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ നോക്കിയത്."
'താങ്കളെന്തിനാണ് ഭയക്കുന്നത്..? അയാളുടെ ആത്മാവെടുക്കാന്‍ താങ്കള്‍ക്കൊരിക്കലും ഭയപ്പെടേണ്ടതില്ലല്ലോ..ഇത് അദ്ഭുതമാണല്ലോ."
"കാര്യം അതൊന്നുമല്ല നബിയേ, ഓരോരുത്തരുടേയും റൂഹ് പിടിക്കേണ്ട സമയവും സ്ഥലവുമൊക്കെ അല്ലാഹു ഓരോ ശഅ്ബാന്‍ 15 ലും എനിക്ക് രൂപരേഖ നല്‍കും. അതനുസരിച്ച് ആ മനുഷ്യന്റെ റൂഹ് പിടിക്കേണ്ട സമയം അടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, റൂഹ് പിടിക്കേണ്ട സ്ഥലമാണെങ്കില്‍ ദൂരെ ഇന്ത്യയിലുമാണ്. അയാള്‍ പക്ഷേ ഇങ്ങ് ശാമില്‍ അങ്ങയുടെ സദസ്സിലിരിക്കുന്നു. അയാളുടെ സമയമടുത്തിട്ടും ഇനി കുറഞ്ഞ സമയത്തിനുള്ളിലെങ്ങനെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്തു വാഹനത്തില്‍ പോയാലും നിശ്ചിത സമയത്തിനുള്ളില്‍ അയാള്‍ അവിടെയെത്തുകയില്ല. എനിക്കാണെങ്കില്‍ ദൈവത്തിന്റെ കല്‍പന നടപ്പാക്കുകയും വേണം. ആ വേവലാതിയോടെയാണ് ഞാനയാളെ നോക്കിയത്. അപ്പോഴാണ് അങ്ങയുടെ അരികിലയാളെത്തിയതും അന്നത്തെ സംഭവങ്ങളുണ്ടാകുകയും ചെയ്തത്. പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട എനിക്ക് അടുത്ത നിമിഷത്തിലവിടെയെത്താനും ദൈവം നിശ്ചയിച്ച പ്രകാരം കൃത്യസമയത്തുതന്നെ, കൃത്യസ്ഥലത്ത് വച്ചുതന്നെ അയാളുടെ റൂഹ് പിടിക്കാനും കഴിഞ്ഞു."
പിന്‍കുറിപ്പ്: വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്: നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ഭദ്രമായി കെട്ടിപ്പൊക്യ കോട്ടകള്കകതായലും ശരി
( സൂറത്തുനിസാഅ78)

Murshid. RAh man
9633410890